Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കച്ചി ബിരിയാണിയുടെ രുചിക്കൂട്ട്

ബിരിയാണിക്കൂട്ടിൽ ബംഗ്ലാദേശിൽ നിന്നുള്ള കച്ചി രുചിക്കൂട്ട് ഏറെ പ്രസ്ദ്ധമാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ പൊതിഞ്ഞ മാംസക്കൂട്ട് തൈരിൽ പൊതിഞ്ഞ് ബിരിയാണി അരിയും ചേർത്ത് ദം ഇട്ട് വേവിച്ചെടുക്കുമ്പോൾ വായിൽ കപ്പലോടുമെന്ന കാര്യത്തിൽ സംശയമില്ല.

ചിക്കൻ – അര കി. ഗ്രാം
ബിരിയാണി അരി – മുക്കാൽ കി. ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പച്ചമുളക് അരച്ചത് – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി– 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
ഗരം മസാല – 2 ടേബിൾസ്പൂൺ
സവോള – 5
തൈര് – 1 കപ്പ്
പൊടിക്കാത്ത ഗരം മസാലക്കൂട്ട് – ആവശ്യത്തിന്
പച്ചമുളക് – 3
അയമോദകം – 1 ടേബിൾസ്പൂൺ
നാരങ്ങ – 1
പാൽ – 1 കപ്പ്
നെയ്യ് – 3 ടേബിൾസ്പൂൺ
കുങ്കുമപ്പൂവ് – ആവശ്യത്തിന്
മിന്റ് ലീവ്സ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
വീറ്റ് പൗഡർ – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ബിരിയാണി പാത്രത്തില്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടശേഷം നാരങ്ങാനീര്, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ഗ്രീന്‍ ചില്ലി പേസ്റ്റ്, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഗരംമസാല, ഉപ്പ്, വറുത്തെടുത്ത സവാള, മല്ലിയില, പുതിനയില, തൈര്, എണ്ണ എന്നിവ ചേര്‍ത്തിളക്കിയ ശേഷം രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പൊടിക്കാത്ത ഗരം മസാല, രണ്ടായി മുറിച്ച പച്ചമുളക്, അയമോദകം, ഉപ്പ്, എണ്ണ എന്നിവ ചേര്‍ത്തിളക്കി അതിലേക്ക് കുതിര്‍ത്തിയ ബിരിയാണി അരിയിട്ട് പകുതി വേവില്‍ വാങ്ങി വെള്ളമൂറ്റുക. പകുതി വേവിച്ച ചോറ് ഇട്ട് നിരത്തിയ ശേഷം മുകളില്‍ വറുത്ത് കോരിയ സവാള, അരിഞ്ഞ പുതിനയില, മല്ലിയില എന്നിവ വിതറുക. ഇതിന് മുകളില്‍ ഇതേ പോലെ തന്നെ പല ലേയറുകള്‍ ഉണ്ടാക്കാം. പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തുണ്ടാക്കിയ മിശ്രിതവും നെയ്യും ഇതിന് മുകളില്‍ ഒഴിച്ച ശേഷം ദം ഇടുക. മുപ്പത് മിനിറ്റ് തീ കുറച്ച് വേവിച്ച ശേഷം ചൂടോടെ വിളമ്പാം.