Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുറുക്ക് ഗോതമ്പുകൊണ്ടൊരു കിബ്ബ

ഒറ്റനോട്ടത്തിൽ മലബാർ സ്പെഷ്യൽ ഉന്നക്കായയാണോ ഇതെന്നു തോന്നും. ഉന്നക്കായ പോലിരിക്കുന്നുന്നൊരു മിഡിൽ ഈസ്റ്റ് സ്പെഷലാണ് കിബ്ബ.  നുറുക്ക് ഗോതമ്പും ആട്ടിറച്ചിയുമാണ് ഇതിലെ പ്രധാന ചേരുവകൾ. പല തരത്തിലും രൂപത്തിലും കിബ്ബകൾ ലഭ്യമാണ്. ഏതു രൂപത്തിൽ ലഭിച്ചാലും ഏറ്റവും രുചികരമാണീ വിഭവം എന്നതാണ് ഇതിന്റെ സവിശേഷത.

നുറുക്ക് ഗോതമ്പ് - 200ഗ്രാം
ആട്ടിറച്ചി ചെറുതായി അരിഞ്ഞത് – 300 ഗ്രാം
സവോള – 2
ഉപ്പ് – 1 ടീസ്പൂൺ
കുരുമുളക് – 2 ടീസ്പൂൺ (ചതച്ചെടുത്തത്)
കറിപൗഡർ – 1 ടീസ്പൂൺ
ജീരകപ്പൊടി – 2 ടീസ്പൂൺ
മിന്റ് ലീഫ് – 1 കപ്പ്
പാഴ്സലി – 1 ടീസ്പൂൺ
പൈൻ നട്സ് – 50 ഗ്രാം
എണ്ണ ആവശ്യത്തിന്

ഒരു പാത്രത്തില്‍ ഇരുനൂറ് ഗ്രാം നുറുക്ക് ഗോതമ്പ് ഇരുപത് മിനിറ്റ് കുതിരാന്‍ വയ്ക്കുക. 200 ഗ്രാം ചെറുതായി അരിഞ്ഞ ആട്ടിറച്ചി, ഒരു സവാള കഷ്ണങ്ങളാക്കിയത് എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. 

കുതിര്‍ന്ന നുറുക്ക് ഗോതമ്പ് ഒരു പാത്രത്തിലെടുത്ത് അതില്‍ അരച്ചെടുത്ത ആട്ടിറച്ചി സവാള മിശ്രിതം, ഒരു ടീസ്പൂണ്‍ ഉപ്പ്, ചതച്ചെടുത്ത കുരുമുളക്, ഒരു ടീസ്പൂണ്‍ കറി പൗഡര്‍, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു കപ്പ് മിന്റ് ലീഫ്് അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുഴച്ച് മാറ്റിവെക്കുക.

പാനില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് 100 ഗ്രാം ചെറുതായി അരിഞ്ഞ ആട്ടിറച്ചി, ഒരു ടീസ്പൂണ്‍ ചതച്ച കുരുമുളക്, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ഉണങ്ങിയ പാഴ്​സലിഅരിഞ്ഞത് എന്നിവയോടപ്പം 50ഗ്രാം പൈന്‍ നട്സ് ചേര്‍ത്തിളക്കുക. 

നേരത്തെ കുഴച്ച് മാറ്റിവെച്ചിരിക്കുന്ന ആട്ടിറച്ചി-നുറുക്ക് മിശ്രിതം ബോള്‍ പരിവത്തിലാക്കിയ ശേഷം ഇതിനുള്ളിലേക്ക് രണ്ടാമത് തയ്യാറാക്കിയ മിശ്രിതം നിറയ്ക്കുക. ശേഷം ഈ ബോളുകള്‍ എണ്ണയിലിട്ട് പൊരിച്ചെടുക്കാം.