മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.

മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.

∙ തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റ്

ADVERTISEMENT

മേയ് 28നു നടന്ന രണ്ടാംഘട്ട തിര‍ഞ്ഞെടുപ്പിൽ ജയിച്ചാണ് എർദൊഗാൻ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റായിരിക്കുന്നത്. എർദൊഗാന് 52.14 ശതമാനം വോട്ടും എതിർ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവിന് 47.86 ശതമാനം വോട്ടുമാണു ലഭിച്ചത്. കമാൽ അത്താത്തുർക്കിന്റെ മതനിരപേക്ഷ നിലപാടുകളിൽ നിന്നുള്ള പിൻനടത്തവും ഏകാധിപത്യ പ്രവണതകളും വംശീയ ന്യൂനപക്ഷമായ കുർദുകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും എൽജിബിടിക്യു സമൂഹത്തിനോടും സ്ത്രീവാദികളോടുമുള്ള ശക്തമായ എതിർപ്പും എർദൊഗാനെതിരെ വിമർശകർ ഉന്നയിക്കുന്ന ശക്തമായ ആരോപണങ്ങളാണ്.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റസിപ് തയ്യിപ് എർദൊഗാന്‍റെ ജയം ആഘോഷിക്കുന്ന അനുയായികൾ (Photo by Can EROK / AFP)

അതേസമയം, മൂന്നാം പതിറ്റാണ്ടിലേക്കു നീളുന്ന ഭരണകാലം എർദൊഗാനെ രാജ്യത്തിനകത്തും പുറത്തും മുൻപെന്നെത്തേക്കാളും ശക്തനാക്കുകയും അതു രാജ്യാന്തര തലത്തിൽ തുർക്കിയുടെ പ്രതിഛായയിൽ നിർണായക മാറ്റങ്ങളുണ്ടാക്കാൻ കാരണമാകുകയും ചെയ്യുമെന്നുറപ്പ്.

∙ മതം, ദേശീയത, സംസ്കാരം: എർദൊഗാന്റെ കൂർമബുദ്ധി

ഏഷ്യയിൽനിന്നു യൂറോപ്പിലേക്കുള്ള പാലമാണു തുർക്കി. ആധുനികതയും പാരമ്പര്യവും ഒരേപോലെ മുറുകിപ്പിടിക്കുന്ന ജനത. മുസ്തഫ കമാൽ അത്താതുർക്കിനു ശേഷം ആ ജനതയുടെ ഭാവനകളെ അത്രത്തോളമോ അതിനേക്കാളേറെയോ ഉദ്ദീപിപ്പിച്ച മറ്റൊരു ജനനായകൻ പരാജയമറിയാത്ത പതിനൊന്നാം തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം മൂന്നാം തവണയും തുർക്കിയുടെ പ്രസിഡന്റ് പദവി കയ്യാളാനുള്ള ജനഹിതം നേടിയിരിക്കുന്ന റസിപ് തയ്യിപ് എർദൊഗാൻ എന്ന ഈ അറുപത്തൊൻപതുകാരൻ തന്നെയാണ്. വരും ദശാബ്ദങ്ങളിൽ സൈനികമായും സാമ്പത്തികമായും തുർക്കിയെ ലോകത്തെ മുൻനിര രാഷ്ട്രമാക്കുകയെന്നതിനായിരിക്കും എർദൊഗാൻ തന്റെ പ്രസിഡന്റായുള്ള മൂന്നാം അവസരത്തിൽ മുൻഗണന നൽകുക.

ADVERTISEMENT

മതം, ദേശീയത, സംസ്കാരം. ഇവ മൂന്നിന്റെയും കൃത്യമായ മിശ്രണത്തിലൂടെയും പ്രയോഗത്തിലൂടെയുമാണ് എർദൊഗാൻ തുർക്കി ജനതയുടെ സ്വപ്നങ്ങൾ കവർന്നത്. 2020 ജൂലൈയിൽ ഇസ്തംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയുടെ പൈതൃകപദവി റദ്ദാക്കി മുസ്‌ലിം ആരാധനാലയമാക്കി മാറ്റിയ അദ്ദേഹത്തിന്റെ നടപടി തന്നെ ആ കൂർമബുദ്ധിയുടെ ഏറ്റവും വലിയ ഉദാഹരണം.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റസിപ് തയ്യിപ് എർദൊഗാന്‍റെ ജയം ആഘോഷിക്കുന്ന അനുയായികൾ (Photo by Yasin AKGUL / AFP)

