ബ്രഡും പഴവും ചേർത്ത് കറുമുറെ കൊറിക്കാം

ബ്രഡും പഴവും ഇല്ലാത്ത വീടു കാണില്ല, പെട്ടെന്നു തയാറാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ ബ്രഡ് ഫിംഗർ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ബ്രഡ് – 4 കഷണം
പാളയംകോടൻ പഴം – 4 എണ്ണം
ഏലയ്ക്ക പൊടിച്ചത് – രണ്ട് നുള്ള്
തേങ്ങാക്കൊത്ത് – ചെറുതായി അരിഞ്ഞത് പാകത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനിൽ ബ്രഡ് ഇരുവശവും നന്നായി ചൂടാക്കിയെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മറ്റി, മറ്റു ചേരുവകൾ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കണം. മിശ്രിതം ഇഷ്ടമുള്ള ആകൃതിയിലാക്കിയ ശേഷം ചൂടാക്കിയ എണ്ണയിൽ തീ കുറച്ചു വച്ച് വറുത്തുകോരണം.

ശ്രദ്ധിക്കാൻ

ബ്രഡ് ചൂടാക്കുമ്പോൾ എണ്ണ ഉപയോഗിക്കേണ്ടതില്ല. പഴം ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. ഏതു തരം പഴവും ഉപയോഗിക്കാം. കുറച്ചു അണ്ടിപ്പരിപ്പുകൂടി ചേർത്താൽ കൂടുതൽ രുചികരമാകും.