നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡൽഹി, അവിടെ അധികാരത്തിന്റെ ഇടനാഴി പാർലമെന്റെന്ന വലിയ തൂണുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ എത്തുന്ന രണ്ട് സഭകളും. രാജ്യത്തിന്റെ തലവരമാറ്റിയ എത്രയെത്ര തീരുമാനങ്ങളാണ്, നിയമങ്ങളാണ് അവിടെ പിറന്നത്. നമ്മുടെ രാജ്യത്തിന് നേർവഴികാട്ടുന്ന ഭരണഘടനയുടെ പോലും ഈറ്റില്ലമാണ് ഇവിടം. എത്രയെത്ര നേതാക്കളുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമാണ് ഇന്ത്യൻ പാർലമെന്റ് വേദിയായത്. ഒടുവിൽ പാർലമെന്റും മാറുകയാണ്.

നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡൽഹി, അവിടെ അധികാരത്തിന്റെ ഇടനാഴി പാർലമെന്റെന്ന വലിയ തൂണുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ എത്തുന്ന രണ്ട് സഭകളും. രാജ്യത്തിന്റെ തലവരമാറ്റിയ എത്രയെത്ര തീരുമാനങ്ങളാണ്, നിയമങ്ങളാണ് അവിടെ പിറന്നത്. നമ്മുടെ രാജ്യത്തിന് നേർവഴികാട്ടുന്ന ഭരണഘടനയുടെ പോലും ഈറ്റില്ലമാണ് ഇവിടം. എത്രയെത്ര നേതാക്കളുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമാണ് ഇന്ത്യൻ പാർലമെന്റ് വേദിയായത്. ഒടുവിൽ പാർലമെന്റും മാറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡൽഹി, അവിടെ അധികാരത്തിന്റെ ഇടനാഴി പാർലമെന്റെന്ന വലിയ തൂണുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ എത്തുന്ന രണ്ട് സഭകളും. രാജ്യത്തിന്റെ തലവരമാറ്റിയ എത്രയെത്ര തീരുമാനങ്ങളാണ്, നിയമങ്ങളാണ് അവിടെ പിറന്നത്. നമ്മുടെ രാജ്യത്തിന് നേർവഴികാട്ടുന്ന ഭരണഘടനയുടെ പോലും ഈറ്റില്ലമാണ് ഇവിടം. എത്രയെത്ര നേതാക്കളുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമാണ് ഇന്ത്യൻ പാർലമെന്റ് വേദിയായത്. ഒടുവിൽ പാർലമെന്റും മാറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡൽഹി, അവിടെ അധികാരത്തിന്റെ ഇടനാഴി പാർലമെന്റെന്ന വലിയ തൂണുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ എത്തുന്ന രണ്ട് സഭകളും. രാജ്യത്തിന്റെ തലവരമാറ്റിയ എത്രയെത്ര തീരുമാനങ്ങളാണ്, നിയമങ്ങളാണ് അവിടെ പിറന്നത്. നമ്മുടെ രാജ്യത്തിന് നേർവഴികാട്ടുന്ന ഭരണഘടനയുടെ പോലും ഈറ്റില്ലമാണ് ഇവിടം. എത്രയെത്ര നേതാക്കളുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമാണ് ഇന്ത്യൻ പാർലമെന്റ് വേദിയായത്. ഒടുവിൽ പാർലമെന്റും മാറുകയാണ്. 

 

ADVERTISEMENT

വിവാദങ്ങൾ ഏറെയുണ്ടെങ്കിലും കാലത്തിന്റെ ആവശ്യമായി പുതിയ കെട്ടിടം ജനപ്രതിനിധികൾക്ക് മുന്നിൽ തുറക്കുകയാണ്. ഇനി അവിടെയാണ് നമുക്കായി, നാം തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികൾ പ്രവർത്തിക്കുക. പാർലമെന്റിൽ ഒരു വ്യക്തി എംപിയായി ആദ്യമായി ചെല്ലുമ്പോഴുള്ള അനുഭവം എന്തായിരിക്കും? അവിടെ കൺനിറയെ കണ്ട ‌കാഴ്ചകൾ എന്തൊക്കെയാകും? ലോക്സഭയിലും രാജ്യസഭയിലും പ്രവർത്തിച്ച ഏഴ് മുൻ എംപിമാർ പാർലമെന്റ് മന്ദിരത്തിനെ കുറിച്ചുള്ള അവരുടെ നല്ലയോർമകൾ ‘മനോരമ ഓണ്‍ലൈന്‍ പ്രീമിയ’വുമായി പങ്കുവയ്ക്കുകയാണ്... 

 

പന്ന്യൻ രവീന്ദ്രൻ : സമീർ എ. ഹമീദ് ചിത്രം ∙ മനോരമ

എംപിയുടെ ഐഡി ഇല്ലാതെ രാത്രി വരെ പാർലമെന്റിനുള്ളിലിരുന്ന പന്ന്യൻ

 

ADVERTISEMENT

ഡൽഹിയിൽ പലവട്ടം സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും പന്ന്യൻ രവീന്ദ്രന് പാർലമെന്റ് സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നില്ല. പലവട്ടം മനസ്സിൽ ഇവിടം നടന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ജനപ്രതിനിധിയായി പാർലമെന്റ് വളപ്പിൽ കാലുകുത്താനായിരുന്നു നിയോഗം. 2005 നവംബർ 25 നാണ് പന്ന്യൻ പാർലമെന്റ് കൺകുളിർക്കെ കാണുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്ത് എംപിയായ പികെവി മരണപ്പെട്ടപ്പോൾ ഉണ്ടായ ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ചാണ് പന്ന്യൻ പാർലമെന്റിലെത്തുന്നത്. 

 

പാർലമെന്റിനു മുന്നിലുള്ള ഗാന്ധിപ്രതിമയാണ് ആദ്യമായി പന്ന്യന്റെ ശ്രദ്ധയിൽപ്പെട്ടത്. ശരീരത്തിൽ വൈദ്യുതി പ്രവഹിച്ചതു പോലെയൊരു അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള അഭിമാനം വർധിച്ച നിമിഷമായിരുന്നു അവിടെ പ്രവേശിച്ചപ്പോൾ. ആദ്യമായെത്തിയപ്പോൾ കൂടെ എം.പിമാരായ പി.കരുണാകരനും, സി.കെ. ചന്ദ്രപ്പനും ഉണ്ടായിരുന്നു. സോമനാഥ് ചാറ്റർജിയായിരുന്നു അന്ന് ലോക്സഭാ സ്പീക്കർ. പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവേശിച്ച് ആദ്യം പോയതും സ്പീക്കറുടെ ഓഫിസിലേക്കായിരുന്നു. 

