കോവിഡ്‌കാലം ഒരു അനുഗ്രഹമായി കൊണ്ടു നടന്ന്, കണക്കില്ലാതെ വാങ്ങിക്കൂട്ടിയ 1000 കോടി രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ. അതിലെ ദുരൂഹമായ ഇടപാടുകളിലേക്ക് നീളുന്ന മൂന്നു തലങ്ങളിൽനിന്നുള്ള അന്വേഷണം. പലഭാഗങ്ങളിൽനിന്നുയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ. ഇതിനിടയിൽ, വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങളിൽ പലതും കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഗോഡൗണുകളിൽ ഒരാഴ്ചയ്ക്കിടെ തീപിടിത്തം. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിധ്യം... കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തവും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്ജിത്തിന്റെ മരണവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു മേൽ ഉയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.

കോവിഡ്‌കാലം ഒരു അനുഗ്രഹമായി കൊണ്ടു നടന്ന്, കണക്കില്ലാതെ വാങ്ങിക്കൂട്ടിയ 1000 കോടി രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ. അതിലെ ദുരൂഹമായ ഇടപാടുകളിലേക്ക് നീളുന്ന മൂന്നു തലങ്ങളിൽനിന്നുള്ള അന്വേഷണം. പലഭാഗങ്ങളിൽനിന്നുയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ. ഇതിനിടയിൽ, വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങളിൽ പലതും കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഗോഡൗണുകളിൽ ഒരാഴ്ചയ്ക്കിടെ തീപിടിത്തം. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിധ്യം... കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തവും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്ജിത്തിന്റെ മരണവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു മേൽ ഉയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്‌കാലം ഒരു അനുഗ്രഹമായി കൊണ്ടു നടന്ന്, കണക്കില്ലാതെ വാങ്ങിക്കൂട്ടിയ 1000 കോടി രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ. അതിലെ ദുരൂഹമായ ഇടപാടുകളിലേക്ക് നീളുന്ന മൂന്നു തലങ്ങളിൽനിന്നുള്ള അന്വേഷണം. പലഭാഗങ്ങളിൽനിന്നുയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ. ഇതിനിടയിൽ, വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങളിൽ പലതും കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഗോഡൗണുകളിൽ ഒരാഴ്ചയ്ക്കിടെ തീപിടിത്തം. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിധ്യം... കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തവും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്ജിത്തിന്റെ മരണവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു മേൽ ഉയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്‌കാലം ഒരു അനുഗ്രഹമായി കൊണ്ടു നടന്ന്, കണക്കില്ലാതെ വാങ്ങിക്കൂട്ടിയ 1000 കോടി രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ. അതിലെ ദുരൂഹമായ ഇടപാടുകളിലേക്ക് നീളുന്ന മൂന്നു തലങ്ങളിൽനിന്നുള്ള അന്വേഷണം. പലഭാഗങ്ങളിൽനിന്നുയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ. ഇതിനിടയിൽ, വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങളിൽ പലതും കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഗോഡൗണുകളിൽ ഒരാഴ്ചയ്ക്കിടെ തീപിടിത്തം. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിധ്യം...

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തവും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്ജിത്തിന്റെ മരണവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു മേൽ ഉയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്. കോടിക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ കത്തിനശിച്ചതുകൊണ്ടു മാത്രമല്ല ചോദ്യങ്ങൾ ഉയരുന്നത്. മഹാമാരി പടർന്നു പിടിച്ച രണ്ടു വർഷത്തിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളുടെ അവശേഷിക്കുന്ന തെളിവുകളിലേക്കു കൂടി തീനാളങ്ങൾ നീണ്ടെത്തി എന്നതുകൊണ്ടു കൂടിയാണ്.

