Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടുതെരുവിലെ രുചിയുടെ നീലക്കടൽ

citapani

കടലിന്റെയും ആകാശത്തിന്റെയും വെണ്മയും നീലിമയും സമന്വയിക്കുന്ന മനോഹരമായ കാഴ്ചയാണ് കോഴിക്കോട് ബീച്ച്. നീലയും വെളുപ്പും ഇഴചേരുന്ന ഈ കടൽത്തീരക്കാഴ്ചയെ കോഴിക്കോടിന്റെ നിറക്കൂട്ടായി കാണാം. നൂറ്റാണ്ടുകൾക്കു മുൻപു തന്നെ കോഴിക്കോടിന്റെ സാംസ്കാരിക, വാണിജ്യ വിനിമയത്തിന്റെ സിരാകേന്ദ്രമായി മാറിയ ഈ പ്രദേശം അന്നും ഇന്നും വൈവിധ്യമാർന്ന രുചികളുടെ കടൽ, കര ബന്ധം കൂടിയാണ്. രുചികളുടെ ഗലികളെന്നു വിളിക്കാം കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള ഇടങ്ങളെ. ഇവിടെ പുതിയൊരു റസ്റ്ററന്റ് തുടങ്ങുമ്പോൾ ബീച്ചിന്റെ പ്രചോദനം കടന്നുവരുന്നതു സ്വാഭാവികം. ഇങ്ങനെയാണ് കടലിന്റെയും ആകാശത്തിന്റെയും നിറമായ നീലയും വെളുപ്പും  ബീച്ചിനു സമീപം പട്ടുതെരുവിലെ സിറ്റ പാനി റസ്റ്ററന്റിന്റെ ഇന്റീരിയറിനു തീം ആയത്. ഉത്തരമലബാറിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ സിറ്റ പാനി ഇതോടെ തങ്ങളുടെ റസ്റ്ററന്റുകൾക്കെല്ലാം തീം ആയി വെള്ളയും ഡാർക്, സ്കൈ ബ്ലൂ നിറങ്ങളെ സ്വീകരിക്കുകയായിരുന്നു. 

 സിറ്റ പാനി 

കോഴിക്കോടിന്റെ രുചിത്തെരുവായി മാറിയിരിക്കുകയാണ് ഇന്ന് ബീച്ചും പരിസരവും. ആധുനികവും പരമ്പരാഗതവുമായ ഒട്ടേറെ രുചികളുടെ സംഗമകേന്ദ്രമായി മാറിയിരിക്കുന്നു ഈ പ്രദേശം. ഉത്തരമലബാറിൽ മാത്രം ഏഴു റസ്റ്ററന്റുകളുള്ള, ഹോട്ടൽ വ്യവസായ രംഗത്ത് രണ്ടു പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള കണ്ണൂർ മുണ്ടേരി സ്വദേശി ഇ.എം. നിസാറാണ് സിറ്റ പാനിയുടെ എംഡി. ഫാസ്റ്റ് ഫുഡ് രംഗത്ത് ഒട്ടേറെ വ്യത്യസ്തതകൾ ഉത്തരമലബാറിൽ ആദ്യമായി പരിചയപ്പെടുത്തിയ വ്യക്തികൂടിയാണിദ്ദേഹം. കണ്ണൂരിൽ അഞ്ച് റസ്റ്ററന്റുകളും കാസർകോട്ടും കാഞ്ഞങ്ങാട്ടുമായി രണ്ട് റസ്റ്ററന്റുകളുമാണ് ഇദ്ദേഹത്തിനുള്ളത്. എല്ലാക്കാലത്തും രുചിമാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന ഇദ്ദേഹം രണ്ടുമാസം മു‍ൻപു കോഴിക്കോട്ടേക്കുമെത്തിയത് വ്യത്യസ്ത രുചിക്കൂട്ടുകളുമായി തന്നെ. അറബ്, ഉത്തരേന്ത്യൻ ഡിഷുകളും ഫ്രൈഡ്, ഗ്രിൽഡ് വിഭവങ്ങളുടെ വ്യത്യസ്തതയുമായാണ് സിറ്റ  പാനിയുടെ ഹൈലൈറ്റ്സ്. കണ്ണൂർ ഗ്രാന്റ് മാർക്കറ്റിങ് സെന്ററിൽ സിറ്റി പാനുസ് എന്ന പേരിൽ തുടങ്ങിയ ആദ്യ റസ്റ്ററന്റിന്റെ പേരിലെ രൂപമാറ്റമാണ് സിറ്റ പാനി. ബെംഗ്ലുരുവിൽ സിറ്റ പാനിയുടെ ഔട്‌ലെറ്റ് ഈ മാസം പ്രവർത്തനം തുടങ്ങും. ഖത്തറിൽ പുതിയ ഔട്‌ലെറ്റിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നു. 

