കാൽസ്യം നിറഞ്ഞ റാഗി കുട്ടികളും മുതിർന്നവരും കഴിക്കണം

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന ചേരുവയാണ് റാഗി അഥവാ പഞ്ഞപ്പുല്ല്

പഞ്ഞപ്പുല്ലെന്നു പറഞ്ഞാൽ കുട്ടികൾക്കു കുറുക്കിക്കൊടുക്കാ നുള്ള ഒരു ചേരുവ എന്നാണ് സാധാരണ ധാരണ. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന പോഷകങ്ങളുടെ കലവറയാണ് പഞ്ഞപ്പുല്ല് അഥവാ റാഗി. ഫിങ്കർ മില്ലറ്റ്, സൊല്ലു, നാച്നി, കൂവരക് തുടങ്ങി പല പേരുക ളിലാണ് ഈ ചേരുവ അറിയപ്പെടുന്നത്.

കർണാടകയിലാണ് ഇത് ഏറ്റവും അധികമായി കൃഷി ചെയ്യു ന്നത്. റാഗി വെള്ളം ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചുണ്ടാക്കുന്ന റാഗി മുഡ്ഡെ (ബോൾസ്) അവരുടെ പ്രത്യേക ഭക്ഷണമാണ്. ഗ്രേവിയുള്ള ഇറച്ചിക്കറി കൾക്കൊപ്പമാണ് ഇവ വിളമ്പുന്നത്. തമിഴ്നാട്ടിലെ ഒരു പ്രധാന വിഭവമാണ് റാഗിക്കഞ്ഞി. കാൽസ്യം നിറഞ്ഞ റാഗി കുട്ടികൾക്ക് ഏറെ ഗുണകരമാണ്. അതുകൊണ്ടാണ് കുഞ്ഞു ങ്ങൾക്കു റാഗി കൊണ്ടു കുറുക്കുണ്ടാക്കി കൊടുക്കുന്നതും. എളുപ്പം ദഹിക്കുമെന്നതും റാഗിയുടെ മറ്റൊരു ഗുണമാണ്.

റാഗിയിൽ ധാരാളം പോളിഫിനോളുകളും നാരും അടങ്ങിയി ട്ടുണ്ട്. അതുകൊണ്ട് അൽപം റാഗി കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞെന്നു തോന്നുകയും കൂടുതൽ കഴിക്കുന്നതു തടയുകയും ചെയ്യും. റാഗി മെല്ലേ ദഹിക്കുന്ന ധാന്യമായതി നാൽ ശരീരത്തിലേക്കു കടത്തിവിടുന്ന പഞ്ചസാരയുടെ അള വും കുറവായിരിക്കും. രാവിലെ പ്രാതൽ നേരത്തു കഴിക്കുന്ന താണ് ഏറ്റവും ഉത്തമം.

വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഏതാനും ചില ചേരുവകളിൽ ഒന്നാണ് റാഗി. ധാരാളം അയേൺ ഉള്ളതിനാൽ വിളർച്ചയു ള്ളവർ ഇതു കഴിച്ചാൽ ഹീമോഗ്ലോബിന്റെ അളവു കൂടാൻ സഹായിക്കും. റാഗി മുളപ്പിച്ചു കഴിച്ചാൽ അതിലുള്ള വൈറ്റ മിൻ സിയുടെ അളവു കൂട്ടാനും ശരീരത്തിലേക്കു വലിച്ചെടു ക്കുന്ന അയേണിന്റെ അളവു കൂട്ടാനും സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ കാൻസർ പോലുള്ള രോഗ ങ്ങളും പ്രായാധിക്യം മൂലമുള്ള രോഗങ്ങളും തടയാനും സഹാ യിക്കും.

റാഗി വെള്ളത്തിലിട്ടു മുളപ്പിച്ച ശേഷം തണലത്ത് ഉണക്കിയെ ടുത്തു പൊടിച്ചെടുക്കുന്ന പൊടി കുഞ്ഞുങ്ങൾക്ക് ഏറെ നല്ല താണ്. മുളപ്പിച്ച റാഗിയിൽ പ്രോട്ടീനിന്റെ അളവു കൂടും.

മറ്റൊന്നാണ് റാഗി മാൾട്ട് ‍ഡ്രിങ്ക്. റാഗിപ്പൊടിയും മോരും ചേർത്തുണ്ടാക്കുന്ന ഒരു ഡ്രിങ്ക് ആണിത്. റാഗിപ്പൊടി വെള്ളം ചേർത്തു കുറുക്കി പച്ചമണം മാറുമ്പോൾ വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം മോരും ചേർത്തിളക്കി കുടിക്കാം. ചൂടുകാല ത്ത് ഇത് ഏറെ ഗുണം ചെയ്യും.

പുട്ട്, ഇഡ്ഡലി, ഇടിയപ്പം, അപ്പം തുടങ്ങിയ പലഹാരങ്ങളിൽ അരിപ്പൊടിക്കൊപ്പം തന്നെ റാഗിപ്പൊടിയും ചേർത്തു കൂടുതൽ പോഷകപ്രദമാക്കാം.

റാഗി ഇഡ്ഡലി

∙ഒരു കപ്പ് ഉഴുന്ന് നാലു മണിക്കൂർ കുതിർത്ത ശേഷം ഊറ്റി വയ്ക്കുക. ഇതിൽ അരക്കപ്പ് വെള്ളം ചേർത്ത് അരച്ചു മാവു തയാറാക്കി പാകത്തിനുപ്പും ചേർക്കുക.
∙മൂന്നു കപ്പ് റാഗിപ്പൊടി, 200 ഗ്രാം തൈര് എന്നിവ ഒന്നരക്കപ്പ് വെള്ളം ചേർത്തു കലക്കി ഉഴുന്ന് അരച്ചതിൽ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഇതു പുളിക്കാനായി ആറ് – എട്ട് മണിക്കൂർ വയ്ക്കണം.
∙നന്നായി പുളിച്ച ശേഷം മാവ് അൽപം വീതം ഇഡ്ഡലിത്ത ട്ടിൽ ഒഴിച്ച് ആവിയിൽ വച്ച് എട്ടു–പത്തു മിനിറ്റ് വേവിക്കുക.
∙ഇഡ്ഡലി വെന്ത ശേഷം പാത്രം തുറന്നു രണ്ടു മിനിറ്റ് വച്ചു ചൂടാറിയ ശേഷം വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റാം.
∙ചൂടോടെ റൈത്തയ്ക്കോ ചട്നിക്കോ ഒപ്പം വിളമ്പാം.
∙മാവിൽ അല്പം കാരറ്റ് ഗ്രേറ്റ് ചെയ്തതു ചേർത്താൽ ഇഡ്ഡലി കൂടതൽ പോഷകപ്രദമാക്കാം. കാണാനും നല്ല ഭംഗിയുണ്ടാകും.