ഇനി പുതിയ മുഖം...പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പാർലമെന്റ് മന്ദിരത്തിലെ വേറിട്ട കാഴ്ചകൾ. ചിത്രം : രാഹുൽ ആർ പട്ടം ∙ മനോരമ

 

ADVERTISEMENT

മലയാളത്തിൽ സത്യപ്രതിജ്ഞ, കയ്യടിയിൽ ഒരു കാര്യം മനസ്സിലായി

 

ഇംഗ്ലിഷിൽ സത്യപ്രതിജ്ഞയും തയാറാക്കിയാണ് പന്ന്യൻ‍ ലോക്സഭയിലെത്തിയത്. സോമനാഥ് ചാറ്റർജിയെ കണ്ടപ്പോൾതന്നെ ഏത് ഭാഷയിൽ സത്യപ്രതിജ്ഞ വേണമെന്ന് ചോദിച്ചു. മലയാളത്തിൽ മതിയെന്ന് അദ്ദേഹത്തിന്റെ മറുപടി. എന്നാൽ മലയാളത്തിലുള്ള സത്യപ്രതിജ്ഞ കഴിഞ്ഞപ്പോൾ ലഭിച്ച കയ്യടി വളരെ വലുതായിരുന്നു. അവിടെ എല്ലാ ഭാഷകൾക്കും ലഭിക്കുന്ന ആദരവ് നേരിട്ട് മനസിലാക്കിയത് അന്നാണെന്ന് പന്ന്യൻ ഓർക്കുന്നു. പന്ന്യൻ എംപിയായെത്തുമ്പോൾ സഭയിൽ വലിയ നേതാക്കളുടെ നിരതന്നെയുണ്ടായിരുന്നു. സോണിയാ ഗാന്ധി, വാജ്പേയി, മുരളി മനോഹർ ജോഷി, പ്രണബ് കുമാർ മുഖർജി തുടങ്ങിയവരുമായെല്ലാം രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കാനുമായി. 

 

രാജ്യത്തെ 543 പേരിലൊരാള്‍, വലിയ ഉത്തരവാദിത്തം

ഇന്ത്യൻ പാർലമെൻറിന് മുന്നിൽ പ്രതിഷേധിക്കുന്ന എഐഎഡിഎംകെ എംപിമാർ ( File Photo by Prakash SINGH / AFP)

 

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 543 എംപിമാരിൽ ഒരാളാണെന്ന ചിന്ത ഏറെ വലിയ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലേക്കാണ് തന്നെ എത്തിച്ചതെന്ന് പന്ന്യൻ ഓർമിക്കുന്നു. അതിനായി ആദ്യം ചെയ്തത് താൻ ഒരു പാർട്ടിയുടെയോ, മുന്നണിയുടെയോ ഭാഗം മാത്രമാണെന്ന ചിന്ത മാറ്റിവച്ചു. പകരം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണെന്ന് മനസ്സിലുറപ്പിച്ചു. വോട്ട് നൽകിയവർക്കും നൽകാത്തവർക്കും ഇനിമുതൽ താനാണ് എം‌പിയെന്ന ചിന്ത മനസ്സിൽ ഉറച്ചു. 

 

പാർലമെന്റിലെത്തുമ്പോൾ ആരും അച്ചടക്കമുള്ളയാളാകും

പി സി തോമസ്

 

പാർലമെന്റിലെ ചിട്ടകളും, നിയമങ്ങളും കർക്കശമാണ്. അവിടെ എത്തുമ്പോൾ ആരും അച്ചടക്കമുള്ളയാളാകും. ഒരുദാഹരണം പറഞ്ഞാൽ, ബെഞ്ചുകൾ പോലെയാണ് സഭയ്ക്കുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്നും നാലും അംഗങ്ങളാവും ഇതിലിരിക്കുന്നത്. നീണ്ട സീറ്റുകൾക്ക് ഇരുവശവും അംഗങ്ങൾക്കു സഞ്ചരിക്കാനുള്ള നടവഴിയാണ്. സീറ്റിന്റെ വശത്തിരിക്കുന്നവരുടെ കാൽ നടവഴിയിലേക്ക് നീണ്ടാൽ പോലും സ്പീക്കർ ശ്രദ്ധിക്കും. ഉടന്‍ വാച്ച് ആൻഡ് വാർഡിന്റെ കയ്യിൽ കുറിപ്പ് കൊടുത്തുവിടുകയും ചെയ്യും. 

 

പഴയ പാർലമെന്റ് മന്ദിരവും പുതിയ പാർലമെന്റ് മന്ദിരവും ഒരേ ചിത്രത്തിൽ. ചിത്രം: രാഹുൽ ആർ. പട്ടം∙ മനോരമ

പുതിയ മന്ദിര വിവാദത്തില്‍ പറയാനുള്ളത്...

 

പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുമ്പോൾ, നമുക്ക് മുൻപേ കടന്നുപോയവ‍ർ കണ്ട സ്വപ്നം യാഥാർഥ്യമാക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നത് ഓർക്കണം. പാർലമെന്റിന് മുകളിൽ ആരുമില്ലെന്ന് ഒരിക്കൽ നെഹ്റു പറഞ്ഞിട്ടുണ്ട്. നമ്മുടെ ഭരണഘടന പ്രകാരം സർവ സൈന്യാധിപൻ രാഷ്ട്രപതിയാണ്. പക്ഷേ ആ ചുമതല പോലും രാഷ്ട്രപതി നിർവഹിക്കുന്നത് പാർലമെന്റിന്റെ അഭിപ്രായം ആരാഞ്ഞിട്ടുവേണം. ഇതിൽനിന്നുമുള്ള തിരിച്ചുപോക്കാണ് ഇപ്പോൾ സംഭവിക്കുന്നത്. എല്ലാ വർഷവും പാർലമെന്റിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അത് ഇനി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താൽ മതിയാകുമല്ലോ എന്നും പന്ന്യൻ ചോദിക്കുന്നു.

