Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരപ്രിയരുടെ മനം കവരുന്ന മധുരക്കനി: ബലാഹ് അൽ ഷാം!

മൊരിഞ്ഞ പുറംചട്ടയുടെ ഉള്ളിൽ വെണ്ണയിറ്റുന്നൊരു ഹൃദയം ഒളിപ്പിച്ചു വച്ചൊരു പലഹാരം. പഞ്ചസാരപ്പാനിയുടെ തിളക്കം കൂടിയാകുമ്പോൾ മധുരപ്രിയരുടെ മനം കവരുന്ന വിഭവമാണ് ബലാഹ് അൽ ഷാം. മിഡിൽ ഈസ്റ്റ് സ്പെഷൽ മധുരമാണിത്. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്നൊരു വിഭവം.

Click here to read this recipe in English

ചേരുവകൾ

സോൾട്ടഡ് ബട്ടർ – 100 ഗ്രാം

ശുദ്ധമായ ധാന്യപ്പൊടി – 200 ഗ്രാം

മുട്ട – 2

എണ്ണ

പഞ്ചസാര – 2 കപ്പ്

ലെമൺ സ്ലൈസസ് – 3

വറുത്ത പിസ്തകിയോസ്

പാചകവിധി

∙ ഒരു കപ്പ് വെള്ളമൊഴിച്ച് ബട്ടർ ഉരുക്കിയെടുക്കുക. ഇതിലേക്ക് ധാന്യപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക.

∙ ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റിയ ശേഷം മുട്ട ചേർത്ത് ഹാൻഡ് മിക്സർ കൊണ്ട് നന്നായി യോജിപ്പിക്കുക.

∙ ഒരു സ്റ്റാർ റ്റിപ് ഉള്ളിൽ വച്ച് പേസ്ട്രി ബാഗിലേക്ക് ഈ മിശ്രിതം നിറച്ച്, ചെറുതായി ചൂടായ എണ്ണയിലേക്കിട്ട് വറുത്തുകോരുക.

പഞ്ചസാരപ്പാനി തയാറാക്കാൻ

∙രണ്ടു കപ്പു വെള്ളത്തിൽ രണ്ടു കപ്പ് പഞ്ചസാരയും നാരങ്ങക്കഷണങ്ങളും ചേർത്ത് 20 മിനിറ്റ് ചെറുതീയിൽ പാനിയാക്കുക. നന്നായി കുറുകിവരുന്ന ഈ പാനിയിലേക്ക് വറുത്തുവച്ചിരിക്കുന്ന കൂട്ട് ചേർക്കുക. ഒന്നു മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം. വറുത്ത പിസ്തകിയോസ് മുകളിൽ വിതറി വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.