ADVERTISEMENT

∙ മരുന്നു വാങ്ങൽ എന്ന ‘കൺകെട്ടു വിദ്യ’

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്ക്കു വേണ്ട മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നത് ഒരു ‘കൺകെട്ടു വിദ്യ’ ആയിരുന്ന കാലം കേരളത്തിൽ ഉണ്ടായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഉന്നതങ്ങളിൽനിന്നുള്ള ഉത്തരവുകൾക്ക് അനുസരിച്ച് ആടിയിരുന്ന ജാലവിദ്യക്കാർ, ഉദ്യോഗസ്ഥ– രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കീശ വീർപ്പിക്കാനുള്ള എല്ലാ അടിസ്ഥാന ശിലകളും അന്നു പാകിയിട്ടു. ആ ‘കൊള്ള’യുടെ കാലം അവസാനിച്ചത്, വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (കെഎംഎസ്‌സിഎൽ) രൂപീകരണത്തോടെയാണ്. എന്നാൽ ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് മാറി എന്നതു മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്ന തിരിച്ചറിവിലാണ് ഇന്നു കേരളം.

ആരോഗ്യ പ്രവർത്തക ചിത്രം ∙ മനോരമ

ഏറെ വർഷങ്ങളോളം അഴിമതിയുടെ കറയില്ലാതെ മുന്നോട്ടു പോയ കെഎംഎസ്‌സിഎൽ സർക്കാരിനോടും ജനങ്ങളോടും പ്രത്യേകിച്ച് ഉത്തരവാദിത്തമൊന്നും ഇല്ലാത്ത കുറെ ‘കരാർ ജീവനക്കാരുടെ’ താൽപര്യങ്ങൾകൊണ്ടു മാത്രമാണ് ഇന്നത്തെ അവസ്ഥയിലേക്കെത്തിയത്. അധികാരത്തിന്റെ ചുക്കാൻ പിടിക്കുന്ന മന്ത്രിമാരെ പ്രീണിപ്പിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ പബ്ലിക് റിലേഷൻസ് ഏജന്റുമാരായി അധഃപതിച്ചും കുറേ ഉദ്യോഗസ്ഥർ വർഷങ്ങളോളം കളം വാണു. കോവിഡ് പോലുള്ള വലിയ പ്രതിസന്ധിയുടെ കാലത്തും ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തിന് കാര്യങ്ങൾ വിട്ടു കൊടുത്തതിന്റെ ഫലമാണ് ഖജനാവിനുണ്ടായ കോടികളുടെ നഷ്ടം.

∙ കോവിഡ് എന്ന ചാകരക്കാലം

ADVERTISEMENT

2020 ൽ കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെ്യതതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഗൗരവമായ നടപടികളാണ് കൈക്കൊണ്ടത്. ഏറ്റവും മികച്ച രീതിയിൽ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ധൈര്യം പകരുന്ന വിധത്തിൽ തന്നെയായിരുന്നു ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം. സർക്കാർ ഫയലുകളുടെ ചുവുപ്പുനാടയിൽ കുരുങ്ങി, കേരളത്തിന്റെ ആരോഗ്യരംഗം ദുരന്തമുഖത്തേക്ക് ചെന്നെത്താതിരിക്കാൻ നടപടിക്രമങ്ങളെല്ലാം ഇളവു ചെയ്തു കൊടുത്തു. അടിയന്തര ഘട്ടത്തിൽ ഉപയോഗപ്പെടുത്തേണ്ട ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പുകൾ ഉപയോഗിച്ച് എല്ലാ നടപടിക്രമങ്ങളും മറികടന്ന് ആരോഗ്യ മേഖലയ്ക്കു വേണ്ട അവശ്യ വസ്തുക്കൾ സംഭരിക്കാനാണ് സർക്കാർ സഹായിച്ചത്. ആരോഗ്യ വകുപ്പിന്റെയും കെഎംഎസ്‌സിഎല്ലിന്റെയും കൈകൾ സ്വതന്ത്രമാക്കിക്കൊടുക്കുകയും െചയ്തു.

