മൂന്നു ഭീകരരെ ചൈനയിൽ വധിച്ചു

ബെയ്ജിങ്∙ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ 2015ൽ ഭീകരാക്രമണം നടത്തിയ മൂന്നുപേരെ പൊലീസ് വെടിവച്ചുകൊന്നു. തുർക്കിസ്ഥാൻ ഇസ്‌ലാമിക് മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

അറസ്റ്റു ചെയ്യുന്നതിനെ ചെറുക്കുന്നതിനിടയിലാണ് മൂന്നുപേരെയും വധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഭീകരവാദം, വിഘടനവാദം, മതതീവ്രവാദം എന്നീ ‘മൂന്നു തിന്മകൾ’ക്കെതിരെ ചൈന നീക്കം ശക്തമാക്കുകയാണ്.

ആക്രമണം നടക്കുന്ന സ്ഥലത്തെ പാർട്ടി നേതാക്കളെയും ഇതിന്റെ ഭാഗമായി കേസിൽ ഉൾപ്പെടുത്തുന്നുണ്ട്. ‘സുരക്ഷാ ചുമതല എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിലെ വീഴ്ച’ ആണ് ഇവർക്കെതിരെ ആരോപിക്കുന്നത്.