Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിച്ചക്ക തോരൻ

idichakka-thoran

നാടൻ രുചിയിലൊരു ഇടിച്ചക്ക തോരൻ തയാറാക്കിയാലോ?

1. ഇടിച്ചക്ക നുറുക്കിയത് – 250 ഗ്രാം
2. പച്ചമുളക് – 3 എണ്ണം
3. നാളികേരം – 150 ഗ്രാം
4. ജീരകം – ഒരു നുള്ള്
5. കടുക് – ഒരു സ്പൂൺ
6. അരി – ഒരു പിടി
7. വെളിച്ചെണ്ണ – 10 ഗ്രാം
8. കറിവേപ്പില – കുറച്ച്
9. ഉപ്പ് – പാകത്തിന്
10. മഞ്ഞൾപ്പൊടി – കുറച്ച്

തയാറാക്കുന്ന വിധം:

ഒരു പരന്ന പാത്രത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് ചക്ക നന്നായി വേവിച്ച് ഊറ്റുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും അരിയും കറിവേപ്പിലയും വറക്കുക. ഇതിലേക്ക് ഊറ്റിവച്ച ചക്ക കൈകൊണ്ട് ഉടയ്ക്കുക. നാളികേരവും പച്ചമുളകും ജീരകവും ഒന്നു ചതച്ച് ഇതിലേക്ക് ചേർത്ത് ഇളക്കുക.