അനധികൃത കുടിയേറ്റം: 2,400 ഇന്ത്യക്കാർ യുഎസ് ജയിലുകളിൽ

വാഷിങ്ടൻ∙ അമേരിക്കയിൽ അഭയം തേടി അനധികൃതമായെത്തിയ 2,400 ഇന്ത്യക്കാർ വിവിധ ജയിലുകളിൽ കഴിയുന്നതായി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷന് (എൻഎപിഎ) യുഎസ് അധികൃതർ മറുപടി നൽകി. ഇവരിൽ ഏറെപ്പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. യുഎസിന്റെ വിവിധ ഭാഗങ്ങളിലുള്ള 86 ജയിലുകളിലാണ് ഇവരുള്ളത്. 35– 40 ലക്ഷം രൂപ വാങ്ങി യുഎസിലേക്ക് ആളെക്കടത്തുന്ന സംഘങ്ങൾ പഞ്ചാബിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എൻഎപിഎ അധ്യക്ഷൻ സത്‍നാം എസ്. ചാഹൽ പറഞ്ഞു. ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.