ദിവസേന ഒരു ജിബി അതും തികച്ചും സൗജന്യമായി, ഡേറ്റാ വിപ്ലവവുമായി 2016 ൽ റിലയൻസ് ജിയോ അവതരിച്ചപ്പോൾ എല്ലാവരുടേയും പ്രശംസ മുകേഷ് അംബാനിക്ക് ലഭിച്ചു. ടെലികോം രംഗം ഇതുവരെ കാണാത്ത റിലയൻസിന്റെ ബിസിനസ് തന്ത്രത്തിൽ എതിരാളികള്‍ക്ക് കാലിടറി. ചിലർ എന്നന്നേയ്ക്കുമായി കളം വിട്ടു. ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വരെ കമ്പനികൾ ഈടാക്കിയ സമയത്താണ് സൗജന്യവുമായി അംബാനി എത്തിയത്. ജിയോയുടെ മികച്ച മാർക്കറ്റിങ് തന്ത്രത്തിൽ എതിരാളികൾ പോലും പകച്ചുപോയി.

ദിവസേന ഒരു ജിബി അതും തികച്ചും സൗജന്യമായി, ഡേറ്റാ വിപ്ലവവുമായി 2016 ൽ റിലയൻസ് ജിയോ അവതരിച്ചപ്പോൾ എല്ലാവരുടേയും പ്രശംസ മുകേഷ് അംബാനിക്ക് ലഭിച്ചു. ടെലികോം രംഗം ഇതുവരെ കാണാത്ത റിലയൻസിന്റെ ബിസിനസ് തന്ത്രത്തിൽ എതിരാളികള്‍ക്ക് കാലിടറി. ചിലർ എന്നന്നേയ്ക്കുമായി കളം വിട്ടു. ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വരെ കമ്പനികൾ ഈടാക്കിയ സമയത്താണ് സൗജന്യവുമായി അംബാനി എത്തിയത്. ജിയോയുടെ മികച്ച മാർക്കറ്റിങ് തന്ത്രത്തിൽ എതിരാളികൾ പോലും പകച്ചുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസേന ഒരു ജിബി അതും തികച്ചും സൗജന്യമായി, ഡേറ്റാ വിപ്ലവവുമായി 2016 ൽ റിലയൻസ് ജിയോ അവതരിച്ചപ്പോൾ എല്ലാവരുടേയും പ്രശംസ മുകേഷ് അംബാനിക്ക് ലഭിച്ചു. ടെലികോം രംഗം ഇതുവരെ കാണാത്ത റിലയൻസിന്റെ ബിസിനസ് തന്ത്രത്തിൽ എതിരാളികള്‍ക്ക് കാലിടറി. ചിലർ എന്നന്നേയ്ക്കുമായി കളം വിട്ടു. ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വരെ കമ്പനികൾ ഈടാക്കിയ സമയത്താണ് സൗജന്യവുമായി അംബാനി എത്തിയത്. ജിയോയുടെ മികച്ച മാർക്കറ്റിങ് തന്ത്രത്തിൽ എതിരാളികൾ പോലും പകച്ചുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസേന ഒരു ജിബി അതും തികച്ചും സൗജന്യമായി, ഡേറ്റാ വിപ്ലവവുമായി 2016 ൽ റിലയൻസ് ജിയോ അവതരിച്ചപ്പോൾ എല്ലാവരുടേയും പ്രശംസ മുകേഷ് അംബാനിക്ക് ലഭിച്ചു. ടെലികോം രംഗം ഇതുവരെ കാണാത്ത റിലയൻസിന്റെ ബിസിനസ് തന്ത്രത്തിൽ എതിരാളികള്‍ക്ക് കാലിടറി. ചിലർ എന്നന്നേയ്ക്കുമായി കളം വിട്ടു. ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വരെ കമ്പനികൾ ഈടാക്കിയ സമയത്താണ് സൗജന്യവുമായി അംബാനി എത്തിയത്. ജിയോയുടെ മികച്ച മാർക്കറ്റിങ് തന്ത്രത്തിൽ എതിരാളികൾ പോലും പകച്ചുപോയി.

