ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ പൊടിപൊടിക്കുന്നതിനിടയിലാണ് ആ വാർത്ത എത്തിയത്. ‘കാര്യങ്ങൾ ശുഭകരമല്ല’. രഹസ്യാന്വേഷണവൃ‍ത്തങ്ങൾ ഇങ്ങനെ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ പരിശ്രമംകൊണ്ട് സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തോടുള്ള എതിർപ്പ് മയപ്പെടാൻ പോകുന്നില്ല എന്നായിരുന്നു നിഗമനം. സംസ്ഥാനത്തെ മൊത്തം ഫലം വന്നപ്പോൾ അത് ശരിയെന്നു തെളിഞ്ഞു. ‘ദക്ഷിണേന്ത്യയിലെ ഗുജറാത്ത്’ എന്ന അഭിലാഷം കൂടിയാണ് ബിജെപിയുടെ കൈയിൽനിന്ന് വഴുതിപ്പോയത്. ഞങ്ങൾക്ക് ഗുജറാത്താകേണ്ട, കർണാടകയായി നിന്നാൽ മതിയെന്ന് ജനം വിധിയെഴുതി.

ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ പൊടിപൊടിക്കുന്നതിനിടയിലാണ് ആ വാർത്ത എത്തിയത്. ‘കാര്യങ്ങൾ ശുഭകരമല്ല’. രഹസ്യാന്വേഷണവൃ‍ത്തങ്ങൾ ഇങ്ങനെ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ പരിശ്രമംകൊണ്ട് സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തോടുള്ള എതിർപ്പ് മയപ്പെടാൻ പോകുന്നില്ല എന്നായിരുന്നു നിഗമനം. സംസ്ഥാനത്തെ മൊത്തം ഫലം വന്നപ്പോൾ അത് ശരിയെന്നു തെളിഞ്ഞു. ‘ദക്ഷിണേന്ത്യയിലെ ഗുജറാത്ത്’ എന്ന അഭിലാഷം കൂടിയാണ് ബിജെപിയുടെ കൈയിൽനിന്ന് വഴുതിപ്പോയത്. ഞങ്ങൾക്ക് ഗുജറാത്താകേണ്ട, കർണാടകയായി നിന്നാൽ മതിയെന്ന് ജനം വിധിയെഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ പൊടിപൊടിക്കുന്നതിനിടയിലാണ് ആ വാർത്ത എത്തിയത്. ‘കാര്യങ്ങൾ ശുഭകരമല്ല’. രഹസ്യാന്വേഷണവൃ‍ത്തങ്ങൾ ഇങ്ങനെ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ പരിശ്രമംകൊണ്ട് സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തോടുള്ള എതിർപ്പ് മയപ്പെടാൻ പോകുന്നില്ല എന്നായിരുന്നു നിഗമനം. സംസ്ഥാനത്തെ മൊത്തം ഫലം വന്നപ്പോൾ അത് ശരിയെന്നു തെളിഞ്ഞു. ‘ദക്ഷിണേന്ത്യയിലെ ഗുജറാത്ത്’ എന്ന അഭിലാഷം കൂടിയാണ് ബിജെപിയുടെ കൈയിൽനിന്ന് വഴുതിപ്പോയത്. ഞങ്ങൾക്ക് ഗുജറാത്താകേണ്ട, കർണാടകയായി നിന്നാൽ മതിയെന്ന് ജനം വിധിയെഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ പൊടിപൊടിക്കുന്നതിനിടയിലാണ് ആ വാർത്ത എത്തിയത്. ‘കാര്യങ്ങൾ ശുഭകരമല്ല’. രഹസ്യാന്വേഷണവൃ‍ത്തങ്ങൾ ഇങ്ങനെ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ പരിശ്രമംകൊണ്ട് സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തോടുള്ള എതിർപ്പ് മയപ്പെടാൻ പോകുന്നില്ല എന്നായിരുന്നു നിഗമനം. സംസ്ഥാനത്തെ മൊത്തം ഫലം വന്നപ്പോൾ അത് ശരിയെന്നു തെളിഞ്ഞു. ‘ദക്ഷിണേന്ത്യയിലെ ഗുജറാത്ത്’ എന്ന അഭിലാഷം കൂടിയാണ് ബിജെപിയുടെ കൈയിൽനിന്ന് വഴുതിപ്പോയത്. ഞങ്ങൾക്ക് ഗുജറാത്താകേണ്ട, കർണാടകയായി നിന്നാൽ മതിയെന്ന് ജനം വിധിയെഴുതി. 