അത്താത്തുർക്ക് നടപ്പിൽ വരുത്തിയ മതനിരപേക്ഷ നയങ്ങളിൽ നിന്ന് രണ്ടായിരത്തിന്റെ തുടക്കത്തിൽ  തന്നെ എർദൊഗാന്റെ വരവോടെ തിരിച്ചുപോക്കാരംഭിച്ച തുർക്കിയുടെ പുതിയ മുഖമായിരുന്നു മോസ്ക് ആയി മാറ്റിയ ഹാഗിയ സോഫിയ. അവിടെ പ്രാർഥിച്ച ശേഷമാണു രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എർദൊഗാൻ പോയതെന്നതും ശ്രദ്ധേയം. പുതിയകാലത്തെ ഭൂരിപക്ഷം തുർക്കി ജനതയുടെയും സ്വപ്നങ്ങളുടെ കൂടെ സഞ്ചരിക്കാൻ, അല്ലെങ്കിൽ ആ സ്വപ്നങ്ങൾ എന്താകണമെന്നു തീരുമാനിക്കാൻ എർദൊഗാനു കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ വിജയങ്ങളുടെ അടിസ്ഥാനം. 

∙ ‘ഇത് എന്റെ വിജയമല്ല, എട്ടരക്കോടി തുർക്കിക്കാരുടെ ജയം’

2003 മുതൽ തുടർച്ചയായി പ്രധാനമന്ത്രിയായും പ്രസിഡന്റ് ആയും എർദൊഗാനാണു തുർക്കി ഭരിക്കുന്നത്. ആറു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സഖ്യമായ നാഷനൽ അലയൻസ് സ്ഥാനാർഥിയും ഇടത് അനുകൂല ജനാധിപത്യവാദിയുമായ കമാൽ കിലിച്ദാറുലുവും എകെപി സ്ഥാനാർഥിയായി എർദൊഗാനും തമ്മിൽ മേയ് 14നു നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വിജയത്തിനാവശ്യമായ 50 ശതമാനം വോട്ട് ആർക്കും നേടാനാവാതെ വന്നതോടെയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് വേണ്ടി വന്നത്. അന്ന് എർദൊഗാൻ 49.52 ശതമാനവും കിലിച്ദാറുലു 44.88 ശതമാനവും വോട്ടാണു നേടിയത്.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കമാൽ കിലിച്ദാറുലു (Photo by BULENT KILIC / AFP)
ADVERTISEMENT

87 ശതമാനമായിരുന്നു ആദ്യഘട്ട പോളിങ്. 85 ശതമാനം പോളിങ് നടന്ന രണ്ടാംഘട്ടത്തിൽ അൻപതു ശതമാനത്തിലേറെ വോട്ട് നേടിയാണ് എർദൊഗാൻ വിജയമുറപ്പിച്ചത്. തലസ്ഥാനമായ അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് അണികൾക്കായി എർദൊഗാൻ പറഞ്ഞ വിജയസന്ദേശം ഇതായിരുന്നു: ഇത് എന്റെ വിജയമല്ല, എട്ടരക്കോടി തുർക്കിക്കാരുടെയും ജയമാണ്. വിഘടനവാദികളുടെയും ഭീകരവാദികളുടെയും പരാജയമാണ്’’.

∙ ഇസ്തംബുൾ തെരുവിൽ ബണ്ണും ശീതളപാനീയവും വിറ്റ എർദൊഗാൻ

ഒരു കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥന്റെ മകനായി 1954ലാണ് എർദൊഗാന്റെ ജനനം. അദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ പിതാവ് മെച്ചപ്പെട്ട ജീവിതമാർഗം തേടി ഇസ്തംബുൾ നഗരത്തിലേക്കു കുടുംബത്തെ പറിച്ചുനട്ടു. ഇസ്തംബുൾ തെരുവുകളിൽ ഒരിക്കൽ ബണ്ണും ശീതളപാനീയവും വിറ്റിരുന്ന ദരിദ്രബാല്യത്തിന്റെ ഓർമകളുണ്ട് എർദൊഗാന്.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റസിപ് തയ്യിപ് എർദൊഗാന്‍റെ ജയം ആഘോഷിക്കുന്ന അനുയായികൾ (Photo by Yasin AKGUL / AFP)