എന്നാൽ ശരിക്കും ഇതിനെല്ലാം പിറകിൽ പ്രവർത്തിച്ച റിലയൻസിലെ ബുദ്ധിരാക്ഷസൻ അടുത്ത മുന്നേറ്റത്തിനായി കരുക്കൾ നീക്കുന്ന തിരക്കിലായിരുന്നു. പുറംലോകം അറിയാതെ, പ്രശസ്തി ആഗ്രഹിക്കാത്ത, മുകേഷ് അംബാനിയുടെ ശക്തനായ തേരാളി, അൻപത്തഞ്ചുകാരനായ മനോജ് മോദിയായിരുന്നു അത്. ഇപ്പോഴിതാ തന്റെ വിശ്വസ്തനെ അംബാനി തന്റെ നിഴലിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നിരിക്കുകയാണ്. 1500 കോടി രൂപയുടെ വീടാണ് തന്റെ ബിസിനസ് സാമ്രാജ്യം കാത്തുസൂക്ഷിക്കുന്ന, തന്നെ മാനംമുട്ടെ വളർത്തിയ മനോജ് മോദിയ്ക്ക് അംബാനിയുടെ സ്നേഹസമ്മാനം.

മനോജ് മോദിക്ക് മുകേഷ് അംബാനി സമ്മാനിച്ച വീട്. Photo Credit: Ishal Bhargava / Twitter
ADVERTISEMENT

∙ ആരാണ് മനോജ് മോദി?

കഥകളിലെ രാജാക്കന്മാർക്കെല്ലാം ബുദ്ധി ഉപദേശിച്ചു നൽകാൻ സമർഥനായ ഒരു മന്ത്രിയുണ്ടാവും. അത്തരമൊരു മന്ത്രിയാണോ മനോജ് മോദി? മുകേഷ് അംബാനിയുടെ 1500 കോടി രൂപയുടെ വീട് സ്നേഹ സമ്മാനമായി ലഭിച്ചതിനു പിന്നാലെയാണ് മനോജ് മോദിയെ കുറിച്ച് ആളുകൾ തിരയാൻ തുടങ്ങിയത്. എന്തിന് 1500 കോടിയുടെ വീട് അംബാനി സമ്മാനിച്ചു? ഈ ചോദ്യത്തിൽനിന്നുമാണ് ആരാണ് മനോജ് മോദി എന്ന മറുചോദ്യം ഉയരുന്നത്. റിലയൻസ് ഇന്നോളം ഏറ്റെടുത്തിട്ടുള്ള വെല്ലുവിളി നിറഞ്ഞ എല്ലാ ദൗത്യങ്ങളുടെയും പിന്നിലുള്ള മാസ്റ്റർ ബ്രെയിൻ എന്നു വേണമെങ്കില്‍ മനോജ് മോദിയെ വിശേഷിപ്പിക്കാം.

ജിയോ ഫോൺ പ്രദർശിപ്പിക്കുന്ന കച്ചവടക്കാരൻ Photo by SAM PANTHAKY / AFP

റിലയൻസ് ജിയോ, റിലയൻസ് റീട്ടെയ്ൽ, ഹാസിര പെട്രോകെമിക്കൽ കോംപ്ലക്സ്, ജാംനഗർ റിഫൈനറി തുടങ്ങി ലോകവ്യവസായ രംഗത്ത് റിലയൻസിന്റെ വമ്പൻ പദ്ധതികളിലെല്ലാം മനോജ് മോദിയുടെ കൈയൊപ്പുണ്ട്. റിലയൻസിന്റെ ദശലക്ഷക്കണക്കിന് മൂല്യമുള്ള ഇടപാടുകളുടെ മുഖ്യസൂത്രധാരൻ. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത അദ്ദേഹം സമൂഹമാധ്യമങ്ങളിലും സജീവമല്ല. മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിക്കുന്ന പതിവുമില്ല.