സ്പെഷൽ ബിരിയാണികൾ 

മലബാറുകാർക്ക് ബിരിയാണിയോടും സുലൈമാനിയോടുമുള്ള മുഹബത്ത് ഒന്നുവേറെ തന്നെ. അതുകൊണ്ടു തന്നെ സിറ്റ പാനി രണ്ട് സ്പെഷൽ ബിരിയാണി ഡിഷുകളാണ് കോഴിക്കോടിനു നൽകുന്നത്. പ്രത്യേക കൂട്ടിൽ തയാറാക്കുന്ന അറബിക് തവ ബിരിയാണിയും ദം ബിരിയാണിയും. തൂവെള്ള നിറത്തിലുള്ളവയാണ് ഈ ബിരിയാണികൾ. നിറത്തിനായി കൃത്രിമ നിറങ്ങളെ കൂട്ടുചേർക്കാത്തതിനാലാണ് വെളുത്ത നിറമെന്ന് സിറ്റ പാനി ഉടമ ഇ.എം. നിസാർ പറയുന്നു. ഈ ബിരിയാണികൾക്കൊപ്പം സ്പെഷൽ സുലൈമാനിയും നൽകുന്നു. ലെമൺ, പൈനാപ്പിൾ, മിന്റ് തുടങ്ങിയവയും മറ്റുചില കൂട്ടുകളും ചേർത്തുണ്ടാക്കുന്നതാണ് ഈ സുലൈമാനി. ബിരിയാണിക്കൊപ്പം സൗജന്യമായാണ് ഇതു നൽകുന്നത്. വീട്ടിലെത്തുന്ന അതിഥിക്ക് ചായ നൽകുന്ന മലബാറുകാരുടെ ആതിഥ്യമര്യാദയുടെ പ്രതിഫലനം കൂടിയാണ് ഈ സ്പെഷൽ സുലൈമാനി. ചെറിയ ചിക്കൻ പീസുള്ള കസ്തൂരി ഗാർളിക് ഗ്രേവി, റെയ്ത്ത, പിക്കിൾ എന്നിവ ബിരിയാണിക്ക് സൈഡ് ഡിഷുകളായുണ്ടാവും. 

 ഗ്രിൽഡ്, ഫ്രൈഡ് ചിക്കൻ 

പെരി പെരി ചിക്കനാണ് ഗ്രിൽഡ് വിഭവങ്ങളിൽ ശ്രദ്ധേയമായ ഡിഷുകളിലൊന്ന്. പ്രത്യേക മസാലക്കൂട്ടിൽ തയാറാക്കുന്ന ഇതിനൊപ്പം ഹോംമെയ്ഡ് കുബ്ബൂസ്, ബൺ എന്നിവയും സൈഡ് ഡിഷായി പുതിന ചട്ണി, മയണൈസ് എന്നിവയും നൽകുന്നു. ബക്കറ്റ് മീൽസ് ഫ്രൈഡ് ചിക്കനാണ് മറ്റൊന്ന്. കോംബോ മീൽസ് ആണിത്. 10 തരത്തിലുള്ള ബക്കറ്റ് കോംബോ ആണുള്ളത്. ഇത് ഒരാൾക്കു കഴിക്കാനുള്ളതു മുതൽ 13 പേർക്കു കഴിക്കാനാവുന്നതുവരെയുള്ള കോംബോകളുണ്ട്. ഈ കോംബോകൾ എത്രപേർക്കുവേണ്ടിയുള്ള കോംബോകളുമാക്കി മാറ്റാനുമാവും. ഹോം ഡെലിവറി കോംബോയ്ക്കനുസരിച്ച് വിവിധ വലുപ്പത്തിലുള്ള ബക്കറ്റുകളിലാണ് നൽകുക. പൂർണമായും ഹലാൽ ചിക്കനാണ് ഉപയോഗിക്കുന്നതെന്ന് റസ്റ്ററന്റ് മാനേജർ അബ്ദുൽ കബീർ പറയുന്നു. 

