Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെൻഷനകറ്റുന്ന പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ്

ശാന്ത അരവിന്ദ്
Passion Fruit Juice

കുടിച്ചു രസിക്കാൻ മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനും പാഷൻഫ്രൂട്ട് മിടുക്കിയാണ്. മാനസിക സംഘർഷത്തെ ലഘുകരിക്കുന്ന ഘടകങ്ങൾ പാഷൻഫ്രൂട്ടിലുണ്ട്. ചൂട് കാലത്ത് ഉള്ളൊന്നു തണുക്കാൻ സ്വാദിഷ്ഠമായ പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ് കൂട്ടായാലോ?

പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ് ചേരുവകൾ

പാഷൻ ഫ്രൂട്ട്സ്: രണ്ട്എണ്ണം.
ഇഞ്ചി: ഒരു കഷണം,
ചെറുനാരങ്ങാനീര് – മൂന്ന് ടേ. സ്പൂൺ.
പഞ്ചസാര: പാകത്തിന്
ഐസ്ക്യൂബ്സ്: കുറച്ച്
തണുത്ത വെള്ളം: രണ്ടര കപ്പ്

തയാറാക്കുന്ന വിധം

പാഷൻഫ്രൂട്ട് തോടുമാറ്റി അകത്തെ സഞ്ചിപോലെയുള്ള പാടയ്ക്കകത്തുനിന്നു ജ്യൂസും കുരുവും ഒരു കപ്പിലേക്ക് എടുത്ത്, ബാക്കിവന്ന പാടഭാഗങ്ങളും ഇഞ്ചി, ചെറുനാരങ്ങാനീര്, പഞ്ചസാര, ഐസ്ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ മിക്സറിൽ നന്നായടിച്ചു വേണമെങ്കിൽ വലിയ കണ്ണുള്ള അരിപ്പയിൽകൂടി അരിച്ചെടുത്ത് പാഷൻ ഫ്രൂട്ട് ജ്യൂസും കുരുവും മാറ്റിവച്ചതുകൂടി ചേർത്ത് സ്പൂൺകൊണ്ടു നന്നായിളക്കിയെടുത്ത് ഗ്ലാസിലേക്കു പകർന്നെടുക്കണം. മൂന്ന്ഗ്ലാസ് ജ്യൂസുണ്ടാകും. ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന ആരോഗ്യകരമായ വളരെ രുചികരമായ പാഷൻഫ്രൂട്ട് ലെമൺ ജ്യൂസ് റെഡിയായി.

passion-fruit-chiller
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.