Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കുന്നൊരു ഐറിഷ് ലാംബ് സ്റ്റൂ

ആട്ടിറച്ചി കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്നൊരു രുചിക്കൂട്ടാണ് ഐറിഷ്് ലാംബ്് സ്റ്റൂ 

എല്ലില്ലാത്ത ആട്ടിറച്ചി - 300 ഗ്രാം
ചോപ്പ്്ഡ്് ബെയ്്ക്കൺ – 1 കപ്പ്
കാരറ്റ് – 3
ബേബി പൊട്ടറ്റോ – 20
സവോള – 1
വൈറ്റ് വൈൻ – ആവശ്യത്തിന്
സ്റ്റോക്ക് – 500 മില്ലി
വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
തൈം സ്പ്രിങ് – 5
ബേ ലീഫ് – 2
വൈറ്റ് ഒനിയൻ – 1
റിഫൈൻഡ് ഫ്ലോർ – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്

ഐറിഷ്് ലാംബ്് സ്റ്റൂ തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒലിവ്് ഓയിൽ ഒഴിച്ച്് അതിലേക്ക്് ചോപ്പ്്ഡ്് ബെയ്്ക്കൺ ചേർത്ത്് വഴറ്റി മാറ്റിവെക്കുക. അതേ പാനിൽ 300 ഗ്രാം എല്ലില്ലാത്ത ആട്ടിറച്ചി നന്നായി വഴറ്റി ആവശ്യത്തിന്് കുരുമുളകുപൊടി, ഒരു ടേബിൾ സ്്പൂൺ മൈദ എന്നിവ ചേർത്ത്് വേവിച്ച്് മാറ്റുക. അതേ പാനിൽ സ്റ്റോക്ക്് ഒഴിച്ച്് അതിൽ ഒരു ടേബിൾ സ്്പൂൺ വെളുത്തുള്ളി അരിഞ്ഞത്്, ചെറുതായി അരിഞ്ഞ വൈറ്റ്് ഒനിയൻ എന്നിവ ചേർത്ത്് നന്നായി ഇളക്കുക. അതിലേക്ക്് 5 തൈം സ്്പ്രിഗ്്സ്, കുറച്ചു വൈറ്റ്് വൈൻ എന്നിവ ചേർത്ത്് തിളപ്പിച്ച്് മുൻപ് വേവിച്ചു വെച്ച സിയേർഡ്് ലാംബും ബെയ്്ക്കണും ചേർത്ത്് ഇളക്കുക. ഇതിലേക്ക്് 500 മില്ലി സ്റ്റോക്ക്് ഒഴിച്ച്് 20 മിനിറ്റ്് വേവിക്കുക. 2 കറുവയില, മൂന്നു കാരറ്റ് അരിഞ്ഞത്്, 20 ബേബി പൊട്ടറ്റോ, നാലായി മുറിച്ച ഒരു സവാള എന്നിവ ഇതിൽ ചേർത്ത്് 15 മിനിറ്റ്് വേവിക്കുക.

irish-lamb-stew

ഒരു ടീസ്്പൂൺ ഉപ്പ്്, ആവശ്യത്തിന്് കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി, ഒരു ടേബിൾ സ്പൂൺ അരിഞ്ഞ പാഴ്സ്്ലി വിതറി വിളമ്പാം.