വെളിച്ചെണ്ണയിലെ മായം ഒഴിവാക്കാം കിച്ചൻ ഹാപ്പിയാക്കാം

കുറച്ചു വെളിച്ചെണ്ണ ചെറിയ കുപ്പിയിൽ ഫ്രിജിൽ വയ്ക്കുക. വെളിച്ചെണ്ണ പെട്ടെന്നു കട്ടപിടിക്കും. മറ്റ് എണ്ണകൾ ചേർത്തിട്ടുണ്ടെങ്കിൽ അത് ഒരു പാളിയായി മാറിനിൽക്കും. ശുദ്ധവെളി്ച്ചെണ്ണ ഇളം വെള്ളനിറത്തിലാണു കട്ടിപിടിക്കുക. അതുപോലെ ചൂടാകുമ്പോൾ നല്ല ഗന്ധവുമുണ്ടാകും. കലർപ്പുണ്ടെങ്കിൽ ഈ മണം ഉണ്ടാകില്ല.

  ഒലിവെണ്ണ

ഒലിവെണ്ണയിലെ മായം കണ്ടെത്താനും ഫ്രിജിൽ വച്ചു നോക്കാം. 24 മണിക്കൂറിനുശേഷം വേണം വീണ്ടും പരിശോധിക്കാൻ. മറ്റ് എണ്ണകൾ ചേർത്തിട്ടുണ്ടെങ്കിൽ അത് വേർതിരിഞ്ഞുനിൽക്കും. ഒലിവെണ്ണ മാത്രം കട്ടിപിടിക്കും.

നല്ലെണ്ണ

പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണതുടങ്ങിയവയാണു മായമായി ചേർക്കുക. ഇതറിയാൻ ലാബ് പരിശോധന തന്നെ വേണം. എന്നാൽ ശുദ്ധമായ നല്ലെണ്ണയുടെ ഗന്ധം അറിയാവുന്നവർക്കു മായം കലർന്നതിന്റെ വ്യത്യാസം മണത്തറിയാം. അൽപമെടുത്തു വിരലിൽ തിരുമ്മി മണത്തു നോക്കിയാൽ മതി.