∙ മൂന്ന് തലമുറകൾ, ഒരു വിശ്വസ്തൻ- മനോജ് മോദി

ADVERTISEMENT

മനോജ് മോദിയെന്ന, റിലയൻസിലെ പൊന്നുംവിലയുള്ള ബുദ്ധിരാക്ഷസൻ കളി തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. മുകേഷ് അംബാനിക്കും മുൻപ്, അദ്ദേഹത്തിന്റെ പിതാവ് ധീരുഭായ് അംബാനി റിലയൻസ് നയിച്ച കാലത്ത് തുടങ്ങിയതാണ് മനോജ് മോദിയുമായി അംബാനി കുടുംബത്തിന്റെ ബന്ധം. ധീരുഭായ് അംബാനി റിലയൻസ് സാമ്രാജ്യത്തിന്റെ അതിരുകൾ വികസിപ്പിക്കാനൊരുങ്ങുന്ന സമയം. 1980 കളുടെ ആദ്യകാലത്താണ് മനോജ് മോദി റിലയൻസ് ഇൻഡസ്ട്രീസിൽ എത്തുന്നത്.

മുകേഷ് അംബാനിയിലൂടെ മനോജ് മോദിയുടെ ബന്ധം ഇഷ, ആകാശ്, ആനന്ദ് അംബാനിമാരുടെ മൂന്നാം തലമുറയിലേക്ക് എത്തിനിൽക്കുന്നു. റിലയൻസിലെ മൂന്നു തലമുറയ്ക്കും ഒരുപോലെ പ്രിയപ്പെട്ടയാളാണ് മനോജ് മോദി എന്നു വ്യക്തം. എന്നാൽ 2007 വരെ മനോജ് മോദി റിലയൻസിൽ ഏതു തസ്തികയിലായിരുന്നു എന്നതു വ്യക്തമല്ല. 2007ലാണ് ഡയറക്ടർ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്. റിലയൻസ് ഗ്രൂപ്പിന് ഔദ്യോഗികമായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) തസ്തിക ഇല്ല. എന്നാൽ സിഇഒയ്ക്ക് തുല്യമായ സ്ഥാനമാണ് മനോജ് മോദിക്ക് സ്ഥാപനത്തിലുള്ളത്.

ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും. Photo by SUJIT JAISWAL / AFP

∙ അംബാനിയുടെ ക്ലാസ്‌മേറ്റ്; ജീവിതത്തിലെ വഴിത്തിരിവ്

ഒരു സാധാരണ ഗുജറാത്തി കുടുംബത്തിൽ ജനിച്ച മനോജ് മോദി ഇന്ന് റിലയൻസ് റീടെയ്ൽ, ജിയോ എന്നിവയുടെ ഡയറക്ടർ സ്ഥാനത്ത് എത്തിനിൽക്കുന്നു. ഈ സ്ഥാനത്തേക്കുള്ള മനോജ് മോദിയുടെ യാത്രയ്ക്ക് ഏതാണ്ട് നാൽപതിലേറെ വർഷത്തെ ദൂരമുണ്ട്. ഗുജറാത്തിലായിരുന്നു മനോജ് മോദിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഉന്നത പഠനത്തിനായി മുംബൈയിലേക്കു വണ്ടികയറി. എന്നാല്‍ ബോംബെ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനീയറിങ് ക്ലാസ് മുറി തന്റെ ഭാവി മാറ്റിമറിക്കുമെന്ന് അദ്ദേഹം കരുതിക്കാണില്ല.