ബർഗർ, ഷവർമ  

നാലുതരം ബർഗറുകളിവിടെയുണ്ട്. തവ ചിക്കൻ ബർഗർ, സിംഗർ ബർഗർ, സിംഗർ സുപ്രീം, സ്പൈസി ചിക്കൻ ബർഗർ എന്നിവയാണവ. സിറ്റ പാനി സ്പെഷൽ ഷവർമകൾ സാധാരണ ഷവർമയുടെ സ്വഭാവത്തിലുള്ളതല്ല. ഫ്രൈഡ്, തവ, ഗ്രിൽഡ് ഷവർമകളാണുള്ളത്. ഇവ കോംബോ ആക്കിയാൽ ഫ്രഞ്ച് ഫ്രൈസ്, ചീസ്, സോഫ്ട് ഡ്രിങ്ക്, ഫ്രഷ് ജ്യൂസ്, മോക്ടെയിൽസ് എന്നിവ ഒപ്പമുണ്ടാകും. 

shavarma സിറ്റ പാനി സ്പെഷൽ ഷവർമ: തവ, ഫ്രൈഡ് എന്നിങ്ങനെ രണ്ട് തരം ഷവർമകളുണ്ട്. ചിക്കൻ ചെറിയ പീസ് ആക്കിയത് പേപ്പർ റോൾ ആക്കിയാണ് നൽകുന്നത്

ക്വുക്ക് സെർവ് റസ്റ്ററന്റ് 

ലൈവായി ഡിഷുകൾ ഉണ്ടാക്കി നൽകുന്ന ക്വുക്ക് സെർവ് റെസ്റ്ററന്റാണിത്. ഓർഡർ എടുക്കുമ്പോൾ തന്നെ കുക്കിങ് ടൈം എത്രയെന്ന് കസ്റ്റമറോട് പറയുന്നു. ഈ സ്റ്റാൻഡേർഡ് കുക്കിങ് ടൈം പാലിക്കുന്ന കാര്യത്തിൽ സിറ്റ പാനി പ്രത്യേക ശ്രദ്ധപുലർത്തുന്നു. രാവിലെ 11 മുതൽ രാത്രി 12 വരെയാണ് റസ്റ്ററന്റിന്റെ പ്രവർത്തന സമയം. 70 പേർക്കുവരെ ഒരേ സമയം ഇരിക്കാവുന്ന സീറ്റിങ് സംവിധാനമാണുള്ളത്. റസ്റ്ററന്റിനുള്ളിൽ തന്നെ വെയ്റ്റിങ് ഏരിയ, പ്രാർഥനാമുറി, കുട്ടികൾക്കായി പ്ലേ ഏരിയ എന്നിവയുണ്ട്. കുട്ടികൾക്കായി നഗ്ഗെറ്റ്സ്, റോൾസ്, മിനി ബർഗർ തുടങ്ങിയവയുണ്ടാവും. പാർട്ടി ഓർഡർ, മീൽ ബോക്സ് ഡെലിവറി, ഹോം ഡെലിവറി എന്നിവയ്ക്കൊപ്പം ഇവന്റ് ഓൺ ടൈം ഡെലിവറിയുമുണ്ട്. പാർട്ടിയുടെ സ്വഭാവം അനുസരിച്ചാണ് പാർട്ടി ഓർഡർ ഡെലിവറി. ഇതിനു ദൂരപരിധിയില്ല. റസ്റ്ററന്റിന്റെ ഏഴു കിലോമീറ്റർ പരിധിയിലാണ് ഫ്രീ ഹോംഡെലിവറി സംവിധാനമുള്ളത്. ഫോൺ: 9961997242, 0495 2767591. വെബ്സൈറ്റ്: www.citapani.com, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്:/citapani 

