പാക്ക് ബാങ്കുകളിലെ വിവരങ്ങൾ ചോർത്തി

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ഏറെക്കുറെ മിക്ക ബാങ്കുകളുടെയും അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ ചോർത്തി. 10 ബാങ്കുകൾ രാജ്യാന്തര ഇടപാടുകൾ നിർത്തിവച്ചതിനു പിന്നാലെയാണു വിവരങ്ങൾ ചോർന്നതായി മുതിർന്ന സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്.