വിദ്യാർഥികൾക്കൊപ്പം മുകേഷ് അംബാനി Photo Credit credit : Reliance Campus Relations / Facebook
ADVERTISEMENT

റിലയൻസ് സ്ഥാപകൻ ധീരുഭായി അംബാനിയുടെ മകൻ മുകേഷും അതേ ക്ലാസിൽതന്നെയായിരുന്നു പഠിച്ചിരുന്നത്. ഏറെ താമസിയാതെ ഇരുവരും ഉറ്റചങ്ങാതിമാരായി. കെമിക്കൽ എൻജിനീയറിങ് ക്ലാസ് മുറിയിൽ ഒന്നിച്ചു കണ്ട സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിനായി പഠനശേഷവും സഹപാഠിയെ മുകേഷ് ഒപ്പം കൂട്ടുകയായിരുന്നു.

∙ വിലപേശാൻ കഴിവുള്ള ഗുജറാത്തി; അംബാനിമാരെ വളർത്തിയത് വാനോളം

റിലയൻസിന്റെ ബിസിനസ് വൃത്തങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളി‍ൽപോലും മനോജ് മോദിയെന്ന പേര് അപൂർവമാണ്. എന്നാൽ റിലയൻസിന്റെ ലോകമാകെയുള്ള വ്യവസായ കരാറുകളും പദ്ധതികളും ആസൂത്രണം ചെയ്യപ്പെടുന്നത് മനോജ് മോദിയുടെ നേതൃത്വത്തിലാണ്. വിലപേശാനും വമ്പന്‍ കരാറുകൾ നേടിയെടുക്കാനുമുള്ള കഴിവാണ് മനോജ് മോദിയെ കമ്പനിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റിയത്. ജാംനഗർ റിഫൈനറി പദ്ധതി വിജയകരമായി പൂർത്തിയായതോടെയാണ് മുകേഷ് അംബാനിക്ക് മനോജിലുള്ള വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടതെന്ന് ബിസിനസ് വൃത്തങ്ങൾ പറയുന്നു. പദ്ധതിക്കായി കരാറുകാരും വിതരണക്കാരുമായി മനോജ് നടത്തിയ വിലപേശലുകൾ സാമ്പത്തികമായി ഏറെ നേട്ടം റിലയൻസിന് നേടിക്കൊടുത്തു.

ആകാശ് അംബാനിയുടെ വിവാഹത്തിന് എടുത്ത അംബാനിയുടെ കുടുംബ ചിത്രം File Photo AFP / SUJIT JAISWAL

ഡിജിറ്റൽ ടെക്നോളജിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയെന്ന മുകേഷ് അംബാനിയുടെ സ്വപ്നത്തിന് കൃത്യമായി വഴിയൊരുക്കിയത് മനോജിന്റെ പ്ലാനുകളായിരുന്നു. 2020 ൽ കോവിഡിനെ തുടർന്ന് ലോകം ലോക്ഡൗണിൽ നിശ്ചലമായ കാലത്തായിരുന്നു ഇതെന്നത് പ്രത്യേകം ഓർക്കണം. ഫെയ്സ്ബുക് 43,574 കോടി രൂപയ്ക്ക് റിലയൻസ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കിയ വമ്പൻ ഇടപാടിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം മനോജ് മോദിയും ആകാശ് അംബാനിയുമായിരുന്നു. ഈ ഇടപാടിനു പിന്നാലെ ഒട്ടേറെ നിക്ഷേപകർ ജിയോയിലേക്ക് ഒഴുകിയെത്തി.

സിൽവർ ലേക്ക്, വിസ്റ്റ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബദല, ടിപിജി തുടങ്ങിയ നിക്ഷേപകരിലൂടെ 102,432 കോടി രൂപയുടെ നിക്ഷേപം ജിയോയ്ക്ക് ലഭിച്ചു. ഹാസിര പെട്രോകെമിക്കൽ കോംപ്ലക്സ്, ജാംനഗർ റിഫൈനറി, 5ജി അവതരണം, റിലയൻസ് റീടെയ്ൽ എന്നീ പദ്ധതികളും മനോജ് മോദിയുടെ ബുദ്ധികൂർമതയുടെ തെളിവാണ്. ആപ്പിൾ കമ്പനിയുടെ ഇന്ത്യയുടെ ബിസിനസ് വിപുലീകരണത്തിന് ശക്തമായ പിന്തുണ നൽകുന്നതും റിലയൻസാണ്. അവരുടെ ആദ്യ സ്റ്റോർ ആരംഭിച്ചതും മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ്.

ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയത്തിനെടുത്ത അംബാനിയുടെ കുടുംബ ചിത്രം File Photo Sujit JAISWAL / AFP

ഇതിന്റെ ഉദ്ഘാടനത്തിനെത്തിയ ആപ്പിൾ സിഇഒ ടിംകുക്ക് മുകേഷ് അംബാനിയുടെ വീട് സന്ദർശിക്കുന്നതിന്റെയും മനോജ് മോദിയുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആപ്പിളുമായി ചേർന്നുള്ള വമ്പൻ പദ്ധതികൾ എന്തെങ്കിലും മനോജ് മോദിയുടെ നേതൃത്വത്തിൽ റിലയൻസിൽ ഒരുങ്ങുന്നുണ്ടോ എന്നും ബിസിനസ് ലോകം ഉറ്റുനോക്കുന്നുണ്ട്. 2010 ൽ എയർ ഡെക്കാൻ റിലയൻസ് വാങ്ങിയ ഇടപാടിനു പിന്നിലും മനോജ് മോദിതന്നെയായിരുന്നു.

ആധുനിക സാങ്കേതിത വിദ്യ ഇന്ത്യയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനുള്ള സവിശേഷ ബുദ്ധിയുള്ള വ്യക്തിയാണ് മനോജ് മോദിയെന്ന് എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ.ഗോപിനാഥൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിധേയത്വംകൊണ്ടല്ല മിടുക്കുകൊണ്ടാണ് അംബാനികുടുംബത്തിന്റെ വിശ്വസ്തനായി അദ്ദേഹം മാറിയതെന്നും ഗോപിനാഥൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ ഇത്രയധികം വമ്പൻ ഇടപാടുകൾ റിലയൻസിനായി നടത്തിയിട്ടുണ്ടെങ്കിലും മനോജ് മോദിയുടെ ആസ്തിയെക്കുറിച്ച് പുറംലോകത്തിനറിയില്ല.

∙ 1500 കോടിയുടെ വൃന്ദാവൻ, ഇസ്രയേലിലെ സുരക്ഷ, ഇറ്റലിയിലെ ആഡംബരം

കാർ, വില്ല എന്നിങ്ങനെയുള്ള സമ്മാനങ്ങൾ കമ്പനി ഉടമകൾ ജീവനക്കാർക്കു നൽകുന്നത് അടുത്ത കാലത്തായി സാധാരണമാണ്. എന്നാൽ മുകേഷ് അംബാനി തന്റെ ജീവനക്കാരന് നൽകിയ വീട് കണ്ട് അക്ഷരാർഥത്തിൽ ഇന്ത്യൻ ബിസിനസ് ലോകം അദ്ഭുതപ്പെട്ടു. മുംബൈയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിൽ ഒന്നായ നീപിയൻ സീ റോഡിലാണ് മനോജ് മോദിക്ക് സമ്മാനമായി ലഭിച്ച വീട്. ദക്ഷിണ മുംബൈയിൽ വ്യവസായികളും സിനിമാ താരങ്ങളും താമസിക്കുന്ന ആഡംബര മേഖലയായ മലബാർ ഹില്ലിന് സമീപമാണിത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. മൂന്നു വശവും കടൽ. ചതുരശ്രയടിക്ക് 45,100 - 70,600 രൂപയാണ് ഇവിടെ വീടുകൾക്കുള്ള ശരാശരി വില.