മാസ്ക് ധരിച്ച യുവതി ചിത്രം ∙ മനോരമ

എന്നാൽ ഈ സാഹചര്യത്തെ മുതലെടുക്കാൻ ചില ഉദ്യോഗസ്ഥർ കച്ച കെട്ടി ഇറങ്ങിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണു പിന്നീട് പുറത്തു വന്നത്. ഭരണം മാറുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിപക്ഷ ആരോപണമല്ല ഇത്. ഇവിടെ ഭരണം മാറിയിട്ടില്ല. ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കോവിഡ്‌കാലത്ത് 1600 കോടിയോളം രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടിയതിൽ വൻ ക്രമക്കേട് നടന്നു എന്നു വിലയിരുത്തിയത് പ്രതിപക്ഷവുമല്ല. ആരോപണ വിധേയമായ കാലഘട്ടത്തിന് നായകത്വം വഹിച്ചിരുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ്. വകുപ്പിന്റെ നായിക മാറി എന്നു മാത്രം.

∙ എന്തുകൊണ്ട് തീപിടിത്തം ദുരൂഹമാകുന്നു?

കോവിഡിന്റെ തുടക്കക്കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി പിപിഇ കിറ്റ്, മാസ്ക്, കൈയ്യുറ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ സംഭരിച്ചതിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. 400 രൂപയ്ക്കു താഴെ പിപിഇ കിറ്റ് ലഭ്യമായിരുന്നപ്പോൾ 1550 രൂപയ്ക്കാണ് സാൻ ഫാർമ കമ്പനിയിൽനിന്ന് കോർപ്പറേഷൻ സംഭരിച്ചത്. ഇങ്ങനെയൊരു കമ്പനിതന്നെ ഇല്ല. 12.15 കോടി രൂപയുടെ ഗ്ലൗസ് കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാർ വഴി ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ധനമന്ത്രി എന്നിവരുൾപ്പെടെയാണ് 73.96 കോടി രൂപയുടെ വാങ്ങലുകൾക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകിയത്.

തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു സംഭരണ കേന്ദ്രം തീപിടിത്തത്തിൽ നശിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ADVERTISEMENT

ഇതു സംബന്ധിച്ചു നിലവിൽ മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നത്. ലോകായുക്ത നിർദേശപ്രകാരമുള്ള അന്വേഷണം, ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണം, അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണം. ഈ മൂന്ന് അന്വേഷണങ്ങളും അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഗോഡൗണുകളിലെ തീപിടിത്തം. കൊല്ലം, തുമ്പ ഗോഡൗണുകളിലാണ് ഈ വിവാദ ഉൽപന്നങ്ങളിൽ ഏറിയ പങ്കും സൂക്ഷിച്ചിരിക്കുന്നത്. അനാവശ്യമായി വാങ്ങിക്കൂട്ടിയ ഗ്ലൗസ്, പിപിഇ കിറ്റ്, മാസ്ക്, ബ്ലീച്ചിങ് പൗഡർ, ഐവി ഫ്ലൂയിഡ് തുടങ്ങിയ പലതും ഗോഡൗണുകളിൽ ഉണ്ടായിരുന്നു. ഇവയുടെ നിലവാരം സംബന്ധിച്ചാണ് വലിയ ആരോപണങ്ങൾ ഉയർന്നിരുന്നത്. അത് ഇനി പരിശോധിക്കണമെങ്കിൽ ചില്ലയറയൊന്നുമായിരിക്കില്ല ബദ്ധപ്പാട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു മാർഗമേ ഉള്ളൂ– പരിശോധനതന്നെ വേണ്ടെന്നു വയ്ക്കുക. അതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ‘തീപിടിത്തം’.

