മീൻ തേങ്ങാപ്പാലിൽ ബേക്ക് ചെയ്താലോ?

ബേക്ക് ചെയ്തെടുക്കുന്നൊരു മീൻരുചി പരിചയപ്പെട്ടാലോ? 

1. മീൻ കഷണങ്ങൾ - 300 ഗ്രാം
2. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
വെളുത്തുള്ളി അരച്ചത് - രണ്ടു ചെറിയ സ്പൂൺ
3. എണ്ണ - രണ്ടു വലിയ സ്പൂൺ
4. ഉള്ളിത്തണ്ട് അല്ലെങ്കിൽ സവാള പൊടിയായി അരിഞ്ഞത്- അരക്കപ്പ്
കാപ്സിക്കം - ഒന്ന്, പൊടിയായി അരിഞ്ഞത്
തക്കാളി - രണ്ട്, പൊടിയായി അരിഞ്ഞത്
5. ഉപ്പ് - പാകത്തിന്
മുളകുപൊടി - ഒരു ചെറിയ സ്പൂൺ
6. കട്ടിയുള്ള തേങ്ങാപ്പാൽ - രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ മീൻ കഷണങ്ങളിൽ വെളുത്തുള്ളിയും ഉപ്പും കുരുമുളകുപൊടിയും പുരട്ടി 20 മിനിറ്റ് വയ്ക്കുക. പിന്നീട് എണ്ണ ചൂടാക്കി, പുരട്ടിവച്ചിരിക്കുന്ന മീൻ അൽപം എണ്ണയിൽ വറുത്തെടുത്ത്, ഒരു പരന്ന അവ്ൻപ്രൂഫ് ഡിഷിലാക്കി വയ്ക്കുക.

∙ ഇതേ എണ്ണയിൽ തന്നെ നാലാമത്തെ ചേരുവ വഴറ്റുക.

∙ നന്നായി വഴന്നശേഷം ഉപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റുക. (ആവശ്യമെങ്കിൽ മല്ലിയില ചേർക്കാം) ഈ മിശ്രിതം അടുപ്പിൽ നിന്നു വാങ്ങി, അവ്ൻപ്രൂഫ് ഡിഷിൽ നിരത്തിയിരിക്കുന്ന മീനിനു മുകളിൽ ഒഴിച്ച്, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. മൈക്രോ വേവിലാണെങ്കിൽ അഞ്ചു മിനിറ്റു മതിയാകും. വിളമ്പുന്നതിനു തൊട്ടുമുമ്പ്, തേങ്ങാപ്പാൽ ഒഴിച്ച് 10 മിനിറ്റ് കൂടി ബേക്ക് ചെയ്തെടുക്കുക.