നിതാ അംബാനിയും മുകേഷ് അംബാനിയും File Photo AFP / Indranil MUKHERJEE

മനോജ് മോദിക്ക് സമ്മാനമായി ലഭിച്ച 22 നിലയുള്ള വീടിന് വൃന്ദാവൻ എന്നാണ് പേര്. കൊട്ടാരസദൃശമായ വീടിന് 1.7 ലക്ഷം ചതരുശ്ര അടിയുണ്ട്. ഓരോ നിലയും ഏകദേശം 8000 ചതുരശ്രയടി. ആദ്യത്തെ ഏഴു നിലകൾ കാർ പാർക്കിങ്ങിനായി നീക്കിവച്ചിരിക്കുന്നു. 15–ാമത്തെ നിലയിൽ ഐസിയു അടക്കമുള്ള മെഡിക്കൽ സൗകര്യങ്ങളുണ്ട്. പൂജാ മുറിയും ഈ നിലയിലാണ്. എട്ട്, ഒൻപത്, പത്ത് നിലകളിലായി ജിം, തീയറ്റർ, സ്പാ എന്നിവയുണ്ട്.

ലെയ്ട്ടൻ ഇന്ത്യ കോൺട്രാക്ടേഴ്സ് ആണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. തലാറ്റി ആൻഡ് പാർട്നേഴ്സിന്റേതാണ് രൂപകൽപന. വീടിന്റെ സുരക്ഷാ സംവിധാനങ്ങൾ ഇസ്രയേലിൽനിന്നാണ്. വീട്ടുജോലിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെയായി വീട്ടിൽ ആകെ ജീവനക്കാർ 175. ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്തതാണ് ഫർണിച്ചറുകളിൽ പലതും. നിത അംബാനിയും മുകേഷ് അംബാനിയും വിലപ്പെട്ട ഒട്ടേറെ വീട്ടുപകരണങ്ങൾ സമ്മാനമായി നൽകിയിട്ടുമുണ്ട്.

∙ താമസിക്കാനെത്തിയില്ലെങ്കിലും ‘ഭാഗംവയ്പ്’ കഴിഞ്ഞു‌

രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്നതാണ് മനോജ് മോദിയുടെ കുടുംബം. പുതിയ വീട്ടിലേക്ക് കുടുംബം ഇതുവരെ താമസം മാറ്റിയിട്ടില്ല. 19 മുതൽ 21 വരെയുള്ള നിലകൾ മനോജ് മോദിക്കും ഭാര്യയ്ക്കും താമസിക്കാനുള്ളതാണ്. 16, 17, 18 നിലകൾ മൂത്ത മകളായ കുശ്ബു പാഡറിനും കുടുംബത്തിനുമായി നീക്കിവച്ചിരിക്കുന്നു. ബാലകൃഷ്ണ ഇൻഡസ്ട്രീസ് ഉടമയായ രാജീവ് പാഡറാണ് കുശ്ബുവിന്റെ ഭർത്താവ്. രാജീവിന്റെ മാതാപിതാക്കളും ഈ വീട്ടിൽ താമസത്തിനെത്തും.

11, 12, 13 നിലകൾ ഇളയമകളായ ഭക്തി മോദിക്കുള്ളതാണ്. ഡിസൈനറായ ഭക്തി റിലയൻസിൽ റീട്ടെയ്‌ലിൽ ആണ് പ്രവർത്തിക്കുന്നത്. ഇഷ അംബാനിയുടെ അടുത്ത സുഹൃത്താണ്. തേജസ് ഗോയങ്കയുമായുള്ള ഭക്തിയുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള പാർട്ടിയും മനീഷ് മൽഹോത്ര, സോനാക്ഷി സിൻഹ, സോഫി ചൗധരി എന്നിവർ പങ്കെടുത്ത ഫാഷൻ ഷോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English Summary: Why Mukesh Ambani Gifted a House Worth Rs 1500 Crore to Employee Manoj Modi?