∙ പിപിഇ കിറ്റ്

കോവിഡ്‌കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയത് മൂന്നു വിലയിലാണ്. 400–450 രൂപയ്ക്ക് മൂന്നു കമ്പനികളിൽനിന്ന് പിപിഇ കിറ്റ് വാങ്ങിയ കോർപ്പറേഷൻ ഒരാഴ്ചയ്ക്കു ശേഷം മറ്റൊരു കമ്പനിക്ക് ഓർഡർ നൽകിയത് 1550 രൂപയ്ക്ക്. 9.3 കോടി രൂപയ്ക്കുള്ള ഓർഡർ നൽകിയ കമ്പനിയുടെ ആധികാരികതതന്നെ പിന്നീട് സംശയത്തിലായതിനെ തുടർന്ന് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതികളും കിട്ടി.

Representative Image: SIphotography / Makalish

2018 ൽ നിപ്പ ബാധ നേരിടുമ്പോഴാണ് പിപിഇ കിറ്റുകൾ കേരളത്തിൽ പരിചിതമാവുന്നത്. അന്നു മുതൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതേത്തുടർന്നാണ്, കോവിഡ് പടരാൻ തുടങ്ങിയ 2020 മാർച്ച് മാസത്തിൽ മൂന്നു കമ്പനികളുമായി പിപിഇ കിറ്റ് വിതരണത്തിന് കെഎംഎസ്‌സിഎൽ കരാറുണ്ടാക്കിയത്. മാർച്ച് 25ന് കെയ്റോൺ ഹെൽത്ത് കെയർ സൊലൂഷൻസിൽനിന്നാണ് ആദ്യം കിറ്റ് വാങ്ങിയത്. 425 രൂപയും 5% ജിഎസ്ടിയും നിരക്കിൽ ഒരു ലക്ഷം കിറ്റുകൾക്കായിരുന്നു ഓർഡർ.

മാർച്ച് 29ന് ന്യൂ കെയർ ഹൈജീൻ എന്ന കമ്പനിക്ക് അര ലക്ഷം പിപിഇ കിറ്റുകളുടെ ഓർഡർ നൽകി. 450 രൂപയും 5% ജിഎസ്ടിയുമായിരുന്നു നിരക്ക്. അന്നു തന്ന ഫാസ്റ്റൺ മെഡിക്കൽസ് എന്ന കമ്പനിക്ക് 410 രൂപയും 5% ജിഎസ്ടിയും നിരക്കിൽ ഒരു ലക്ഷം കിറ്റിന് ഓർഡർ നൽകി. തൊട്ടടുത്ത ദിവസാണ് സാൻ ഫാർമ കമ്പനിക്ക് അര ലക്ഷം പിപിഇ കിറ്റുകളുടെയും ഒരു ലക്ഷം എൻ–95 മാസ്കുകളുടെയും വിവാദ ഓർഡർ നൽകുന്നത്. 1550 രൂപയാണ് പിപിഇ കിറ്റിന് നിശ്ചയിച്ചത്. മാസ്കിന് 160 രൂപയും. ഒറ്റയടിക്ക് 9.3 കോടി രൂപയുടെ ഓർഡർ.

മുൻപൊന്നും കെഎംഎസ്‌സിഎല്ലുമായി ഇടപാടുകൾ നടത്തിയിട്ടുള്ളതല്ല ഈ കമ്പനി എന്ന് ജനറൽ മാനേജറുടെ കുറിപ്പിൽ തന്നെ വ്യക്തം. ഇത്രയും ഉയർന്ന തുക നൽകി കിറ്റുകൾ വാങ്ങുന്നത് കീഴുദ്യോഗസ്ഥർതന്നെ എതിർത്തെങ്കിലും‍ മുൻകൂർ തുക നൽകി, കിറ്റുകൾ വാങ്ങാനാണ് കോർപ്പറേഷൻ തീരുമാനിച്ചത്. പകുതി തുക മുൻകൂർ നൽകാനായിരുന്നു തീരുമാനമെങ്കിലും ആദ്യ ഘട്ടമായി എത്തിക്കേണ്ട 15,000 പിപിഇ കിറ്റുകൾക്കുള്ള മുഴുവൻ തുകയും (2.32 കോടി രൂപ) നൽകാൻ ജനറൽ മാനേജർ പ്രത്യേകം ഉത്തരവിട്ടു. രാജ്യാന്തര നിലവാരമുള്ള ചാർട്ടേർഡ് എൻജിനീയർ സർട്ടിഫിക്കേഷൻ ഉള്ളതിനാലാണ് ഉയർന്ന വില എന്ന് കെഎംഎസ്‌സിഎൽ നിലപാടെടുക്കുന്നുണ്ടെങ്കിലും അന്ന് 750–800 രൂപയ്ക്ക് ഇത്തരം പിപിഇ കിറ്റുകൾ വിപണിയിൽ ലഭ്യമായിരുന്നു. ഇന്ന് 375 രൂപയാണ് ഇത്തരം കിറ്റുകളുടെ വില. സാധാരണ കിറ്റുകൾക്ക് 200 രൂപയിൽ താഴെയും.

