പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായ് ‘കുക്ക് ഫോര്‍ കേരള’

പൊന്നോണത്തെ വരവേറ്റിരുന്ന മലയാളികളെ  ദു:ഖത്തിലാഴ്ത്തിയ കാലവർഷ കെടുതിയിൽ യാതന അനുഭവിക്കുന്ന നമ്മുടെ നാടിനായി ഒരു കൂട്ടായ്മകൂടി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ‘കുക്ക് ഫോര്‍ കേരള’. റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടുള്ള മലയാളി ഷെഫുകൾ ക്യാംപയിൻ നടത്തുന്നത്.

റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ള

ജോലി ചെയ്യുന്ന റസ്റ്റോറന്റിലോ കമ്മ്യൂണിറ്റിയിലോ ഫുഡ് ഫെസ്റ്റിവൽ, തീം ഡിന്നർ, ഓണ സദ്യ എന്നിവ നടത്തി അതിൽ നിന്നു കിട്ടുന്ന ലാഭം കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ‘കുക്ക് ഫോര്‍ കേരള’ എന്ന ക്യാംപയിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഇതിന് മുൻപ് സിറിയയിൽ യുദ്ധത്തിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്കു ‘കുക്ക് ഫോര്‍ സിറിയ’എന്ന പേരിൽ  യൂറോപ്പു മുഴുവനായി ക്യാംപയിൻ സംഘടിപ്പിച്ചിരുന്നു.