നിറവും മണവും നിറഞ്ഞ റെഡ് തായ് കറി

സുഗന്ധദ്രവ്യക്കൂട്ടുകളും പച്ചക്കറികളും ചേർത്ത് വിവിധ രുചികളിൽ തായ് കറികളുണ്ട്. മത്സ്യം,മാസം എല്ലാം തായ്കറിക്കൂട്ടിൽ രുചികരമായി പാകം ചെയ്തെടുക്കാൻ സാധിക്കും.

ചേരുവകൾ

അയല – 4
കുരുമുളകുപൊടി – ആവശ്യത്തിന്
ചുവന്ന മുളക് – 4
ഇഞ്ചി – 5
വെളുത്തുള്ളി – പത്ത്് അല്ലി
ഗലാൻഗളിന്റെ – ചെറുതായരിഞ്ഞ പത്ത്് കഷണങ്ങളും
ലെമൺ ഗ്രാസ് – അരക്കപ്പ്
സ്പ്രിംങ് ഒനിയൻ – അരക്കപ്പ്്മല്ലിത്തണ്ട് – അരക്കപ്പ്്
വറ്റൽ മുളക് – 6
നാരകയില – 1
ജീരകപ്പൊടി – അര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉപ്പും വെള്ളവും – ആവശ്യത്തിന്
തേങ്ങാപ്പാൽ (രണ്ടാംപാൽ) – 2 കപ്പ്്
തായ് പേസ്റ്റ് – നാല്് ടേബിൾ സ്പൂൺ
ഫിഷ്് സോസ് – ഒരു ടേബിൾ സ്പൂൺ
ബ്രൌൺ ഷുഗർ – ഒരു ടീസ്പൂൺ
നാരകത്തിന്റെ ഇല
തേങ്ങാപ്പാൽ (ഒന്നാം പാൽ)– ഒരു കപ്പ്്

തയാറാക്കുന്ന വിധം

നാല്്ചുവന്ന മുളകും അഞ്ച്് ഇഞ്ചി കഷണങ്ങളും പത്ത്് അല്ലി വെളുത്തുള്ളിയും ചെറുതായരിഞ്ഞ ഗലാൻഗളിന്റെ പത്ത്് കഷണങ്ങളും അരക്കപ്പ്് ലെമൺ ഗ്രാസും അരക്കപ്പ്് സ്പ്രിംഗ് ഒനിയനും അരക്കപ്പ്് മല്ലിത്തണ്ടും ആറ്് വറ്റൽ മുളകും ഒരു നാരകയിലയും അര ടേബിൾ സ്പൂൺ ജീരകപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ഉപ്പും കുറച്ചു വെള്ളവും ചേർത്ത്് നന്നായി അരയ്ക്കുക. ഒരു പാനിൽ രണ്ടു കപ്പ്് കട്ടികുറഞ്ഞ തേങ്ങാപ്പാൽ ഒഴിക്കുക. ചൂടായ ശേഷം ഇതിലേക്ക്് നാല്് ടേബിൾ സ്പൂൺ തായ് പേസ്റ്റും ഒരു ടേബിൾ സ്പൂൺ ഫിഷ്് സോസും ഒരു ടീസ്പൂൺ ബ്രൌൺ ഷുഗറും ഇട്ട്് നന്നായി തിളപ്പിക്കുക. നാരകത്തിന്റെ ഇല അരിഞ്ഞതും ഒരു കപ്പ്് കട്ടിയുള്ള തേങ്ങാപ്പാലും ചേർക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച്് മീൻ കഷണങ്ങൾ ആവശ്യത്തിന്്  കുരുമുളകുപൊടി ചേർത്ത്് ഇരുവശങ്ങളും വറുത്തെടുക്കുക. ഇവ റെഡ് തായ് കറിയിൽ ചേർത്ത് ചൂടോടെ വിളമ്പുക.