Representative Image: SIphotography / Canonmark

∙ വിശ്വസ്തരുടെ പേരുപയോഗിച്ചും തട്ടിപ്പ്

പിപിഇ കിറ്റും എൻ–95 മാസ്കും വിതരണം ചെയ്തിരിക്കുന്നതിൽ 80 ശതമാനവും തട്ടിക്കൂട്ട് കമ്പനികളാണെന്നാണ് വിവരം. കൂട്ടത്തിൽ വിശ്വസനീയ കമ്പനികളുടെ പേരും ഉപയോഗിച്ചു. മഹാരാഷ്ട്രയിലെ ‘ബയോലിങ്ക്സ് ഇന്ത്യ’ എന്ന പ്രശസ്ത സ്ഥാപനത്തിൽ നിന്ന് 1.52 കോടി രൂപയുടെ പിപിഇ കിറ്റുകൾ വാങ്ങി എന്നാണ് കോർപ്പറേഷൻ രേഖ. കെഎംഎസ്‌സിഎല്ലിന് തങ്ങൾ പിപിഇ കിറ്റുകൾ നൽകിയിട്ടില്ലെന്നും ചില ഉപകരണങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളതെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.

മെഡിക്കൽ ഗ്ലൗസ് മാത്രം വിതരണം ചെയ്യുന്ന എറണാകുളത്തെ സ്ഥാപനത്തിൽനിന്ന് 10 ലക്ഷം രൂപയുടെ ഇൻഫ്രാറെഡ് തെർമോ മീറ്റർ വാങ്ങിയിട്ടുണ്ട്. കോവിഡ് തുടങ്ങിയതിനു ശേഷം തട്ടിക്കൂട്ടിയ ആൻഡ്രിയ ട്രേ‍ഡേഴ്സ് എന്ന തൃശൂരിലെ സ്ഥാപനത്തിൽനിന്ന് 5.03 കോടി രൂപയുെട ഫെയ്സ് ഷീൽഡ് വാങ്ങിയിട്ടുണ്ട്. കെഎംഎസ്‌സിഎൽ മുൻ ജനറൽ മാനേജരുടെ സുഹൃത്തായ, ദേശീയ ആരോഗ്യ ദൗത്യത്തിലെ കരാർ ജീവനക്കാരന്റേതാണ് ഈ കമ്പനിയെന്ന വിവരവും പുറത്തു വന്നു.

2021 മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 224 കമ്പനികളുമായിട്ടാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരത്തെ സർജിക്കൽസ് വിതരണക്കാരിൽനിന്ന് ഫാക്ടർ–8 മരുന്നുകൾ 24,11,474 രൂപയ്ക്ക് വാങ്ങി എന്നാണ് കോർപ്പറേഷന്റെ പട്ടികയിൽ വിവരിക്കുന്നത്. ഹീമോഫീലിയ രോഗത്തിനുള്ള ഫാക്ടർ–8 മരുന്ന് ഈ കമ്പനി സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ട സ്റ്റെന്റ്, ഓർതോ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ഇംപ്ലാന്റുകൾ എന്നിവയാണ് ഈ കമ്പനി വിതരണം ചെയ്യുന്നത്.