 

കർണാടകയിലെ മോദിയുടെ റോഡ് ഷോ. (Photo by PTI)
ADVERTISEMENT

സിദ്ധരാമയ്യയയും ഡി.കെ. ശിവകുമാറും ഇരട്ട എൻജിനുകളുമായി എതിർദിശകളിലേക്ക് സഞ്ചരിക്കുമെന്ന പ്രതീക്ഷയും ഫലിച്ചില്ല. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അധികാരത്തിൽ വരുമെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നത്. മോദി എഫക്ട്  ആണ് ‘അദ്ഭുത’മായി അവർ സംശയിച്ചത്. പക്ഷേ അത് ഏശിയതുപോലുമില്ല. അവസാന 10 ദിവസം കഠിനമായാണ് പ്രധാനമന്ത്രി കർണാടകയിൽ പ്രചാരണം നടത്തിയത്. 20 റാലിയും നിരവധി റോഡ്ഷോയും നടത്തി. ഈ 17 സ്ഥലങ്ങളിൽ 5 ഇടത്തു മാത്രമായിരുന്നു ബിജെപിയുടെ വിജയം. 

 

‘കർണാടകയിൽ മോദിക്ക് ഒരു വിലയുമില്ലെന്ന് ഞാൻ മുൻപേ പറയാറില്ലേ?’ എന്നാണ് മോദി എഫക്ട് സംശയിച്ചവരോട് സിദ്ധരാമയ്യ ചോദിച്ചത്. 141 സീറ്റ് നിശ്ചയം എന്നാണ് ഡി.കെ. ശിവകുമാർ മുൻകൂട്ടി പറഞ്ഞത്. സമീപകാലത്തായി അജയ്യരായി നിൽക്കുന്നതാണ് ബിജെപിയുടെ പതിവ്. തോൽക്കുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. തോറ്റ പല സ്ഥലങ്ങളിലും ഓപ്പറേഷൻ താമര വഴി തിരിച്ചെത്തുകയും ചെയ്തു. ഇത്തവണ പക്ഷേ കർണാടക എല്ലാ സാധ്യതകളും അടച്ചു. ദക്ഷിണേന്ത്യയിലേക്ക് ബിജെപിക്ക് കടക്കാനുള്ള ഏക വാതിലായിരുന്നു കർണാടക. അവിടെനിന്ന് ഉത്തരേന്ത്യയിലേക്ക് തിരിച്ചുവിട്ടു. 

അസമിലെ ഗുവാഹത്തിയിൽ കോൺഗ്രസിന്റെ കർണാടകജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തക. (PTI Photo)

 

ADVERTISEMENT

∙ കോൺഗ്രസിന് ലോഞ്ചിങ് പാഡ്

 

തോറ്റവർക്ക് കർണാടക ഒരു നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമാണ്. ജയിച്ചവർക്ക് പക്ഷേ അതൊരു ദേശീയ തിരഞ്ഞെടുപ്പാണ്. 2024 ൽ ബിജെപി തുടരുമോ അതോ അവരെ പ്രതിപക്ഷം താഴെയിറക്കുമോ എന്ന കാര്യം ഏകദേശം തെളിഞ്ഞുവരികയാണ്. കർണാടകയിൽ  ബിജെപി വിജയം കൈവരിച്ചിരുന്നെങ്കിൽ ഇന്ത്യയൊട്ടാകെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഹൃദയം കൂടി അതോടൊപ്പം ഇടിയുമായിരുന്നു. ഇനി മത–ജാതി പ്രത്യയശാസ്ത്രത്തെ പാവപ്പെട്ട ജനങ്ങൾ ചവിട്ടിപ്പുറത്താക്കി എന്ന് അവർക്ക് വിലയിരുത്താം. 

