Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടെന്നു തയാറാക്കാവുന്ന തൈര് കറി

curd

വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു തൈര് കറിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

1. ചെറു പുളിയുള്ള തൈര് – 1 കപ്പ്
2. ഉള്ളി – 10 എണ്ണം (അരിഞ്ഞത്)
3. പഞ്ചസാര – 1 സ്പൂൺ
4. ചെറു ജീരകം – 1 സ്പൂൺ
5. മാതള അല്ലി – കാൽ കപ്പ്
6, വേപ്പില – 4 തണ്ട്
7. ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

തൈരിൽ പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചെറു ജീരകം പൊട്ടിച്ചതിനു ശേഷം വേപ്പിലയും ഉള്ളിയും നല്ലവണ്ണം മൂപ്പിച്ച് കൂട്ടിലൊഴിച്ച് ഇളക്കി ചേർക്കുക. മീതെ മാതളം ഇട്ട് അലങ്കരിക്കുക.