എച്ച്–4 വീസ സംരക്ഷണ നിയമത്തിനു ശ്രമം

വാഷിങ്ടൻ ∙ ഒട്ടേറെ ഇന്ത്യക്കാർ ഗുണഭോക്താക്കളായ എച്ച്–4 വീസ നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടനീക്കം തടയാൻ യുഎസ് കോൺഗ്രസിൽ ബിൽ. എച്ച്1–ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളിയെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്–4 വീസ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരാനാണ് അംഗങ്ങളായ അന്ന ജി. ഇഷൂവും സോ ലോഫ്ഗ്രെനും ശ്രമിക്കുന്നത്.

എച്ച്–4 വീസ നിർത്തലാക്കുന്നതു കുടുംബബന്ധം തകർക്കുമെന്നും നാട്ടിലേക്കു മടങ്ങിപ്പോകുന്ന ഇവർ യുഎസ് ഇതര സ്ഥാപനങ്ങൾക്കു വേണ്ടി ജോലിയെടുക്കുന്നത് അമേരിക്കയ്ക്കു ദോഷകരമായിരിക്കുമെന്നും ഇഷൂ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരടക്കം ഒരു ലക്ഷം പേർ എച്ച്–4 വീസയിൽ ജോലി ചെയ്യുന്നുണ്ട്. ഒബാമ ഭരണകാലത്താണു എച്ച് 1ബി വീസക്കാരുടെ പങ്കാളിക്ക് തൊഴിൽവീസ അനുവദിക്കുന്ന നിയമം പാസാക്കിയത്.