 

ADVERTISEMENT

സാംപിൾ പൂരം കഴിഞ്ഞു. 2024ൽ ദേശീയതലത്തിൽ നടക്കുന്ന സമ്പൂർണ യുദ്ധത്തിൽ കോൺഗ്രസിന് കുതിച്ചുചാടാനുള്ള ലോഞ്ചിങ് പാഡ് കിട്ടി. ബിജെപിയുടെ അവസാനത്തിന്റെ ആരംഭമായാണ് ആവേശപൂർവം മമത ബാനർജി കർണാടക ഫലത്തെ വിശേഷിപ്പിച്ചത്. ആദ്യ സെമി എപ്പോഴും ആവേശോജ്വലമാണ്. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ 5 വലിയ സംസ്ഥാനങ്ങളാണ് ഈ വർഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. അതിൽ ആദ്യ സെമിഫൈനലിൽ കോൺഗ്രസ് വിജയിച്ചു.

 

∙ അഴിമതിഛായ വിനയായി 

മല്ലികാർജുൻ ഖർഗെയും ഡി.കെ.ശിവകുമാറും കർണാടകയിൽ പ്രചാരണത്തിനിടെ.

 

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം അഴിമതിയുടെ പേരിൽ നേതാക്കളെ വേട്ടയാടിപ്പിടിക്കുന്ന കാലത്താണ് അതേ ആരോപണം കർണാടകയിൽ ബിജെപിക്ക് എതിരെ വന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഒരു സർവേ പ്രകാരം 51% പേരും ബിജെപി ഭരണത്തിൽ അഴിമതി വർധിച്ചതായാണ് വിലയിരുത്തിയത്. ഭാരത് ജോഡോ യാത്രയിൽ ‘പേ സിഎം’ മുദ്രാവാക്യം ഉയർത്തിയത് കൊള്ളേണ്ടയിടത്ത് കൊണ്ടു. ഇത്തവണ കൊള്ളാവുന്ന ഒരു നേതാവോ എടുത്തുപറയാൻ ഭരണവിജയമോ ഇല്ലാതെ വന്നതോടെ മോദിയെ ആശ്രയിക്കുകയല്ലാതെ മറ്റൊരു വഴി ബിജെപിക്ക് ഉണ്ടായിരുന്നതുമില്ല. 

 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി. (Photo - Twitter/@INCIndia)

എല്ലാ ബിജെപിക്കാരും മോദിയെപ്പറ്റി പറയുന്നു, എന്നാൽ ബൊമ്മെയെപ്പറ്റി ആരും പറയുന്നില്ല എന്നതായിരുന്നു അവസ്ഥ. കർണാടകയിലെത്തിയപ്പോൾ എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഇല്ലാതെവന്നതുകൊണ്ടാവാം കേരള സ്റ്റോറി സിനിമയെപ്പറ്റിയും ബജ്റംഗദൾ നിരോധനത്തെപ്പറ്റിയും മോദിക്ക് സംസാരിക്കേണ്ടിവന്നു. ബജ്‌രംഗ്ദളിനെ നിരോധിക്കുമെന്നു കോൺഗ്രസ് പറഞ്ഞത്, ബജ്‌രംഗബലി (ഹനുമാൻ) ഭക്തിയിലേക്കു തിരിച്ചുവിടാനുള്ള തന്ത്രത്തിന് പ്രധാനമന്ത്രി തന്നെയാണ് നേതൃത്വം നൽകിയതും. അത് ബിജെപിയുടെ ശക്തിദുർഗമായ തീരദേശ കർണാടകയിലല്ലാതെ വിലപ്പോയില്ല. എന്നാൽ തീരദേശ കർണാടകയിൽ പോലും ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം ഇടിയുകയാണുണ്ടായത്.

