പ്രളയത്തിലും തോൽക്കാതെ കരീമിന്റെ ചായക്കട

അതിജീവിക്കാനുള്ള മലയാളിയുടെ മനസാണ്, പോരാടാനുള്ള വീറും വാശിയുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കുന്നംകുളത്തെ കരീമിന്‍റെ ചായക്കട അത്തരം അതിജീവന കഥകൾക്ക് ഒരു ഉദാഹരണം മാത്രം. ഇപ്പോഴും മുട്ടൊപ്പം വെള്ളമാണ് കരീമിക്കയുടെ ചായക്കടയിൽ. പക്ഷേ വിട്ടുകൊടുക്കാൻ മനസില്ല.

പ്രളയജലത്തിൽ നിന്നുകൊണ്ട് മുൻപത്തെതു പോലെ തന്നെ, അതേ ഊർജത്തോടെ ചായ എടുക്കുന്നു കരീം. ചായഗ്ലാസുകൾ ഒന്നിച്ച് ഒരു പാത്രത്തിലാക്കി വെള്ളത്തിലൂടെ ഒഴുക്കിവിടുന്നു. പാത്രം അടുത്തെത്തുമ്പോൾ ആളുകൾ അതിൽനിന്നും ചായ എടുത്ത് കുടിക്കുന്നു. 

ഇതൊക്കെ കാണുമ്പോൾ ആർക്കാണ് തോറ്റുകൊടുക്കാൻ തോന്നുക? ആർക്കാണ് പിൻമാറാൻ തോന്നുക, വാക്കുകള്‍ക്കപ്പുറം ഈ ദൃശ്യങ്ങൾ തെളിയിക്കും. #WeShallOvercome