ഒബാമ ഫ്രഞ്ച് പ്രസിഡന്റ്!

പാരിസ് ∙ ഒബാമയെ പ്രസിഡന്റായി വേണമെന്ന് ഒരുവിഭാഗം ഫ്രഞ്ചുകാർ. പാരിസിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് ഒബാമയെ സ്വാഗതം ചെയ്യുന്നത്. ഫ്രാൻസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബറാക് ഒബാമ മത്സരിക്കണമെന്നാണ് ആവശ്യം.

ഓൺലൈൻ വഴി ഇതിനായി നടക്കുന്ന ക്യാംപെയ്നിൽ ഇതേവരെ നാൽപത്തയ്യായിരത്തോളം പേർ ഒപ്പിട്ടുകഴിഞ്ഞു. മാർച്ച് 15നു മുൻപു പത്തുലക്ഷം പേരുടെ പിന്തുണ സമാഹരിക്കുകയാണു ലക്ഷ്യം. ഏപ്രിലിലോ മേയിലോ ആയിരിക്കും തിരഞ്ഞെടുപ്പ്.

അഴിമതി ആരോപണങ്ങൾ നേരിടുന്ന നിലവിലുള്ള പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിനെ പരിഹസിക്കാനാണ് ഒരുവിഭാഗം ഈ ക്യാംപെയ്ൻ നടത്തുന്നത്. ഫ്രഞ്ച് പൗരത്വമില്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒബാമയ്ക്കു കഴിയില്ല.