 

പഴയ പാർലമെൻറ് മന്ദിരം ( File Photo by RAVEENDRAN / AFP)

രുചിയോർമ നൽകുന്ന കന്‍റീൻ; മുണ്ട് കാരണം സുഹൃത്തുക്കളായ തമിഴ് എംപിമാർ

 

സഭയിൽനിന്ന് ഇറങ്ങിയാൽ പിന്നെ എല്ലാവരും ഒത്തുകൂടുന്ന ഇടം സെൻട്രൽ ഹാളായിരുന്നു. പാർട്ടിക്കാർ കഴിഞ്ഞാൽ തമിഴ്നാട്ടുകാരായ എംപിമാരായിരുന്നു സുഹൃത്തുക്കൾ. ‘‘നമ്മൾ എല്ലാവരുമായിരുന്നല്ലോ മുണ്ടുടുക്കുന്നവർ. അതാവാം സൗഹൃദത്തിന് പിന്നിലെ’’ന്ന് പന്ന്യൻ ഓർക്കുന്നു. രുചികരമായിരുന്നു പാർലമെന്റിലെ കന്റീൻ വിഭവങ്ങൾ, വിലയും തുച്ഛമായിരുന്നു. എന്തു കഴിച്ചാലും നൂറിൽ താഴെ മാത്രം രൂപയാകുമായിരുന്നുള്ളു. അക്കാലത്ത് കോഫി ഹൗസ് നടത്തിയിരുന്ന കന്റീനിൽനിന്നുമായിരുന്നു ആഹാരം കഴിച്ചിരുന്നത്. അതുപോലെത്തന്നെ കേവലം അഞ്ച് രൂപയായിരുന്നു താമസ സ്ഥലത്തുനിന്ന് പാർലമെന്റിലേക്കുള്ള കാർ യാത്രയ്ക്ക് എംപിമാർ നൽകേണ്ടിയിരുന്നത്. പത്തുരൂപയുണ്ടെങ്കില്‍ ഒരു ദിവസം കാറിൽ പോയിവരാനും ആകുമായിരുന്നു. 

 

എൻ.എൻ.കൃഷ്ണദാസ് : അരുൺ ശ്രീധർ ചിത്രം ∙ മനോരമ

മറക്കാനാവാത്ത രണ്ട് അനുഭവങ്ങൾ

 

നീണ്ട മുടി, അത് പന്ന്യൻ രവീന്ദ്രന്റെ അടയാളമാണ്. പക്ഷേ പാർലമെന്റിലെ ഉദ്യോഗസ്ഥർക്ക് മുടി കാരണം ഒരു അബദ്ധം പിണഞ്ഞ സംഭവവും പന്ന്യൻ ഓർക്കുന്നു. സഭയ്ക്കുള്ളിലെ സ്ക്രീനിൽ എംപിമാരുടെ ചിത്രങ്ങൾ കാണിക്കവേ പന്ന്യനെ സ്ത്രീകളായ എംപിമാരുടെ ഇടയിലാണ് കാണിച്ചത്. നീണ്ട മുടി കണ്ട് തെറ്റിദ്ധരിച്ചാണ് ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്തത്. അമളി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചിത്രം മാറ്റുകയും ചെയ്തു.

 

ഇന്ത്യൻ പാർലമെൻറ് മന്ദിരം (Photo by Prakash SINGH / AFP)

പന്ന്യൻ ഓർത്തെടുക്കുന്ന മറ്റൊരു അനുഭവം ഐഡി കാർഡൊന്നും എടുക്കാതെ പാർലമെന്റ് മന്ദിരത്തിൽ കയറിയതാണ്.  ഭീകരാക്രമണത്തിനു ശേഷം അതീവ സുരക്ഷയായിരുന്നു പാർലമെന്റ് മന്ദിരത്തിന്റെ ഗേറ്റ് മുതൽ ഏർപ്പെടുത്തിയിരുന്നത്. എംപിമാർക്ക് ധരിക്കാനായി ഡിജിറ്റൽ ബാൻഡ് നൽകിയിരുന്നു. ഗേറ്റിലൂടെ കടക്കുമ്പോൾ തന്നെ സ്ക്രീനിൽ എംപിമാരുടെ വ്യക്തി വിവരങ്ങളും, മണ്ഡലത്തിന്റെ പേരുമെല്ലാം അറിയാനാവും. പക്ഷേ ഒരു ദിവസം പന്ന്യൻ തിരിച്ചറിയൽ രേഖ എടുക്കാൻ മറന്നു. 

 

എന്നാൽ ഗേറ്റിലെ ഉദ്യോഗസ്ഥരോ പാർലമെന്റ് മന്ദിരത്തിലെ വിവിധ ഇടങ്ങളിൽ ജാഗരൂകരായി നിലയുറപ്പിച്ച ഉദ്യോഗസ്ഥരോ പന്ന്യനെ തടഞ്ഞില്ല, തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതുമില്ല. കാരണം അവരുമായെല്ലാം നല്ല സൗഹൃദമാണ് പന്ന്യനുണ്ടായിരുന്നത്. എന്നും അറിയാവുന്ന ഹിന്ദിയിൽ അവരോട് കുശലങ്ങള്‍ ചോദിച്ച് നടന്നു പോയതിനാൽ അവർക്ക് താൻ പരിചിതനായിരുന്നു. ഐഡി കാർഡില്ലാതെ വന്ന ദിവസം രാത്രി വരെ സഭാനടപടികളിൽ പങ്കെടുത്ത ശേഷമാണ് പന്ന്യന്‍ മടങ്ങിയത്. ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി പന്ന്യന്‍ പറയുന്നു. എംപിയാണ്, കുറച്ച് അധികാരമുണ്ടെന്ന് കരുതി നടക്കാതെ, പ്യൂൺ മുതൽ എല്ലാവരുമായും അടുപ്പം കാത്തുസൂക്ഷിക്കുന്നത് നല്ലതാണ്. 

