Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിൽ നിറച്ചത്!

bread-pocket

ബ്രഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്നൊരു പലഹാരമാണ് ബ്രഡ് പോക്കറ്റ്. ചിക്കൻ ഫില്ലിങ്സ് ബ്രഡ് പോക്കറ്റിലേക്ക് നിറച്ചാണിത് തയാറാക്കുന്നത്.

ചേരുവകൾ
ബ്രഡ് – 6 കഷണം.
ബ്രഡ് പൊടി – രണ്ട് ബ്രഡിന്റേത്.
മുട്ട – 3
സവാള – 1
കാപ്സികം – പകുതി.
ചിക്കൻ – 250 ഗ്രാം എല്ലില്ലാതെ
കുരുമളക് പൊടി – 2 ചെറിയ സ്പൂൺ
കുക്കുമ്പർ – 4 കഷ‌ണം.
വെളിച്ചെണ്ണ – 100 ഗ്രാം.

തയാറാക്കുന്ന വിധം
സവാള, കാപ്സികം, കുക്കുമ്പർ എന്നിവ ചെറുതായി അരിഞ്ഞ് മിക്സ് ചെയ്യുക (താളിക്കരുത്). ഇതിലേക്ക് എല്ലില്ലാതെ വേവിച്ച ചിക്കൻ അടർത്തി, ഉപ്പും കുരുമുളകും ‌ആവശ്യത്തിനു ചേർത്ത് ഫില്ലിങ് റെഡിയാക്കി വയ്ക്കുക.
രണ്ട് ബ്രഡ് ചേർത്തു ചെറുതായി പരത്തിയ ശേഷം വട്ടത്തിൽ മുറിക്കുക. ഇത് മുട്ടയിൽ മുക്കി ബ്രഡ് പൊടി പുരട്ടിയ ശേഷം ചെറുതീയിലെ എണ്ണയിൽ പൊരിച്ചെടുക്കുക. പൊരിച്ച ശേഷം രണ്ട് കഷണമായി മുറിക്കണം. മുറിച്ച ഭാഗം കത്തിയോ മറ്റോ കൊണ്ട് വിടർത്തിയാൽ പോക്കറ്റ് പോലെ ആകും. ഇതിലേക്ക് തയാറാക്കിവച്ച ഫില്ലിങ് നിറയ്ക്കുക.