 

311 ക്ഷേത്ര–മഠ സന്ദർശനങ്ങളാണ് ബിജെപി നേതാക്കൾ കർണാടകയിൽ നടത്തിയതെന്നാണ് വാർത്ത. മതവും ജാതിയും ഭക്തിയും പറഞ്ഞ് മോശം ഭരണത്തെ മറികടക്കാനുള്ള ശ്രമത്തെ നഗര വോട്ടർമാർ അംഗീകരിച്ചില്ലെന്നാണ് ഫലം തെളിയിക്കുന്നത്. മോദിയും അമിത്ഷായും വിയർത്തുപണിയെടുത്തത് വോട്ടായില്ല. ജനങ്ങളുടെ ഹൃദയത്തിലെഴുതിയത് മായ്ക്കാനായില്ല. ബിജെപി എക്കാലവും അഭിമാനത്തോടെ പറഞ്ഞിരുന്നത് ദേശീയത ആയിരുന്നു. പ്രാദേശികതകളുടെ സമ്മേളനമായ ദേശീയതയോടു മാത്രമേ മറ്റു പാർട്ടികൾക്ക് യോജിപ്പുണ്ടായിരുന്നുള്ളൂ. കന്നഡ വികാരത്തിനു മുകളിലൂടെ ദേശീയതയെ പ്രതിഷ്ഠിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് സംഘപരിവാറിനെ ചിന്തിപ്പിക്കും. ദേശീയത ഉയർത്തിപ്പിടിക്കുന്ന പാർട്ടി ഉത്തരേന്ത്യയിൽ ഒതുങ്ങേണ്ടിവരുന്നത് ഹിതകരവുമല്ല. 

 

മമത ബാനർജി, ശരദ് പവാർ, മല്ലികാർജുൻ ഖർഗെ.

∙ ഐക്യമെന്ന മിത്തും കോൺഗ്രസും

 

ഐക്യമെന്നത് പേരിൽ മാത്രമാണെന്നും ഗ്രൂപ്പ് എന്നാൽ കോൺഗ്രസിന്റെ കൂടപ്പിറപ്പാണെന്നുമാണ് മറ്റു പാർട്ടികൾ എക്കാലവും വിശേഷിപ്പിക്കാറുള്ളത്.  ഗ്രൂപ്പിന്റെ പേരിൽ രാഷ്ട്രീയപാർട്ടികളെ കളിയാക്കുമ്പോൾ ഉടുതുണി പലപ്പോഴും നഷ്ടമായിരുന്നത് കോൺഗ്രസിനായിരുന്നു. എന്നാൽ കർണാടകയിൽ ഉറച്ച സംഘടനയുള്ള ബിജെപിയാണ് ഇളിഭ്യരായത്. മറുവശത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നു. അനിവാര്യമായ അവസരങ്ങളിൽ നിക്ഷിപ്ത താൽപര്യങ്ങൾ മാറ്റിവച്ച് പാർട്ടിക്കു വേണ്ടി ഒറ്റക്കെട്ടാകാൻ കഴിയുമെന്ന് കോൺഗ്രസ് തെളിയിച്ചു. 

 

കേഡർ പാർട്ടികളുടെ അഭിപ്രായസ്വാതന്ത്ര്യമില്ലായ്മയേക്കാൾ ഭേദമാണ് ജനാധിപത്യ പാർട്ടികളിലെ അഭിപ്രായ വ്യത്യാസങ്ങൾ. അതു പരിഹരിക്കാൻ കഴിയുന്നതാണെന്ന് കോൺഗ്രസ് തെളിയിച്ചു. കോൺഗ്രസിൽ ആയിരുന്നു ബിജെപിയേക്കാൾ ഐക്യം എന്നത് വരുംകാലത്തേക്കുള്ള സൂചന കൂടിയാണ്. ഈ അവസ്ഥ ദേശീയതലത്തിലേക്ക് കോൺഗ്രസ് വലിച്ചുനീട്ടിയാൽ ബിജെപിക്ക് വിയർക്കേണ്ടിവരും. 

