പെരുന്നാൾ സൽക്കാരത്തിനൊരുക്കാം ഓമനപ്പത്തിരി

ഓമനപ്പത്തിരിയുടെ രുചിക്കൂട്ടെങ്ങനെയെന്ന് നോക്കാം.
ആദ്യ ഘട്ടത്തിലെ ചേരുവകൾ:

മൈദ - 1 കപ്പ്
പാൽ  - 1 ഗ്ലാസ്
മുട്ട  - 1
മഞ്ഞൾപ്പൊടി - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്

മേൽപറഞ്ഞ ചേരുവകളെല്ലാം ചേർത്ത് ഒരു മാവ് തയ്യാറാക്കുക. 
ഫില്ലിങിന് വേണ്ട ചേരുവകൾ:

തേങ്ങാ ചിരകിയത് - 1 കപ്പ്
പഞ്ചസാര  - 3 ടേബിൾ സ്പൂൺ
നെയ്യ്  - 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്  - 10 എണ്ണം
ഉണക്ക മുന്തിരി  - 10 എണ്ണം
വറുത്ത ബദാം പൊടിച്ചത്  - 2 സ്പൂൺ
ഏലക്ക പൊടി  - 1നുള്ള്

പാചകരീതി

∙ ഒരു ഫ്രൈ പാൻ ചെറിയ ചൂടിൽ അടുപ്പിൽ വെച്ച്  നെയ്യ് ഒഴിക്കുക. ചൂടായതിന് ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ തവിട്ട് നിറമാകും വരെ ചേർത്തിളക്കി തേങ്ങയും പഞ്ചസാരയും ചേർത്ത് പാകമാവുമ്പോൾ ഏലക്ക പൊടിയും ബദാം പൊടിയും മിക്സ് ചെയ്ത് അടുപ്പിൽ നിന്നും ഇറക്കി വെക്കുക.

∙ നേരത്തെ തയ്യാറാക്കിയ മാവിൽ നിന്നും ഓരോ തവ വീതം എടുത്ത് മറിച്ചിടാതെ ദോശ പോലെ ചുട്ടെടുക്കുക. ദോശയുടെ നടുവിലായി തയാറാക്കിവച്ചിരിക്കുന്ന ഫില്ലിംഗ് നിരത്തി റോൾ ചെയ്തെടുക്കുക. 

∙ ബട്ടറും മുട്ടയുടെ മഞ്ഞയും ചേർത്ത മിശ്രിതത്തിൽ മുക്കിയെടുത്ത് ടോസ്റ്റ് ചെയ്തെടുക്കുക