 

ആദ്യ ദിവസത്തെ അടവ് ഫലിച്ചു: റബർ ഷീറ്റുമായി പാർലമെന്റിൽ പോയ പി.സി. തോമസ്

 

അല്‍ഫോൻസ് കണ്ണന്താനം : രാഹുൽ ആർ പട്ടം ചിത്രം ∙ മനോരമ

‘‘1989 ലാണ് ഞാൻ ആദ്യമായി ലോക്സഭയിലേക്ക് എംപിയായി എത്തിയത്. ആദ്യസമ്മേളനത്തിലെ ആദ്യത്തെ ദിവസംതന്നെ സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. സ്പീക്കറെ തിരഞ്ഞെടുത്ത് കഴിഞ്ഞയുടൻ പ്രധാന കക്ഷികളുടെ നേതാക്കളെ സംസാരിക്കാനാ‍യി സ്പീക്കർ വിളിച്ചു. വലിയ പാർട്ടികളുടെ നേതാക്കളെയാണ് ഊഴമനുസരിച്ച് സ്പീക്കർ ക്ഷണിച്ചത്. കേരള കോൺഗ്രസിന് ഒരു അംഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

 

എങ്ങനെയും സംസാരിക്കണം എന്ന ആഗ്രഹത്തെ തുടർന്ന് 'പി.സി. തോമസ്, കേരള കോൺഗ്രസ്' എന്നെഴുതിയ കടലാസ് കഷ്ണം സ്പീക്കറിന് കൊടുത്തയച്ചു. ഇങ്ങനെ ചെയ്താൽ സംസാരിക്കാൻ വിളിക്കുമോ എന്ന് അടുത്തിരുന്ന കെ. മുരളീധരൻ സംശയം പ്രകടിപ്പിച്ചെങ്കിലും താമസിയാതെ സ്പീക്കർ പേരു വിളിച്ചു. സംസാരിച്ച് തുടങ്ങിയപ്പോള്‍ താൻ ചെറിയ പാർട്ടിയുടെ ആളാണെന്നും ഒരു എംപിയേയുള്ളൂ എന്നും തുറന്ന് പറഞ്ഞു. വരും ദിവസങ്ങളിൽ ഇനിയും സംസാരിക്കാൻ സമയം നൽകണമെന്നും...’’ – പി.സി. തോമസ് പറയുന്നു.

 

പുതിയ പാർലമെന്റ് വേണം പക്ഷേ...

 

പാർലമെൻറ് മന്ദിരം (Photo Credit : Narendra Modi / Facebook)

പാർലമെന്റ് ഒരു വലിയ ജനകീയ വേദിയാണ്. പുതിയ മന്ദിരം വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ പാർലമെന്റിൽ പ്രതിപക്ഷ ബഹുമാനം ആവശ്യമാണ്. ഇത് പുതിയ മന്ദിരത്തിന്റെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്നില്ലെന്ന കാര്യത്തിൽ വലിയ വിഷമമുണ്ട്. 

 

ആവശ്യം നേടിയെടുക്കാൻ സെൻട്രൽ ഹാൾ, അറിവിന് ലൈബ്രറി

 

ജോയ്സ് ജോർജ് ചിത്രം ∙ മനോരമ

പാർലമെന്റ് മന്ദിരത്തിന്റെ ഒരു പ്രത്യേകത സെൻട്രൽ ഹാളാണ്. ഇവിടം ആവശ്യങ്ങൾ നേടിയെടുക്കാൻ പറ്റിയ സ്ഥലമാണെന്നാണ് പി.സി.തോമസിന്റെ പക്ഷം. കേന്ദ്രമന്ത്രിമാരടക്കമുള്ളവരുമായി സൗഹൃദം പുലർത്താനും, കാര്യങ്ങൾ നേരിട്ട് സംസാരിക്കാനും ഇവിടെ അവസരമുണ്ട്. സെൻട്രൽ ഹാളിനടുത്തായുള്ള ലൈബ്രറിയും ഏറെ ഉപയോഗിച്ചിട്ടുണ്ട്. തന്റെ പിതാവ് പി.ടി.ചാക്കോ ഭരണഘടനയുണ്ടാക്കിയ സമിതിയിലുണ്ടായിരുന്നു, ആദ്യ ലോക‍സഭയിൽ അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ മുൻകാലത്തെ സംഭാഷണങ്ങളുടെ രേഖകൾ ലൈബ്രറിയിൽ പോയി പരിശോധിച്ചിരുന്നു. അത് നൽകിയ ഊർജം വലുതായിരുന്നു. 

 

റബറുമായി സമരം

 

വി.എസ്.ശിവകുമാർ ചിത്രം ∙ മനോരമ

1991ൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ റബർ കയറ്റുമതിക്ക് അന്നത്തെ ധനമന്ത്രി പി. ചിദംബരം തയാറായില്ല. ഇതിനെതിരെ സമരം ചെയ്യണമെന്ന ആവശ്യം പാർട്ടിയിൽ പി.സി.തോമസ് ഉന്നയിച്ചു. എന്നാൽ സ്വന്തം സർക്കാര്‍ ഭരിക്കുമ്പോൾ സമരം ചെയ്യുന്നതിനെ പാർട്ടി നേതാവ് കെ.എം.മാണി ആദ്യം എതിർത്തെങ്കിലും പിന്നീട് വഴങ്ങി. പാർലമെന്റ് സഭാ കവാടത്തിന് മുന്നിൽ പി.സി.തോമസ് നടത്തിയ സമരം കെ.എം.മാണിയെത്തി ഉദ്ഘാടനം ചെയ്തു. 

 

റബർ ഷീറ്റുമായിട്ടായിരുന്നു സമരം. അക്കാലത്ത് ഉത്തരേന്ത്യക്കാരായ എംപിമാർക്ക് റബർ ഷീറ്റ് കണ്ടിട്ട് ഇതെന്താണെന്ന് മനസ്സിലായില്ല. അവരെല്ലാം ഷീറ്റിൽ പിടിച്ചു നോക്കുകയും വിവരങ്ങൾ അറിയുകയും ചെയ്തു. അന്ന് കോൺഗ്രസ് നേതാവായിരുന്ന മമത ബാനർജി വിഷയത്തിൽ ഇടപെട്ട് പി. ചിദംബരവുമായി അനുനയ ചർച്ച നടത്തി അനുകൂല തീരുമാനം എടുപ്പിച്ചു. സമരം നടത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ റബർ കയറ്റുമതിക്ക് അനൂകൂലമായ തീരുമാനമെടുക്കുകയും. റബർ വില ക്രമേണ കയറുകയും ചെയ്തു. 

