അമ്മരുചിയിൽ ചിക്കൻ റോസ്റ്റ് ഡ്രൈ

അമൃതയും നിരഞ്ജനയും അമ്മ നിഷ എസ്.കുമാറിനോടൊപ്പം.(എറണാകുളം)

അമ്മയുടെ കൈപുണ്യം കറിക്ക് രുചികൂട്ടുമെന്നകാര്യത്തിൽ സംശയമില്ല. ഇന്നത്തെ അമ്മരുചിയിൽ നിഷയാണ് താരം, തയാറാക്കിയത് ചിക്കൻ റോസ്റ്റ് ഡ്രൈയും.

ചേരുവകൾ

ചിക്കൻ -1/2കി.ഗ്രാം
സവാളനീളത്തിൽ അരിഞ്ഞത് - 2
ഇഞ്ചി നീളത്തിൽ അരിഞ്ഞത് -1
വെളുത്തുള്ളി -2
മുളക‌ുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
ടൊമാറ്റോ സോസ് -2ടീസ്പൂൺ
മല്ലിയില, പുതിനയില -ഒരുപിടി
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -2 ടീസ്പൂൺ

പാകം ചെയുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്തു നന്നായി വഴറ്റുക. അതിലേക്കു ടൊമാറ്റോ സോസ് ഒഴിക്കുക. രണ്ടുമിനിട്ടു വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, ഗരംമസാല എന്നിവ ചേർക്കുക. അതിലേക്കു ചിക്കൻ ഇട്ടു നന്നായി ഇളക്കുക... ചിക്കനിൽ മസാല നന്നായി പിടിക്കണം. ശേഷം 1/2കപ്പ്‌ ചൂട് വെള്ളം ഒഴിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒന്ന് തിളച്ച ശേഷം ഗ്യാസ് തീ കുറച്ചു ഇടുക. ഇടയ്ക്കിടയ്ക്ക് അടിയിൽ പിടിക്കാതിരിക്കാൻ ഇളക്കി കൊടുക്കണം. വെള്ളം നന്നായി വറ്റിക്കഴിഞ്ഞാൽ മല്ലിയിലയും പുതിനയിലയും ചേർക്കുക. കുറച്ചു വെളിച്ചെണ്ണയും തൂവിക്കൊടുക്കുക. ഈ വിഭവം ചപ്പാത്തിയുടെയോ, ചോറിന്റെയോ കൂടെ കഴികാം