തലയ്ക്കു തീപിടിച്ച് മിസ് ആഫ്രിക്ക

(ചിത്രം 1) ഡോർകാസ് കസിൻഡെയുടെ പൊയ്മുടിക്കെട്ടിനു തീപിടിച്ചപ്പോൾ. (ചിത്രം 2) ഡോർകാസ് കസിൻഡെ

കലബാർ (നൈജീരിയ) ∙മിസ് ആഫ്രിക്ക സൗന്ദര്യമൽസരത്തിൽ വിജയിയായി മിസ് കോംഗോയുടെ പൊയ്മുടിക്കെട്ടിനു വേദിയിൽ വച്ചു തീപിടിച്ചു. ജേതാവായി ഡോർകാസ് കസിൻഡെ (24)യെ പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽ നടത്തിയ കരിമരുന്നു പ്രയോഗത്തിൽനിന്നുള്ള തീപ്പൊരിയാണു മുടിയിൽ തീ പടർത്തിയത്. അവതാരകൻ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയിൽ തീപടർന്നു പരിഭ്രമിച്ചു നിൽക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. കോംഗോയെ പ്രതിനിധീകരിച്ചെത്തിയ ഡോർകാസിനു 35000 ഡോളറും വാഹനവും സമ്മാനമായി ലഭിച്ചു.