ഗൗരി ലങ്കേഷ്.

 

ബിജെപിയെ തോൽപ്പിക്കാ‍ൻ വേണ്ട പ്രഹരശേഷി കോൺഗ്രസിന് കുറവാണ്, പ്രാദേശിക കക്ഷികൾക്കാണ് അതുള്ളത് എന്ന വ്യാഖ്യാനത്തിനും മറുപടിയാണ് കർണാടക. ബിജെപിയിൽനിന്നുതന്നെ, മല്ലികാർജുൻ ഖർഗെയുടെ സംസ്ഥാനത്ത് പാർട്ടി ഭരണം തിരികെപ്പിടിച്ചു. മോദി ഊതിവീർപ്പിച്ച കുമിള മാത്രമാണെന്ന് കരുത്തോടെ ഖർഗെ പറഞ്ഞത് ഓർക്കാം. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിന് അർഹത തങ്ങൾക്കാണെന്ന് സ്ഥാപിക്കാൻ ഇനി കോൺഗ്രസിന് ബുദ്ധിമുട്ടേണ്ടിവരില്ല.

 

∙ രാഹുലിന്റെ ആദ്യജയം

 

‘കണ്ടെയ്ന‍ർ യാത്ര’യെന്നാണ് ഒരു യുവ സിപിഎം നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ആദ്യഘട്ടത്തിൽ പരിഹസിച്ചത്. പിന്നെ പിൻവലിച്ചു. പാർട്ടിതന്നെ അത്തരം പരിഹാസങ്ങളെ അംഗീകരിച്ചില്ല എന്നതു മറ്റൊരു കാര്യം. എങ്കിലും കേരളത്തിൽ ബിജെപിയെ കടത്തിവെട്ടുന്നതായിരുന്നു അപൂർവം സിപിഎം നേതാക്കളുടെ ആവേശം. എന്നാൽ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആദ്യജയം തന്നെ മറ്റുപാർട്ടികളെ ഞെട്ടിക്കുന്നതായി. 

 

രാഹുൽ ജോഡോ യാത്രയുമായി സഞ്ചരിച്ച 20 മണ്ഡലങ്ങളിൽ മഹാഭൂരിപക്ഷവും കോൺഗ്രസിനു കിട്ടി. രാഹുലിനെ പ്രതിപക്ഷത്തിന്റെ നേതാവായി ഇനി പാർട്ടിക്ക് ധൈര്യമായി ഉയർത്തിക്കാട്ടാം. കർണാടകയിൽനിന്ന് ഊർജം ഉൾക്കൊണ്ട് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ താഴെയിറക്കണമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു– പ്രധാനമന്ത്രിക്കസേരയിൽ രാഹുൽ ഗാന്ധി വരണം. വെറുപ്പിനും വിദ്വേഷത്തിനും എതിരായ വിജയം എന്ന രാഹുൽ ഗാന്ധിയുടെ തുടർച്ചയായ പ്രചാരണം നേരിടാൻ ബിജെപി മറ്റു തന്ത്രങ്ങൾ മെനയേണ്ടിവരും. 

 

∙ കർണാടകയുടെ പ്രാധാന്യം

 

‘കർണാടക (മതേതര) സംഗീതം’ എന്നാണ് സി.പി.ജോൺ കർണാടക വിജയത്തെ വിശേഷിപ്പിച്ചത്. ഐടി സംസ്ഥാനം, രാജ്യത്തെ ജിഡിപിയിൽ 8% സംഭാവന ചെയ്യുന്ന സംസ്ഥാനം എന്നീ കണക്കുകൾക്കപ്പുറം സോഷ്യലിസ്റ്റ് പശ്ചാത്തലം കൂടിയുള്ള സംസ്ഥാനമാണ് കർണാടകം. ഐടി രംഗത്തും മറ്റും മുന്നേറുമ്പോഴും സംസ്ഥാനത്തെ സമ്പന്ന വിഭാഗം 4% മാത്രമാണ്. സാധാരണ കർഷകരും തൊഴിലാളികളുമാണ് മഹാഭൂരിപക്ഷവും. ഇവരുടെ ഇടയിലെ പഴയ കരുത്തു തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് പദ്ധതിയുണ്ടാക്കിയത്. പാവപ്പെട്ടവന് ജാതിയേക്കാൾ പ്രധാനം അന്നന്നത്തെ അപ്പം തന്നെയാണ്. ബിജെപിയുടെ മതവും ജാതിയും അങ്ങനെ ഏശാതെ പോയി. നിത്യജീവിതത്തിൽ പ്രതീക്ഷ നൽകുന്നവരെ അധികാരത്തിലെത്തിക്കാനാണ് ജനം തീരുമാനിച്ചത്. 