 

മറക്കാനാവാത്ത മറ്റൊരു അനുഭവം കേരളത്തിന് റെയിൽവേ സോൺ അനുവദിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗത്തിൽ അന്നത്തെ സ്പീക്കർ സോമനാഥ് ചാറ്റർജി സഭയിൽനിന്ന് പുറത്താക്കിയതാണ്. ലാലുപ്രസാദ് യാദവായിരുന്നു അന്ന് റെയിൽവേ മന്ത്രി. സഭ നടത്താൻ സമ്മതിക്കാത്ത വിധത്തിൽ ബഹളമുണ്ടാക്കിയതിനാണ് പുറത്താക്കിയത്. അന്നത് രാജ്യത്തെ മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയുമായി. 

 

രണ്ട് ഭീകരാക്രമണങ്ങളെ അതിജീവിച്ച കൃഷ്ണദാസ്; സഭയിൽ ‘ഡിവൈഎഫ്ഐക്കാരൻ’!

 

എം.പി.അബ്ദുസ്സമദ് സമദാനി : ഫഹദ് മുനീർ ചിത്രം ∙ മനോരമ

1996 ലാണ് ആദ്യമായി പാലക്കാട്ടുനിന്ന് വിജയിച്ച് എൻ.എൻ. കൃഷ്ണദാസ് ലോക്‌സഭയിലെത്തുന്നത്. ഏറെ കൗതുകത്തോടെയാണ് അവിടെ എത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം ജ്വലിച്ചു നിന്ന പാർലമെന്റിലെ സ്ഥലങ്ങൾ കാണുക എന്നതായിരുന്നു മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം. ബ്രിട്ടനിൽനിന്ന് അധികാരം ഏറ്റെടുത്ത ഇടം, പോരാളികളായ ഭഗത്‍ സിങ്ങിന്റെ ഉൾപ്പെടെ നിരവധിപേരുടെ പ്രതിമകൾ... ഇതെല്ലാം കാണാൻ ഏറെ ആഗ്രഹിച്ചാണ് എത്തിയത്. പിന്നീട് എകെജിയുടെ പ്രതിമയും പാർലമെന്റിൽ സ്ഥാപിക്കാനായി. 

 

പുതിയ പാർലമെന്റ് ബിജെപിയുടെ അപകർഷതാ ബോധത്തിന്റെ ഫലം

 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിച്ചു നിൽക്കുന്ന ഓർമകൾ മായ്ക്കുന്നതിനു വേണ്ടിയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചതെന്നും കൃഷ്ണദാസ് പറയുന്നു. സ്വാതന്ത്ര്യത്തിന്റെ ഓരോ ഘട്ടത്തിനെയും ഓർമിപ്പിക്കുന്ന ഇടങ്ങളാണ് പഴയ പാർലമെന്റിലുള്ളത്. പഴയതായതുകൊണ്ടാണ് പാർലമെന്റ് മാറ്റിയതെന്ന വാദം ശരിയല്ല. അത്രയ്ക്കും പഴകിയ അവസ്ഥയിലല്ല ഈ കെട്ടിടം. ഇതിലും പഴയ കെട്ടിടമാണ് ബ്രിട്ടനിൽ ഇപ്പോഴും ഉപയോഗത്തിലുള്ളത്. പുതിയത് നിർമിക്കാൻ അവർക്ക് പണമില്ലാത്തതുകൊണ്ടല്ലല്ലോ. 'ഹൗസ്' എന്നു കേട്ടാൽ എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ഇടമാണ്. പാർലമെന്റ് മന്ദിരത്തിൽനിന്ന് ഇന്ത്യൻ ചരിത്രത്തെ മായ്ച്ചു കളയുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിൽ പങ്കില്ലല്ലോ എന്ന ബിജെപിയുടെ അപകർഷതാ ബോധമാണ് പുതിയ മന്ദിരത്തിന് കാരണം.

 

അപ്രതീക്ഷിത ഭീകരാക്രമണം

 

വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വാങ്ങിയ ശവപ്പെട്ടിയിൽ അഴിമതി നടത്തിയെന്ന ബിജെപി സർക്കാരിനെതിരെയുള്ള അഴിമതി ആരോപണം സഭയിൽ കത്തിനിൽക്കുന്ന അവസരത്തിലാണ് ഭീകരാക്രമണം ഉണ്ടായത്. ബഹളത്തിൽ മുങ്ങി സഭ നിർത്തിവച്ചതിനെ തുടർന്ന് അംഗങ്ങൾ സെൻട്രൽ ഹാളിൽ കൂടിയിരിക്കുന്ന സമയത്താണ് പുറത്ത് വെടിയൊച്ച കേൾക്കുന്നത്. ഉടൻ തന്നെ സുരക്ഷാ ഭടൻമാർ വാതിലുകൾ പുറത്തുനിന്ന് അടച്ചുപൂട്ടി സുരക്ഷയൊരുക്കി. 

 

രാഷ്ട്രപതിയൊഴികെ രാജ്യത്തെ പ്രധാന നേതാക്കളെല്ലാം പാര്‍‍ലമെന്റിനുള്ളിലുള്ള സമയത്താണ് ആക്രമണം ഉണ്ടായത്. ഭീകരർക്ക് അകത്ത് കയറാനായെങ്കില്‍ രാജ്യത്തിന് വലിയ നഷ്ടമുണ്ടായേനെ. എന്നാൽ സുരക്ഷാ ഭടൻമാരുടെ സമയോചിത ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി. 2008ൽ മുംബൈ ഭീകരാക്രമണം ഉണ്ടാകുമ്പോഴും എൻ.എ‌ൻ.കൃഷ്ണദാസ് താജ് ഹോട്ടലിൽ ഉണ്ടായിരുന്നു. പാർലമെന്റുമായി ബന്ധപ്പെട്ട സമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു മുംബൈയിലെത്തിയത്. രണ്ടു ദിവസത്തെ സിറ്റിങ്ങിനെത്തിയപ്പോഴാണ് ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടായത്. 16 എംപിമാരായിരുന്നു എത്തേണ്ടിയിരുന്നത്. കമ്മിറ്റി ചെയർമാനായതിനാൽ തലേ ദിവസംതന്നെ ഹോട്ടലിൽ എത്തുകയായിരുന്നു. രണ്ട് ഭീകരാക്രമണത്തെ അതിജീവിക്കാനായത് മറക്കാനാവാത്ത ഓർമയുമായി. 