Representative Image: SIphotography / D. Talukdar

∙ വിവാദ കയ്യുറ

12.15 കോടി രൂപയുടെ ഗ്ലൗസ് ഒരു മുൻപരിചയവുമില്ലാത്ത തിരുവന്തപുരം കഴക്കൂട്ടത്തെ പച്ചക്കറി വിതരണക്കാരൻ വഴി ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്തതു തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. മലേഷ്യയിൽ നിർമിച്ച്, ഇംഗ്ലണ്ടിലേക്ക് എത്തിച്ച ഗ്ലൗസ്, അവിടുത്തെ ആരോഗ്യ സ്ഥാപനങ്ങൾ തിരസ്കരിച്ചപ്പോൾ, കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു. കെഎംഎസ്‌സിഎൽ ആവശ്യപ്പെട്ടിട്ടൊന്നുമല്ല, വിതരണ കമ്പനി തന്നെയാണ് കയ്യുറ നൽകാമെന്ന നിർദേശവുമായി മുന്നോട്ടു വന്നത്. എല്ലാ വ്യവസ്ഥകളും കമ്പനിക്ക് അനുകൂലമായി വെട്ടിത്തിരുത്തി. മാനേജിങ് ഡയറക്ടർ പോലും അറിയാതെ. കോടികളുടെ ഓർഡറിൽ ഒപ്പിട്ടത് കാരുണ്യ പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജർ.

Representative Image: SIphotography / kozorog

കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ മുഴുവൻ പേന കൊണ്ട് വെട്ടിത്തിരുത്തി കമ്പനിക്ക് അനുകൂലമാക്കി. ഗ്ലൗസിന്റെ വില നിയന്ത്രിച്ച് ദിവസങ്ങൾക്ക് മുൻപ് ഇറക്കിയ സർക്കാർ ഉത്തരവു പോലും കണക്കാക്കാതെയായിരുന്നു കോർപ്പറേഷന്റെ നടപടി. മുൻകൂറായി 6.07 കോടി രൂപയും കമ്പനിക്ക് നൽകി. വിപണിയിൽ വ്യാപകമായി ഗ്ലൗസ് ലഭ്യമാവാൻ തുടങ്ങിയതോടെ സർക്കാർതന്നെ അതിന് വില നിയന്ത്രിച്ചിരുന്നു. 7 രൂപ പരമാവധി നിശ്ചയിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് കാണാതെയാണ് കെഎംഎസ്‌സിഎൽ, 12.15 രൂപയ്ക്ക് ഗ്ലൗസ് വാങ്ങാൻ തീരുമാനിച്ചതെന്നത് വിശ്വസനീയമല്ല.

മുൻകൂറായി നൽകിയ പണം എവിടേക്കാണ് പോയത്? കണ്ടെത്തേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിൽനിന്ന് കേരളത്തിൽ എത്തിച്ച ഗ്ലൗസിൽ 58 ലക്ഷം ഇപ്പോഴും വിവിധ വെയർ ഹൗസുകളിൽ സ്റ്റോക്കിൽ പോലും ഉൾപ്പെടുത്താതെ കെട്ടിക്കിടക്കുകയാണ്. ഇതിൽ നല്ലൊരു പങ്കും കൊല്ലം, തിരുവന്തപുരം ഗോഡൗണുകളിൽ തന്നെയാണെന്നാണ് സൂചനകൾ.

