തേങ്ങാപ്പീര ഇട്ട് മീൻപൊരിച്ചാലോ?

മീൻ വറുത്തും പൊരിച്ചും കഴിക്കാൻ ഏവർക്കും ഇഷ്ടമാണ്. വളരെ കുറച്ചു ചേരുവകൾ ചേർത്ത് രുചികരമായൊരു മീൻ പൊരിച്ചതു തയാറാക്കിയാലോ?

ചേരുവകൾ

ദശകട്ടിയുള്ള മീൻ ( കേര, ഓലക്കൊടിയൻ പോലുള്ളവ) - 10 കഷ്ണങ്ങൾ 

വറ്റൽ മുളക് - എരിവിനനുസരിച്ച് (ഒരു 10 എണ്ണം മുതൽ 12 എണ്ണം വരെ എടുക്കാം)

വെളുത്തുള്ളി -6 എണ്ണം 

ഇഞ്ചി -ഒരു ചെറിയ കഷ്ണം 

തേങ്ങ ചിരകിയത് - 3 ടേബിൾ സ്‌പൂൺ

കറിവേപ്പില- 2 തണ്ട് 

ഉപ്പ്- പാകത്തിന് 

ചേരുവകൾ

പാചകരീതി

ആവശ്യത്തിന് വെള്ളമൊഴിച്ച്  വറ്റൽമുളക്  വേവിച്ച് എടുക്കുക, ചൂടാറിയതിനുശേഷം ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് അരച്ചെടുക്കണം. ഈ അരപ്പിൽ നിന്നും മുക്കാൽ ഭാഗത്തോളം എടുത്ത് 15 മിനിറ്റ് മീനിൽ പുരട്ടി വെക്കുക. ബാക്കിയുള്ള അരപ്പ്, ചിരകിവെച്ചിരിക്കുന്ന തേങ്ങയിൽ നന്നായി യോജിപ്പിച്ചു വെയ്ക്കാം. ശേഷം പാൻ ചൂടാക്കി മീൻ വറുക്കാനിടണം. മീൻ ഒരു 75 ശതമാനത്തോളം വെന്തുകഴിയുമ്പോൾ, മസാലപുരട്ടി തിരുമ്മി വെച്ചിരിക്കുന്ന തേങ്ങ ചേർത്തുകൊടുക്കാം. തേങ്ങ കരിഞ്ഞു പോകാതെ നോക്കേണ്ടതാണ്. മീനും തേങ്ങയും നല്ലതുപോലെ ആയെന്നു തോന്നുബോൾ കറിവേപ്പില കൂടി ചേർത്ത്   അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്.