 

ബഹുസ്വരതയാണ് വേണ്ടതെന്നാണ് കർണാടകയിലെ ജനം തീരുമാനിച്ചത് എന്നാണ് മമത ബാനർജി വിലയിരുത്തിയത്. തീവ്ര സാമുദായിക നിലപാടുകൾ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനെ നേതാക്കൾ അംഗീകരിച്ചാലും സമാധാനപൂർണമായ ജീവിതം ആഗ്രഹിക്കുന്നവർ അംഗീകരിക്കില്ല. ‘വിദ്വേഷത്തിന്റെ ചന്ത അടച്ചുവെന്നും സ്നേഹത്തിന്റെ കട തുറന്നുവെന്നും’ രാഹുൽ ഡൽഹിയിൽ പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് ഉത്തരംമുട്ടി. കർണാടകയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ കോടതിവിധിയുണ്ടായത്. തുടർന്ന് മിന്നൽ വേഗത്തിൽ നടത്തിയ അയോഗ്യതാ നീക്കത്തെ വിദ്യാസമ്പന്നരായ ജനം സംശയത്തോടെയാണ് വീക്ഷിച്ചത്. 

 

ഹിന്ദു– മുസ്‌ലിം വിഭജനങ്ങളും ഹിജാബിന്റെ പേരിലുള്ള സൂക്ഷ്മവിഭജനവും യെഡിയൂരപ്പയെപ്പോലുള്ള നേതാക്കൾക്കു പോലും അസ്വസ്ഥതയുണ്ടാക്കി. 13% വരുന്ന മുസ്‌ലിം വിഭാഗത്തിന് ഒട്ടും സ്വസ്ഥത നൽകുന്നതായിരുന്നില്ല തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ സംഭവവികാസങ്ങൾ. മികച്ച റോഡും സ്കൂളും നല്ല ജീവിതാന്തരീക്ഷവും ആഗ്രഹിച്ച മനുഷ്യർക്ക് ഒട്ടും സന്തോഷം പകരുന്നതായിരുന്നില്ല നടപടികൾ. 

 

വൊക്കലിഗ സമുദായത്തിൽ മാത്രമല്ല, ഗൗഡ കുടുംബത്തിൽ മാത്രമായും ഒതുങ്ങിപ്പോയ പാർട്ടിയായി ജെഡിഎസ് മാറിയതോടെ അവർ ഉയർത്തിയ വെല്ലുവിളിക്ക് പഴയതുപോലെ ശക്തിയുണ്ടായില്ല. കറുത്ത കുതിരയാവുമെന്നു കരുതിയ പാർട്ടി ഇനി നിലനിൽപ്പിന് എന്തുചെയ്യും എന്നു ചിന്തിക്കേണ്ട അവസ്ഥയിലേക്കെത്തി. പാർട്ടിയുടെ തലതൊട്ടപ്പനായ മുൻപ്രധാനമന്ത്രി ദേവെഗൗഡയ്ക്കാകട്ടെ (91) പ്രായമായി. ചുരുക്കത്തിൽ കോ‍ൺഗ്രസിനെ ജനം തേടി, അവർ അവസരത്തിനൊത്ത് ഉയർന്നു. 

