കുടംപുളിയിട്ട പോർക്ക് സ്പെഷൽ

നല്ല മൊരിഞ്ഞ പോർക്ക് രുചിച്ചിട്ടുണ്ടോ? വ്യത്യസ്തമായൊരു ഇറച്ചിക്കറികൂട്ട് പരിചയപ്പെടാം. കുടംപുളിയും  പോർക്കും ചേർത്തൊരു സ്പെഷൽ

1 പന്നി ഇറച്ചി ചെറിയ കഷണങ്ങൾ ആക്കിയത് - 1 കി.ഗ്രാം
2 മുളകുപൊടി – 2 വലിയ സ്പൂൺ
3 മല്ലിപൊടി– 2 വലിയ സ്പൂൺ
4 മഞ്ഞൾപൊടി – 1ചെറിയ സ്പൂൺ
5 ചുവന്ന വറ്റൽ മുളക് – 5-6എണ്ണം
6 തേങ്ങ – അരമുറി നീളത്തിൽ കൊത്തി അറിഞ്ഞത്
7 പച്ച കുരുമുളക് ചതച്ചത് – 5 എണ്ണം
8 ഇഞ്ചി /വെളുത്തുള്ളി ചെറുതായി അരിഞ്ഞത്.
9 തൈര് – 250ഗ്രാം
10 കുടംപുളി – 5എണ്ണം
11 സവോള – 2എണ്ണം
12 തക്കാളി – 2 എണ്ണം
13 കറുവപട്ട – 2 എണ്ണം

തയാറാക്കുന്ന വിധം

പന്നി ഇറച്ചി നാരങ്ങ നീരിൽ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം പാനിൽ  മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, വറ്റൽ മുളക് എന്നിവ ചെറു തീയിൽ ചൂടാക്കി നിറം മാറി തുടങ്ങുമ്പോൾ  അതിലേക്കു തേങ്ങ, പച്ച കുരുമുളക് ചതച്ചത്, ഇഞ്ചി /വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് ചൂടാക്കി ആവശ്യത്തിനു ഉപ്പ് ചേർത്ത്  പാൻ ഓഫ്‌ ചെയ്യാം. അതിനു ശേഷം കഴുകി വാരി വച്ച  പന്നി ഇറച്ചിയിൽ ഈ മസാല കൂട്ടുകളും തൈരും ചേർത്ത് നന്നായി തേച്ചു പിടിപ്പിച്ച് മുപ്പതു മിനിറ്റ്  ഫ്രിഡ്ജിൽ സൂക്ഷികുക. 

പാൻ ചൂടാക്കി അതിലേക്കു ഓയിൽ ഒഴിച്ച് ഇറച്ചി വേവിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന സവോള മുകളിൽ വിതറി ചെറു തീയിൽ അടച്ചു വച്ചു വേവിക്കുക. ആവി കേറി തുടങ്ങി കഴിയുമ്പോൾ കുടംപുളി ചേർക്കുക. 40-45 മിനിറ്റ് കഴിയുമ്പോൾ തക്കാളിയും മല്ലിയിലയും ചേർത്തു വിളമ്പാo.