യുഎസിലെ ഭരണ സ്തംഭനം നീളും

വാഷിങ്ടൻ ∙ യുഎസിലെ ഭാഗിക ഭരണസ്തംഭനം ക്രിസ്മസ് കഴിയാതെ അവസാനിക്കില്ലെന്ന് സൂചന. ശനിയാഴ്ച ചേർന്ന ജനപ്രതിനിധിസഭയും സെനറ്റും തീരുമാനമാകാതെ പിരിഞ്ഞു. ഇനി വ്യാഴാഴ്ചയാണു പാർലമെന്റ് ചേരുക.

അനധികൃത കുടിയേറ്റം തടയാൻ യുഎസ്–മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ 570 കോടി ഡോളർ ധനാഭ്യർത്ഥന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി തടഞ്ഞതോടെയാണു വിവിധ സർക്കാർ ഏജൻസികൾക്കു പ്രവർത്തനച്ചെലവിനുള്ള പണം ലഭിക്കാതെ ഭരണസ്തംഭനമുണ്ടായത്. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ മെക്സിക്കോ മതിൽ ധൂർത്താണെന്നാണു പ്രതിപക്ഷവിമർശനം.