 

അട്ടപ്പാടിക്കുവേണ്ടി സഭയിൽ ഡിവൈഎഫ്ഐക്കാരനായി 

 

ആദ്യം എംപിയായി എത്തിയപ്പോൾ സഭയിൽ പിന്നിലായിരുന്നു സീറ്റ്. അട്ടപ്പാടിയിൽ കോളറ പടർന്നുപിടിക്കുന്ന സംഭവം സഭയുടെ ശ്രദ്ധയിൽപ്പെടുത്താൻ മൂന്ന് ദിവസം ശ്രമിച്ചിട്ടും നടന്നില്ല. സീറോ അവറിൽ സംസാരിക്കാൻ നോട്ടിസ് കൊടുത്താലും വിളിക്കില്ലായിരുന്നു. ഒടുവിൽ സഭയിൽ ഡിവൈഎഫ്ഐക്കാരനായി മാറിയ ഓർമയും എൻ.എൻ.കൃഷ്ണദാസ് പങ്കുവച്ചു. പി.എ. സാങ്മയായിരുന്നു സ്പീക്കർ. പിന്നിൽനിന്ന് എഴുന്നേറ്റ് കാര്യം പറഞ്ഞതോടെ ഇരിക്കാനായി സ്പീക്കർ പലവട്ടം പറഞ്ഞു. 

 

ബഹളം കൂടിയപ്പോൾ സ്പീക്കർ എണീറ്റു. സ്പീക്കർ എണീറ്റാൽ അംഗങ്ങൾ ഇരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് മനസ്സിലാക്കാതെ സംസാരം തുടർന്നപ്പോൾ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ സഭയുടെ ഈ ചട്ടങ്ങളൊന്നും മനസ്സിലാവാതെ സംസാരം തുടർന്നതോടെ സ്പീക്കർ സഭയിലെ എംപിയും മുതിർന്ന പാർട്ടി നേതാവുമായ സോമനാഥ് ചാറ്റർജിയുടെ സഹായം തേടി. തുടർന്ന് മുന്നോട്ടു വന്ന് സംസാരിക്കാൻ അനുമതി ലഭിച്ചു. ഈ സംഭവത്തിനു ശേഷം പ്രസംഗിക്കാൻ എണീറ്റാൽ ഇരിക്കാൻ ഒരു സ്പീക്കറും ആവശ്യപ്പെട്ടിട്ടില്ല.

 

ഹാജർ 100%, അല്‍ഫോൻസ് കണ്ണന്താനം ബ്രേക്കെടുക്കില്ല, നേരത്തേയെത്തും 

 

ദീർഘകാലം സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന അൽഫോൻസ് കണ്ണന്താനം 2006ലാണ് ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് ജയിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. രാജസ്ഥാനിൽനിന്ന് രാജ്യസഭാ എംപിയായി. ഒന്നാം നരേന്ദ്ര മോദി സർക്കാരില്‍ അദ്ദേഹം കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. 

 

പാർലമെന്റുമായുള്ള ബന്ധം 

 

പുരാതന ശൈലിയിൽ നിർമിച്ച കെട്ടിടങ്ങളോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം പാർലമെന്റ് മന്ദിരവുമായി വളരെ അടുപ്പമാണുള്ളത്. ആദ്യ കാഴ്ചയിൽ തന്നെ ആർക്കും ഇഷ്ടം തോന്നുന്ന വലുപ്പമേറിയ കെട്ടിടമാണ്. എംപിയായി ആദ്യ ദിവസം പാർലമെന്റിലേക്ക് കടന്നുചെന്നപ്പോൾ ഇതിനു ഞാൻ യോഗ്യനാണോ എന്ന ചിന്തയാണുണ്ടായത്, കാരണം നമ്മുടെ സ്വാതന്ത്ര്യത്തിനായി പരിശ്രമിച്ച വലിയ നേതാക്കളൊക്കെ കടന്നുപോയ ഇടമാണ്. അവരുടെ പ്രവർത്തനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രകടനം അവിടെ നടത്തണമെന്ന ചിന്തയാണ് ആദ്യമുണ്ടായത്. രാജ്യസഭയിൽ പ്രവേശിച്ച് അവിടെ ഇരിക്കുമ്പോൾ പരിശുദ്ധിയുള്ളിടത്ത് എത്തിയ പ്രതീതിയായിരുന്നു.

 

ഹാജർ നൂറുശതമാനം

 

രാജ്യസഭയിൽ ആദ്യ ദിവസം എത്തിയപ്പോള്‍തന്നെ ജനങ്ങൾക്കു വേണ്ടിയാണ് ഇവിടെ ഇരിക്കുന്നതെന്ന ചിന്തയുണ്ടായിരുന്നു. അതിനാൽത്തന്നെ സഭ ചേരുന്ന എല്ലാ ദിവസവും കൃത്യമായി എത്തി നടപടികളിൽ പങ്കെടുത്തു. നൂറു ശതമാനമായിരുന്നു ഹാജർ, രാവിലെ എത്തിയാൽ ബ്രേക്കെടുക്കാതെ പൂർണമായും സഭയിലിരിക്കും. എന്നും 15 മിനിറ്റ് നേരത്തേയെത്തും, ഈ സമയം മറ്റ് അംഗങ്ങളുമായി, അങ്ങോട്ടുപോയി കൈ കൊടുത്തു സംസാരിക്കും. പ്രതിപക്ഷ എംപിമാരോടും ഒരുപോലെയാണ് പെരുമാറിയിരുന്നത്. 