സ്പെഷൽസ് 

ദം ബിരിയാണി 

ഇതൊരു നോർത്തിന്ത്യൻ, അറബിക്, മലബാറി ഫ്യൂഷൻ ബിരിയാണിയാണ്. വലിയ ചിക്കൻ പീസുകളാണ് ഇതിലുണ്ടാവുക. അരിയുടെ തൂവെള്ള നിറം തന്നെയാവും ബിരിയാണിക്കും. 

dam-biriyani

  അറബിക് തവ ബിരിയാണി 

അറബിക്, മലബാറി ഫ്യൂഷൻ ബിരിയാണിയാണിത്. മാരിനേറ്റ് ചെയ്ത ചിക്കൻ തവയിൽ ഗ്രില്ലുചെയ്തെടുക്കുകയാണ്. ഇതിൽ മസാല കുറവായിരിക്കും. എന്നാൽ സ്പൈസിയാക്കണമെങ്കിൽ അങ്ങനെയും നൽകും. 

arabic-tava-biriyani

പെരി പെരി ചിക്കൻ 

ചില്ലി ഫ്ലേക്സ് ഉൾപ്പെടെയുള്ള സ്പെഷൽ മസാലക്കൂട്ടിലുണ്ടാക്കുന്ന ഗ്രിൽഡ് ചിക്കൻ. ഇത് സ്പൈസിയാണ്. 

peri-peri-chicken

ഫ്രൈഡ് ചിക്കൻ 

പ്രത്യേകം തയാറാക്കുന്ന മസാലയിൽ ഫ്രൈ ചെയ്തെടുക്കുന്ന ചിക്കൻ. മീഡിയം സ്പൈസിയാണ്. 

fried-chicken

ഹെൽത്തി ജ്യൂസ് കൗണ്ടർ

പ്രഭാത സവാരിക്കായി നഗരത്തിലെ ഒട്ടേറെപ്പേർ ദിനവും ബീച്ചിലേക്കെത്തുന്നു. ഇവർക്കായാണ് സിറ്റ പാനി ഹെൽത്തി ജ്യൂസ് കൗണ്ടർ തുറക്കുന്നത്. രാവിലെ ആറു മണിക്ക് തുറക്കുന്ന ജ്യൂസ് കൗണ്ടറിൽ കുക്കുംബർ, വേപ്പില, മല്ലിയില, പുതിനയില തുടങ്ങിയവയിൽ തയാറാക്കുന്ന ഹെൽത്തി റെസിപ്പി ജ്യൂസുകളുണ്ടാവും. ഇതോടൊപ്പം പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസുമുണ്ടാവും. 15 തരം ഫ്രഷ് ജ്യൂസുകളാണുണ്ടാവുക. ജ്യൂസുകൾ ബോട്ടിലുകളിലാക്കിയും നൽകും. സിറ്റ പാനി സ്പെഷൽ മോക്ടെയിലുകളും ഉണ്ടാവും. 10 തരം മോക്ടെയിലുകളാണുണ്ടാവുക. ഈ മാസം അവസാനത്തോടെ ജ്യൂസ് കൗണ്ടർ പ്രവർത്തനം തുടങ്ങും. സിറ്റ പാനി റസ്റ്ററന്റിന്റെ താഴത്തെ നിലയിലാണ് ജ്യൂസ് കൗണ്ടർ പ്രവർത്തിക്കുക. രാത്രി പന്ത്രണ്ട് മണിവരെ കൗണ്ടർ പ്രവർത്തിക്കും.