കോഴിത്തലയിണയുടെ രുചിനിറച്ചൊരു സൽക്കാരം

രുചിപ്പെരുനാളിന് വിശിഷ്ടമായൊരു വിഭവമാണ് കോഴിത്തലയിണ. വൈവിധ്യമാർന്ന മലബാർ രുചിക്കൂട്ടുകളിൽ പ്രഥമനാണ് ഈ വിഭവം. ചെറുതായി അരിഞ്ഞ ചിക്കൻ, മസാലക്കൂട്ടിൽ മുട്ടചേർത്ത് ചിക്കിയെടുത്ത് തയാറാക്കുന്ന ഈ രുചിക്കൂട്ടൊരുക്കി നോക്കൂ, പെരുന്നാൾ സൽക്കാരം ജോർ ആകട്ടെ.

ചിക്കൻ ബ്രെസ്റ്റ് - ഒരെണ്ണം
മൈദ - 300 ഗ്രാം
ബ്രെഡ് - 5 എണ്ണം
മുട്ട - 3 എണ്ണം
സവാള - 3 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
മുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
എണ്ണ - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
പുതിനയില - ആവശ്യത്തിന്

കോഴിത്തലയിണ തയാറാക്കുന്ന വിധം

∙അരിഞ്ഞ സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ചെറുതായരിഞ്ഞ പച്ചമുളക്, തക്കാളി, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ഗരം മസാല, കുരുമുളക്, എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ചെറുതായരിഞ്ഞ് വേവിച്ച ചിക്കൻ ചേർക്കുക. പാനിന്റെ ഒരു വശത്ത് 1മുട്ട ചിക്കിയെടുത്ത് പുതിനയിലയും മല്ലിയിലയും ചേർത്ത് ഇളക്കുക.

∙മറ്റൊരു പാത്രത്തിൽ മൈദ കുഴച്ചെടുത്ത് പരത്തിയ ശേഷം ചിക്കൻ മിശ്രിതവും മുട്ടയിൽ മുക്കിയ ബ്രെഡ് കഷണങ്ങളും വച്ച് പൊതിഞ്ഞെടുക്കുക. ഇത് എണ്ണയിൽ പൊരിച്ചെടുക്കുക.