 

എംപിമാർ ഉപയോഗിക്കാത്ത ലൈബ്രറി, പിണക്കം മാറ്റുന്ന സെൻട്രൽ ഹാൾ

 

പാർലമെന്റിലെ ലൈബ്രറി അതിവിശാലമാണ്. എന്നാൽ അധികം എംപിമാരൊന്നും അവിടം ശരിക്കും ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. പത്രങ്ങള്‍ വായിക്കാനൊക്കെ എത്തുന്നവരാണ് അധികം. ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ഇടയിലുള്ള സെൻട്രൽ ഹാളിലാണ് എംപിമാർ സൗഹൃദം പങ്കിടുന്നത്. വർഷത്തിലൊരിക്കൽ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധനചെയ്യുന്നത് ഇവിടെ വച്ചാണ്. നമ്മുടെ ഭരണ‌ഘടന നിർമാണ സമിതിയുടെ ചർച്ചകൾ നടന്ന സ്ഥലം കൂടിയായതിനാൽ സ്വാതന്ത്ര്യ സ്മരണകൾ ഇരമ്പുന്നയിടമാണ് സെൻട്രൽ ഹാൾ. സഭയ്ക്കുള്ളില്‍ ചർച്ചയ്ക്കിടെ പരസ്പരം പോരടിക്കുന്ന എംപിമാർ പോലും സെൻട്രൽ ഹാളിലെത്തിയാല്‍ അതൊക്കെ മറന്ന് ചായ കുടിച്ച് സൗഹൃദത്തിലാകും. മന്ത്രിമാരും എംപിമാരും തമ്മിൽ പലപ്പോഴും കൂടിക്കാഴ്ച നടത്തുന്നതും ഇവിടെ വച്ചാണ്. 

 

പുതിയ കെട്ടിടം ആവശ്യം

 

പുതിയ പാർലമെന്റ് മന്ദിരം ആവശ്യമാണ്. 2026 കഴിഞ്ഞാല്‍ ലോക്സഭാംഗങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും അതുകൂടി കണക്കിലെടുത്താണ് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം പുറത്തുനിന്ന് കാണുമ്പോൾ വലുപ്പമേറെയാണെങ്കിലും ഇടനാഴി കഴിഞ്ഞാൽ പിന്നീട് സ്ഥലം കുറവാണ്. സഭയ്ക്കുള്ളിൽ അംഗങ്ങൾ ഞെരുങ്ങിയാണ് സഭാനടപടികളിൽ പങ്കെടുക്കുമ്പോൾ ഇരിക്കുന്നത്. ഇതു കണക്കിലെടുത്താണു പുതിയ മന്ദിരം നിർമിച്ചതെന്നാണ് അല്‍ഫോൺസ് കണ്ണന്താനം പറയുന്നത്. 

 

ജോയ്സ് ജോർജിന്റെ ഓർമയിലിന്നും സഭയിലെ ആദ്യ പ്രസംഗം 

 

2014ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായ ശേഷം പാർലമെന്റിലെത്തിയ ആനുഭവമാണ് മുൻ എംപി ജോയ്സ് ജോർജിന് പറയുവാനുള്ളത്. എംപിയാകുന്നതിന് മുൻപ് പല തവണ പാർലമെന്റിൽ പോയിട്ടുണ്ടെങ്കിലും, എംപിയായ ശേഷം പോകുന്നത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്. ഇന്ത്യയുടെ ഭരണഘടനാ ശിൽപികൾ യോഗം കൂടിയ പാർലമെന്റ് സെന്‍ട്രൽ ഹാൾ ഉൾപ്പടെയുള്ള പാർലമെന്റിലെ സഭയ്ക്കുള്ളിൽ പ്രവേശിക്കാനായത് എംപിയായതിനു ശേഷമാണ്. 

 

രാജ്യത്തിന്റെ പാരമ്പര്യം പേറുന്ന പ്രൗഢഗംഭീരമായ കെട്ടിടമാണ് പാർലമെ‍ന്റ്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള പ്രധാന സംഭവങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുള്ളത് പാർലമെന്റും അതിനോടു ചേര്‍ന്നിട്ടുള്ള സ്ഥലങ്ങളിലുമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഗന്ധവും പരിശുദ്ധിയും നിലനിൽക്കുന്ന പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കാനായത് വലിയ സന്തോഷം നൽകുന്ന അനുഭവമായിരുന്നു. 

 

ജനപ്രതിനിധിയായി ജോയ്സ് ജോർജ് പാർലമെന്റിൽ ചെല്ലുമ്പോൾ നിരവധി മുതിർന്ന അഭിഭാഷകർ അവിടെ എംപിമാരായിട്ടുണ്ടായിരുന്നു. കേരളത്തിൽനിന്ന് പലതവണ തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്കൊപ്പമാണ് ആദ്യമായി സഭയിലേക്കെത്തിയത്. പാർലമെന്റിൽ ആദ്യം സംസാരിച്ചത് മലയോര കർഷകരുടെ വിഷയമായിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെയായിരുന്നു അത്. മറുപടിയായി അന്നത്തെ പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ, റിപ്പോർട്ട് നടപ്പിലാക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു. പാർലമെന്റിൽനിന്ന് തനിക്കു ലഭിച്ച, ഇപ്പോഴും മനസ്സിൽ വരുന്ന മികച്ച ഓർമ ഇതാണ്. കർഷകർക്ക് വേണ്ടിയും കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയടക്കമുള്ള ഒട്ടനവധി വിഷയങ്ങളിലും പ്രതിഷേധ സമരങ്ങൾ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടത്തിയതും ജോയ്സ് ജോർജിന്റെ ഓർമയിലുണ്ട്. 

 

ലീഡറുടെ കൈപിടിച്ച് പാർലമെന്റിലെത്തിയ വി.എസ്. ശിവകുമാ‍ർ

 

1999 ലാണ് ലോക്സഭയിൽ വി.എസ്. ശിവകുമാ‍ർ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച്  അംഗമായെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവായി പ്രവർത്തിച്ച സമയത്ത് യുവാക്കൾക്ക് അവസരം നൽകണമെന്ന ലീഡർ കെ.കരുണാകരന്റെ ആഗ്രഹത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. എംപിയായി ലോക്‌സഭയിലെത്തുമ്പോൾ കെ.കരുണാകരനും എംപിയായിരുന്നു. അദ്ദേഹത്തിനൊപ്പമാണ് സഭയിലേക്ക് ആദ്യ ദിവസം എത്തിയത്. 

