ഈദ് മുബാറക്കിന് തലശേരി മീൻ ബിരിയാണി

മലബാർ രുചിക്കൂട്ടുകൾ നാവിൽ കപ്പലോടിക്കുന്നതാണ്. ബിരിയാണിയാണെങ്കിൽ അത് വടക്കുന്നു തന്നെ കഴിക്കണം എന്നാണ് നാട്ടുനടപ്പ്. ബിരിയാണിരുചികളുടെ മാന്ത്രികത മലബാർ അടുക്കളയുടെ സ്വന്തമാണ്. ദാ ഒരു തലശേരി മീൻ ബിരിയാണിക്കൂട്ട് പരിചയപ്പെടാം.

Click here to read this recipe in English

കൈമ അരി - 750 ഗ്രാം
മീൻ - 750 ഗ്രാം
ഗരം മസാല(പൊടിക്കാത്തത്) - ആവശ്യത്തിന്
സവാള - 500 ഗ്രാം
പച്ചമുളക് - എണ്ണം
തക്കാളി - 4 എണ്ണം
മുളക് പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 2 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 3 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
നെയ് - 1 ടേബിൾസ്പൂൺ
നാരങ്ങ - 6 എണ്ണം
മല്ലിയില - ആവശ്യത്തിന്
പുതിനയില - ആവശ്യത്തിന്
കശുവണ്ടി - ആവശ്യത്തിന്
ഉണക്കമുന്തിരി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

തലശേരി മീൻ ബിരിയാണി പാകം ചെയ്യുന്ന വിധം

∙തിളച്ച വെള്ളത്തിലേക്ക് ഗരം മസാലയിട്ട് അൽപ്പം എണ്ണയും ഒഴിച്ച ശേഷം കൈമ അരിയിട്ട് പകുതി വേവിൽ എടുക്കുക. 

∙ഒരു  ടേബിൾസ്പൂൺ മുളക് പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ  ജിഞ്ചർ ഗാർലിക് പേസ്റ്റ്,  ഒരു ടീസ്പൂൺ  ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേർത്ത മിശ്രിതത്തിൽ കഷണങ്ങളാക്കിയ മീൻ മാരിനേറ്റ് ചെയ്ത് എണ്ണയിൽ വറുത്തെടുക്കുക. 

∙സവാള, രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക്, തക്കാളി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി, വറുത്ത് വച്ച മീനും പുതിനയിലയും ചേർക്കുക. 

∙പാനിൽ നെയ്യൊഴിച്ച് പകുതി വേവിച്ച അരിയും വറുത്ത മീനും പല അടരുകളായി വച്ച് അതിന് മുകളിൽ മല്ലിയില, പുതിനയില, നെയ്യിൽ വഴറ്റിയ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും വട്ടത്തിലരിഞ്ഞ തക്കാളിയും വച്ച ശേഷം അടച്ചുവച്ച് വേവിച്ചെടുക്കണം. മുപ്പത് മിനിറ്റ് ചെറുതീയിൽ വയ്ക്കണം.