മായൻ ചീര കഴിച്ചാൽ അമിതവണ്ണം കുറയും

മലയാളികൾ  ധാരാളം  ഇലക്കറികൾ  ഭക്ഷണത്തിൽ  ഉൾപെടുത്താറുണ്ട്. ഇങ്ങനെ  ഒരു ഇലക്കറിയെകുറിച്ചു  കേട്ടിട്ടുണ്ടോ?  ചായമാൻസാ /മായൻ  ചീര എന്നെല്ലാം  അറിയപ്പെടുന്ന  ഈ ഇലക്കറിയിൽ സാധാരണ  ഇലക്കറിയേക്കാളും മുന്നിരട്ടി  പോഷകഗുണമുണ്ട്. പൊട്ടാഷ്യം, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ  ഇ, എല്ലാം  ധാരാളമായി  ഇതിൽ  ഉണ്ട്.  കൊളസ്ട്രോൾ, ബിപി, ഷുഗർ,  അമിതവണ്ണം, ഇങ്ങനെ  ഒരുപാട്  പ്രശ്നങ്ങൾക്ക്  ഒരു  ഔഷധമാണ്. 

ചായമാൻസാ /മായൻ ചീര തോരൻ 

ഇലകൾ  മാത്രം  പറിച്ചെടുത്ത  ശേഷം കഴുകി  എടുത്തു  ചെറുതായി  അരിഞ്ഞെടുക്കുക. തേങ്ങാ, മഞ്ഞൾ, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി  എന്നിവ  ചേർത്ത്  ഒന്ന്  ചതച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി  എണ്ണയിൽ  കടുക് , പൊട്ടിച്ച  ശേഷം ചുവന്ന  മുളക്, അൽപ്പം  വെളുത്തുള്ളി  അരിഞ്ഞത്, ചേർത്ത് ചൂടാക്കി  എടുക്കുക. അതിലേക്ക്  അരച്ചു  വെച്ചിരിക്കുന്ന തേങ്ങാ മിശ്രിതം ചേർത്ത്  ചൂടാക്കാം. പച്ചമണം  മാറിയാൽ  ചീര  ചേർത്ത്  ഉപ്പും കുറച്ചു വെള്ളവും തളിച്ചു ചെറു തീയിൽ പാത്രം അടച്ചു വെച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഏകദേശം  പത്തു  മിനിറ്റ് സമയം  വേണ്ടി വരും ചീര വേകാൻ. ചോറിന്റെ  കൂടെ കഴിക്കാൻ ഏറെ രുചികരമാണ്.

മായൻ ചീര