ബെയ്ജിങ് ∙ ചൈനയ്ക്ക് ഒരു യുദ്ധക്കപ്പൽ കൂടി. റഡാറുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാനാവശ്യമായ സവിശേഷതകളുള്ള 31–ാമത്തെ യുദ്ധക്കപ്പലാണ് കമ്മിഷൻ ചെയ്തത്.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ യുഎസും മറ്റു രാജ്യങ്ങളുമായി അഭിപ്രായ ഭിന്നത നിലനിൽക്കവെയാണ് ചൈന അവരുടെ നാവികസേനയെ ശക്തിപ്പെടുത്തുന്നത്. ഒട്ടേറെ ആധുനിക സജ്ജീകരണങ്ങൾ പുതിയ യുദ്ധക്കപ്പലിലുണ്ടെന്നു ചൈനീസ് സൈനികവൃത്തങ്ങൾ അവകാശപ്പെട്ടു.