Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിച്ചക്ക മധുരക്കറി

idichakka-madhuram

ഇടിച്ചക്ക കൊണ്ടുള്ള മധുരക്കറി പരിചയപ്പെട്ടാലോ?

1. ഇടിച്ചക്ക നുറുക്കിയത് – 250 ഗ്രാം
2. പച്ചമുളക് – 3 എണ്ണം
3. കടുക് – ഒരു സ്പൂൺ
4. ശർക്കര – 50 ഗ്രാം
5. നാളികേരം – ഒരു മുറി
6. വെളിച്ചെണ്ണ – 6 സ്പൂൺ
7. കറിവേപ്പില, ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

തയാറാക്കുന്ന വിധം:

ഒരു നുള്ള് കടുകും  നാളികേരവും പച്ചമുളകും ചേർത്ത് അരയ്ക്കുക. ചക്ക ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിക്കുക. ഇതിലേക്ക് ശർക്കരയിട്ടു തിളപ്പിക്കുക. കുറച്ചുസമയം ശേഷം അരച്ച മസാല ചേർത്ത് ഇളക്കുക. കടുകും, കറിവേപ്പിലയും താളിച്ചു ചേർത്ത് ഉപയോഗിക്കുക.