 

∙ ഗാന്ധി, ഗോഡ്സെ, ഗൗരി 

 

കാലിൽ തൊട്ട് വന്ദിച്ചിട്ടാണ് ഗോഡ്സെ ഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചതത്രേ. ഗോഡ്സെയ്ക്കു പോലും ഗാന്ധിജിയെ ബഹുമാനമായിരുന്നു. വർഗീയതയുടെ വഴിയിലെ വഴിമുടക്കിയാണെന്ന വിരോധം മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യത്ത് ബിജെപിക്ക് എന്നും പരാധീനതയുണ്ടാക്കുന്നതാണ് ഗാന്ധി- ഗോഡ്സെ വിഷയം. സാധാരണ ജനങ്ങൾക്ക് ഗാന്ധിജിയോടുള്ള മമത തങ്ങൾക്കും കിട്ടണമെന്ന ആഗ്രഹമാണ് പാർട്ടിക്കുള്ളത്. സംഘപരിവാർ ഗാന്ധിജിയെ ‘ഹൈജാക്’ ചെയ്യുന്നുവെന്ന ആരോപണം ഉയരുന്നതും ഈ പശ്ചാത്തലത്തിലാണ്. അതു മൂർഛിപ്പിക്കാനാകട്ടെ എതിരാളികൾ എപ്പോഴും ശ്രമിക്കും. 

 

ഗാന്ധിജിയെ തിരിച്ചുപിടിക്കുന്ന നടപടികൾ എപ്പോഴൊക്കെ കോൺഗ്രസ് സ്വീകരിക്കുമോ അപ്പോഴെല്ലാം ബിജെപി വിയർത്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ ബിജെപിയെ ആക്രമിക്കാൻ രാഹുലിന് കഴിഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരാണ് താനെന്ന് ആവർത്തിച്ചു. ഗൗരി ലങ്കേഷ് എന്ന മഹതിയെ നിഷ്കരുണം വെടിവച്ചുകൊന്നുവെന്നത് നമ്മുടെ നാട്ടിലാണെന്നത് സാധാരണ ജനങ്ങളുടെ മനസ്സിലെ നോവാണ്. 

 

2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റു മരിച്ചത്. അതിനും രണ്ടുകൊല്ലം മുൻപാണ് പണ്ഡിതനും എഴുത്തുകാരനുമായ എം.എം. കൽബുർഗി വെടിയേറ്റു മരിച്ചത്. 2015 ഓഗസ്റ്റ് 30ന് ധാർവാഡിലെ വസതിക്കു മുന്നിലായിരുന്നു കൽബുർഗി വെടിയേറ്റു മരിച്ചത്. ഗൗരിയെ വധിക്കാൻ ഉപയോഗിച്ച് അതേ തോക്കാണ് കലബുർഗി വധത്തിനും ഉപയോഗിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. യു.ആർ.അനന്തമൂർത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് നൽകാൻ തയാറായവരാണ് കർണാടകയിലെ അതിതീവ്രവാദികൾ. 

 

ഇത്തരം രാഷ്ട്രീയത്തെ ജനം തിരസ്കരിക്കും- അതിനു മാർഗമുണ്ടെങ്കിൽ. ആ മാർഗം കാണിച്ചുകൊടുക്കാൻ ഇത്തവണ കോൺഗ്രസിനു കഴിഞ്ഞു. മതവും വിശ്വാസവും മുൻനിരയിൽ നിന്ന മത്സരത്തിൽ, യുക്തിവാദിയെന്ന് അറിയപ്പെടുന്ന സിദ്ധരാമയ്യയെ ആണ് ജനം ഇഷ്ടപ്പെട്ടത്. സിദ്ധരാമയ്യ ഉറച്ച ഭാഷയിൽ തന്നെ പറഞ്ഞു: വർഗീയ രാഷ്ട്രീയത്തിനു മേൽ മതനിരപേക്ഷതയുടെ വിജയം തന്നെയാണിത്. ബിജെപിയെ വർഗീയത പറഞ്ഞ് ആക്രമിക്കുന്നതിൽനിന്ന് മറ്റു നേതാക്കൾ അകന്നു നിൽക്കുമ്പോഴും ഇക്കാര്യം ആവർത്തിച്ചുപറയുന്നയാളാണ് സിദ്ധരാമയ്യ.  