 

ജനാധിപത്യത്തിന്റെ ശ്രീകോവിൽ

 

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന പാർലമെന്റിൽ എത്താൻ കഴിഞ്ഞത് മഹാഭാഗ്യമായിട്ടാണ് കരുതുന്നത്. ഇപ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുമ്പോൾ പഴയ മന്ദിരത്തെ കുറിച്ചുള്ള ഓർമകളാണ് മനസ്സിൽ നിറയുന്നത്. പ്രമുഖരായ നിരവധി നേതാക്കളായിരുന്നു അവിടെ ഉണ്ടായിരുന്നത്. 

 

പുതിയ സംവിധാനങ്ങൾക്കൊപ്പം മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം

 

പഴയ പാർലമെന്റ് മന്ദിരം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യൻ ചരിത്രത്തെ തമസ്കരിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് പുതിയ പാർലമെന്‍റ്. ചരിത്രപരമായ എത്രയോ മുഹൂർത്തങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ് പഴയ പാർലമെന്റ് മന്ദിരം. രാജ്യത്ത് ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ളപ്പോൾ, ജനാധിപത്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഭരണകർത്താക്കളിൽനിന്ന് ഉണ്ടാകേണ്ടത്. അതിനു പകരം വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, ഉദ്ഘാടനം ചെയ്യിക്കാൻ വേണ്ടി മാത്രമുള്ള സമീപനമെടുക്കുന്നത് നന്നല്ല. പുതിയ സംവിധാനങ്ങൾ ആവശ്യമാണ്, പക്ഷേ അതിനേക്കാളും പ്രാധാന്യം നൽകേണ്ടത്, നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുക എന്നതിനാണ്. 

 

ബോംബുമായൊരാൾ!

 

ലോക്സഭ സമ്മേളനം നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ പോയി വരുമ്പോൾ പുറത്ത് പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദങ്ങൾ കേട്ടിരുന്നു. തൊട്ടുപിന്നാലെ കൈയിൽ വെടിയേറ്റ മുറിവുമായി ഒരാൾ അകത്തേക്ക് ഓടിക്കയറി. ഇയാളിൽനിന്നാണ് ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ മൈക്കിലൂടെ അറിയിപ്പ് ലഭിച്ചു. സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കള്‍ അവിടെ എത്തി. പിന്നീട് ഭീകരരെ കീഴടക്കിയതിനു ശേഷം കാറുകളിൽ എംപിമാരെ സുരക്ഷിതരാക്കി അയച്ചു. ഈ സമയം പാർലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടിൽ ആജാനബാഹുവായ ഒരാൾ മരിച്ചു കിടക്കുന്നത് കണ്ടു. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവച്ചെത്തിയ ഭീകരനായിരുന്നു അത്. ഇയാളെ വധിക്കാനായിരുന്നില്ലെങ്കിൽ വലിയ നാശനഷ്ടമുണ്ടായേനെ. 

 

കേവലം ഒരു കെട്ടിടമല്ല പാർലമെന്റ് മന്ദിരം: എം.പി. അബ്ദുസമദ് സമദാനി

 

‘‘എംപിയായി ആദ്യമായി പാർലമെന്റിലേക്കു കടന്നു ചെന്നപ്പോൾ കോരിത്തരിച്ചതിന്റെ ഓർമകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പാർലമെന്റ് മന്ദിരം എന്നു പറയുന്നത് കേവലം ഒരു കെട്ടിടമല്ല, നിയമനിർമാണ സഭയുടെ ഒരു മന്ദിരം എന്ന അർഥത്തിലും അല്ല  അതിനേക്കാളുമൊക്കെ വലിയ വ്യാപ്തിയുള്ള, വളരെ വലിയ ദേശീയ പ്രാധാന്യമുള്ള കെട്ടിടമാണത്. പാർലമെന്റിലെ സെൻട്രൽ ഹാളിൽ  മുതിർന്ന നേതാക്കൾക്കൊപ്പം അക്കാലത്തെ മുതിർന്ന പത്രപ്രവർത്തകരും അവിടേക്ക് എത്തിയിരുന്നു. അവരെയൊക്കെ ഇപ്പോഴും ഓർക്കുന്നു’’– അബ്ദുസമദ് സമദാനി പറഞ്ഞു.

 

സ്വാതന്ത്യ്രത്തിന്റെ സുവർണ ജൂബിലി ആഘോഷം 

 

പാർലമെന്റ് മന്ദിരത്തെ സംബന്ധിച്ച മങ്ങാത്ത ഓർമ സ്വാതന്ത്യ്രത്തിന്റെ സുവർണ ജൂബിലി ആഘോഷമാണ്. 1947ലെ അധികാര കൈമാറ്റം അന്നവിടെ പുനരാവിഷ്കരിച്ചിരുന്നു. 1947ൽ നടന്ന എല്ലാ ചടങ്ങും വീണ്ടും അവതരിപ്പിച്ചു. അർധരാത്രിയിൽ നെഹ്റുവിന്റെ പ്രസംഗം കേൾപ്പിച്ചു. സുചേത കൃപലാനി 1947ൽ ആലപിച്ച അനശ്വര ഗാനം ‘സാരേ ജഹാൻ സെ അഛാ..’ ആലപിക്കാൻ ഭാരതത്തിന്റെ സുവർണ കോകിലമായ ലതാമങ്കേഷ്കർ എത്തി. അതൊക്കെ ഇപ്പോഴും ഓർമയിലുണ്ട്.

 

പാർലമെന്റിലെ സെൻട്രൽ ഹാളിലെ ചുമരിൽ സ്ഥാപിച്ചിരിക്കുന്ന ഫോട്ടോകൾ. അതെല്ലാം ഓരോ ചരിത്രമാണ്. അവിടെ എത്തുമ്പോൾ രാജ്യത്തെ ചരിത്രം, ദേശീയ പ്രസ്ഥാന ചരിത്രം എന്നിവയുടെ ഓർമകൾ ഘോഷയാത്രയായി കടന്നുപോകും.  ഇന്ത്യൻ ദേശീയതയുടെ യഥാർഥ പ്രതിരൂപമാണ് പാർലമെന്റ് മന്ദിരം. 

 

English Summary: Former Kerala MPs Sharing Good Old Memories from Old Parliament Building