ആസിയ ബീബിക്ക് സുരക്ഷാവലയത്തിൽ ക്രിസ്മസ്

ഇസ്‍ലാമാബാദ്∙ വധശിക്ഷയിൽനിന്നു രക്ഷപ്പെട്ട പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയ ബീബി സുരക്ഷാവലയത്തിൽ ഇക്കുറി ക്രിസ്മസ് ആഘോഷിക്കും. മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 8 വർഷം തടവിലായിരുന്ന ആസിയയെ കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു.

ജയിൽമോചിതയായെങ്കിലും ഭീകരസംഘടനകളിൽനിന്നും ഭീഷണി നേരിടുന്നതിനാൽ സർക്കാർ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണു താമസം. രാജ്യത്തെ ക്രൈസ്തവരുടെ കോളനികളിൽ ക്രിസ്മസ് കാലത്ത് ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് കുടിയേറാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയണ് ആസിയ. പാക്കിസഥാനിൽ 2% ക്രിസ്ത്യാനികളാണുള്ളത്.