 

∙ ഇനി ഡൽഹിയിലേക്കു പോകാം

 

1925ലാണ് ആർഎസ്എസ് രൂപം കൊണ്ടത്. 2025ൽ ബിജെപി അധികാരത്തിലുണ്ടാവണമെന്ന് സ്വാഭാവികമായും സംഘടന ആഗ്രഹിക്കും. അത് അനുവദിക്കില്ലെന്ന ധാരണ പ്രതിപക്ഷ നേതാക്കൾക്കിടയിലുണ്ടായാൽ ദേശീയ രാഷ്ട്രീയം വരുംദിവസങ്ങളിൽ അടിയൊഴുക്കുകളാൽ മുറുകും. തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട 5 സംസ്ഥാനങ്ങളിൽ ഭരണമില്ലാത്ത അവസ്ഥ ബിജെപിയെ അസ്വസ്ഥമാക്കുന്നതാണ്. 

 

തെലങ്കാനയിൽ ഇതര പാർട്ടികളിൽനിന്ന് ഒഴുക്കുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രഹരം കർണാടകയിൽ നിന്നുണ്ടായത്. കോൺഗ്രസിൽനിന്നോ മറ്റു പാർട്ടികളിൽനിന്നോ പഴയതുപോലെ നേതാക്കൾ കൂറൂമാറിയെത്തില്ല എന്നതാണ് ബിജെപി നേരിടാൻ പോകുന്ന പ്രതിസന്ധി. തെലങ്കാനയിൽ 2014ൽ 5 എംപിമാരെയും 2019ൽ 4 പേരെയും ജയിപ്പിക്കാൻ കഴിഞ്ഞു. 20 ശതമാനത്തോളം വോട്ടുള്ള സംസ്ഥാനത്ത് പ്രതീക്ഷയുണ്ട്. എന്നാൽ കൂറുമാറ്റം മെല്ലെയാവും. ആന്ധ്രയിൽ 2014ൽ 4 ലോക്സഭാംഗങ്ങളെ കിട്ടിയെങ്കിലും 2019ൽ നിരാശയായിരുന്നു ഫലം. അവിടെ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിൽ 4 എംഎൽഎമാർ മാത്രമാണ് തമിഴ്നാട്ടിലുള്ളത്. തമിഴ്നാട്ടിൽ അധികാരം അടുത്തൊന്നും ബിജെപി സ്വപ്നം കാണുന്നില്ല. കേരളത്തിലാകട്ടെ അക്കൗണ്ട് തുറക്കുക മാത്രമാണ് ആഗ്രഹം. 

 

2014 ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ മോദി അധികാരത്തിലെത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾക്കെല്ലാം ഞെട്ടലായിരുന്നു. ‘ഇനി 10 വർഷം തിരിഞ്ഞുനോക്കേണ്ടിവരില്ല അല്ലേ’ എന്നു പറഞ്ഞ മാധ്യമപ്രവർത്തകനെ ‘പത്തല്ല, പതിനഞ്ച്’ എന്നാണ് ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് തിരുത്തിയത്. തുടർന്നുള്ള കാലത്ത് ഡൽഹിയിൽ പ്രതിപക്ഷ നേതാക്കൾക്കോ എംപിമാർക്കോ ഒരു പരിഗണനയും ലഭിച്ചില്ല എന്നതും വസ്തുതയാണ്. ആ അന്തരീക്ഷം മാറി. ബിജെപിയെ 10 വർഷത്തിലേക്ക് ചുരുക്കാം എന്ന ആത്മവിശ്വാസമാണ് കർണാടക പ്രതിപക്ഷത്തിന് നൽകുന്നത്. അതിനാൽ ഇനി നേതാക്കൾക്ക് ഡൽഹിക്കു വണ്ടികയറാം. 

 

English Summary: What Lessons BJP, Congress, and Other Parties Learn from Karnataka Assembly Elections?