പാസ്ത രുചിയിൽ ബൊ ടൈസ് വിത്ത് ടൊമാറ്റോ

ചിത്രശലഭങ്ങൾ ചിറകുവിരിച്ച പോലെയുള്ളൊരു പാസ്ത ടൊമാറ്റോ രുചിക്കൂട്ടാണ് ബൊ ടൈസ് വിത്ത് ടൊമാറ്റോ ആൻഡ് ഫെറ്റ. ഫര്‍ഫല്ലെ പാസ്ത, ബല്‍സാമിക് വിനഗർ, ഡിജോണ്‍മസ്റ്റാഡ് , പച്ചമുന്തിരിയൊക്കെ ചേർന്നൊരു സിംപിൾ ഡിന്നർ വിഭവം. 

ഫര്‍ഫല്ലെ പാസ്ത - 150 ഗ്രാം
ഉപ്പ് – 1 ടേബിൾ സ്പൂൺ
ഒലിവ് ഓയിൽ - ആവശ്യത്തിന്

വൈറ്റ് ഒനിയൻ – 1 ടേബിൾ സ്പൂൺ
ഡിജോണ്‍മസ്റ്റാര്‍ഡ് – 1 ടീസ്പൂൺ
കുരുമുളകുപൊടി
ബല്‍സാമിക് വിനീഗര്‍ – 2 ടേബിൾ സ്പൂൺ
പച്ച മുന്തിരി – 100 ഗ്രാം
ഫെറ്റ ചീസ് –300 ഗ്രാം
ബ്ലാസ്മിക് വിനീഗര്‍ റീഡക്ഷന്‍ – 1 ടേബിൾ സ്പൂൺ

ബൊ ടൈസ് വിത്ത് ടൊമാറ്റോ ആൻഡ് ഫെറ്റ തയാറാക്കുന്ന വിധം

ഒരു പാനില്‍ വെള്ളം തിളപ്പിച്ച്  ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒലിവ് ഓയില്‍, 150 ഗ്രാം ഫര്‍ഫല്ലെ പാസ്ത ഇട്ട് 8 മിനിറ്റ് വേവിച്ച് അരിച്ചെടുത്തശേഷം അല്പം ഒലിവ് ഓയിലൊഴിച്ച് ഇളക്കി മാറ്റി വയ്ക്കുക.

മറ്റൊരു പാത്രത്തില്‍ ചെറുതായരിഞ്ഞ ഒരു വൈറ്റ് ഒനിയന്‍, അരിഞ്ഞ വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ഡിജോണ്‍മസ്റ്റാര്‍ഡ് , ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും, 2 ടേബിള്‍സ്പൂണ്‍ ബല്‍സാമിക് വിനാഗിരി, ഒലിവ് ഓയില്‍ എന്നിവ നന്നായി യോജിപ്പിച്ചു മാറ്റിവയ്ക്കുക. മുന്‍പ് തയാറാക്കിവച്ച പാസ്തയില്‍ ചെറുതായരിഞ്ഞ ചെറി ടൊമാറ്റോ 2 കപ്പ്, 100 ഗ്രാം പച്ച മുന്തിരി, തൊട്ടുമുന്‍പ് മാറ്റിവെച്ച മിശ്രിതവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അതിലേക്കു കഷണങ്ങളാക്കിയ 300 ഗ്രാം  ഫെറ്റ ചീസ് ചേര്‍ത്തിളക്കി മുകളില്‍ ബ്ലാസ്മിക് വിനീഗര്‍ റീഡക്ഷന്‍ ഒഴിച്ച് കഴിയ്ക്കാം.