∙ ഉപകരണങ്ങളും കാശുവാരൽ യന്ത്രങ്ങൾ

റഫ്രിജറേറ്റർ, ഓക്സിജൻ പ്ലാന്റുകൾ, എസി, വെന്റിലേറ്റർ കിടക്കകൾ തുടങ്ങി കോവിഡ്‌കാലത്ത് വാങ്ങിക്കൂട്ടിയ മിക്ക സാധനങ്ങളിലും അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നാണ് സൂചനകൾ. ചെറുകിട ആശുപത്രികളിൽ ഉപയോഗിക്കാൻ കഴിയുമോ എന്നതു പോലും പരിശോധിക്കാതെയാണ് വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ ജില്ലാ ആസ്ഥാനങ്ങളിലേക്ക് എത്തിച്ചത്. അതിൽ ഭൂരിഭാഗവും ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ട്. ഈ പർച്ചേസുകൾ എല്ലാം ഒരു ഉദ്യോഗസ്ഥന്റെ സ്വകാര്യ ലാപ്ടോപ്പ് വഴിയാണ് നടത്തിയത് എന്നതാണ് രസകരം. കെഎംഎസ്‌സിഎൽ കംപ്യൂട്ടർ നെറ്റ്‌വർക്കിൽനിന്ന് മായ്ച്ചു കളഞ്ഞ കോവിഡ്‌കാല പർച്ചേസിന്റെ ആറായിരത്തോളം ഫയലുകളും പുതിയ ജനറൽ മാനേജർ വന്നപ്പോൾ വീണ്ടെടുത്തിരുന്നു. ഇവ പൂർണമായും പരിശോധിക്കുന്ന ചുമതലയിലാണ് ഇപ്പോൾ വിവിധ അന്വേഷണ സംഘങ്ങൾ.

Representative Image: SIphotography / mbbirdy

∙ എല്ലാവരും അറിഞ്ഞു തന്നെ

കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകളും മറ്റും സംഭരിച്ചത് മുഖ്യമന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരുടെ അറിവോടെയാണ്. ആരോഗ്യ, ധന, സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും കണ്ട ഫയൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അംഗീകരിക്കുകയായിരുന്നു. പിന്നീട് ധനമന്ത്രി ടി.എം.തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഫയലിൽ ഒപ്പിട്ട ശേഷമാണ് ഒന്നര മാസത്തിനു മുൻപു നടത്തിയ 73.96 കോടി രൂപയുടെ കോവിഡ്‌കാല വാങ്ങലുകൾ മു‍ൻകാല പ്രാബല്യത്തോടെ അംഗീകരിച്ചത്. തിരുവനന്തപുരം ലോകായുക്തയിലെ കേസ് തുടരുന്നതിനിടെ അഡ്വ.സി.ആർ.പ്രാണകുമാറിന് ആരോഗ്യ വകുപ്പിൽനിന്ന് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

നിയമസഭയിൽ ഉൾപ്പടെ വിവാദമാവുകയും കെ.കെ.ശൈലജയ്ക്കെതിരെ പ്രതിപക്ഷം തിരിയുകയും ചെയ്തപ്പോൾ ‘അസാധാരണ കാലത്തെ അസാധാരണ നടപടികൾ’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി ഈ ഇടപാടിനെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് പിപിഇ കിറ്റുകൾ വാങ്ങിയിരിക്കുന്നതെന്ന് കെ.കെ.ശൈലജയും വ്യക്തമാക്കിയിരുന്നു. കോവിഡ്‌കാലത്ത് നടന്ന 49 ഇടപാടുകൾ സംശയകരമാണെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നത്.

കെ.കെ.ശൈലജ ചിത്രം ∙ മനോരമ

∙ ന്യായീകരണത്തിന് ശ്രമം

ജനങ്ങളുടെ രക്ഷയ്ക്കായി സ്വീകരിച്ച അടിയന്തര നടപടിയെ അഴിമതിയായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോഗ്യ വകുപ്പിനെ സംരക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ അന്വേഷണങ്ങൾ എങ്ങനെ കലാശിക്കുമെന്ന കാര്യത്തിൽ കേരളജനതയ്ക്ക് സംശയങ്ങളുണ്ട്. ആ ന്യായീകരണത്തിനുള്ള കുറുക്കുവഴികളാണ് തീ പിടിത്തത്തിലേക്കു നയിക്കുന്നതെന്ന ആരോപണങ്ങളും തള്ളിക്കളയാവുന്നതല്ല.

English Summery: Why Mysterious Fire Broke Out in Kerala Medical Corporation's Warehouse Again