ഇസ്തംബുളിലെ സർവകലാശാലയിൽനിന്ന് മാനേജ്മെന്റിൽ ബിരുദം നേടിയ എർദൊഗാൻ പഠനകാലത്തു പ്രഫഷനൽ ഫുട്ബോൾ താരവുമായിരുന്നു. എന്നാൽ ഫുട്ബോളിനേക്കാളേറെ ഇസ്‌ലാമിക ആശയങ്ങളിൽ ആകൃഷ്ടനായ എർദൊഗാൻ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലും എൺപതുകളിലും അത്തരം പ്രവർത്തനങ്ങളിൽ സജീവമായ സംഘങ്ങളോടൊത്തു പ്രവർത്തിക്കുകയും പിന്നീട് ഇസ്‌ലാമിക ആശയാനുകൂല പാർട്ടിയായ വെൽഫെയർ പാർട്ടി അംഗമാകുകയും ചെയ്തു.

1994ൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ജയിച്ച് ഇസ്തംബുൾ മേയറായതോടെയാണ് എർദൊഗാൻ തുർക്കിക്കുള്ളിലും പുറത്തും കാര്യമായി ശ്രദ്ധ നേടിത്തുടങ്ങുന്നത്. 1998 വരെ അദ്ദേഹം മേയർ പദവി വഹിച്ചു. 2001 ഓഗസ്റ്റിൽ തന്റെ ആശയപ്രചാരണങ്ങൾക്കും അധികാരസമ്പാദനത്തിനുമായി അദ്ദേഹം ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (എകെപി) സ്ഥാപിച്ചു. 2002ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ എകെപി പാർലമെന്റിൽ ഭൂരിപക്ഷം നേടി.

മുസ്തഫ കമാൽ അത്താത്തുർക്കോയുടെ ചിത്രമുള്ള പതാകയുമായി ആരാധകൻ. (Photo by AFP)

2003ൽ എർദൊഗാൻ തുർക്കി പ്രധാനമന്ത്രിയായി അധികാരമേറ്റു. പിന്നീടു 2014 വരെ തുടർച്ചയായി മൂന്നു തവണ അദ്ദേഹം തന്നെയായിരുന്നു പ്രധാനമന്ത്രി പദത്തിൽ. ഭരണഘടനയനുസരിച്ചു തുടർന്നും പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കാൻ കഴിയാതിരുന്നതിനാൽ 2014ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ചു ജയിക്കുകയും തുടർന്ന് 2017ൽ നടത്തിയ ഹിതപരിശോധനയിലൂടെ ഭരണഘടന ഭേദഗതി ചെയ്തു സീമാതീതമായ അധികാരങ്ങൾ പ്രസിഡന്റ് പദവിക്കു ലഭ്യമാക്കുകയും ചെയ്തു.

തുർക്കിയെ പാർലമെന്ററി രീതിയിലുള്ള ജനാധിപത്യത്തിൽ നിന്ന് പ്രസിഡൻഷ്യൽ രീതിയിലുള്ള ജനാധിപത്യത്തിലേക്ക് അദ്ദേഹം വിജയകരമായി പരിവർത്തനം ചെയ്യിച്ചു. ഇതിനിടെ 2016ൽ, സൈന്യത്തിലെ ഒരുവിഭാഗം അദ്ദേഹത്തിനെതിരെ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടു. അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ശിക്ഷിച്ച അദ്ദേഹം സൈന്യത്തിന്റെ പരിപൂർണ വിധേയത്വം ഉറപ്പുവരുത്തി കൂടുതൽ കരുത്തനായി മാറി. 

∙ നാറ്റോയിലെ ശക്തമായ അംഗരാജ്യം റഷ്യയ്ക്കൊപ്പം 

തുർക്കി ദേശീയതയ്ക്ക് അനുഗുണമായി നിലപാടുകൾ മാറ്റിമറിക്കുന്നതിൽ എർദൊഗാൻ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. രാജ്യതാൽപര്യത്തിനായി ഏതറ്റം വരെയും പോകാൻ താനൊരുക്കമാണെന്നു നിർണായക തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നു. അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിലെ ഏറ്റവും ശക്തമായ അംഗമായി തുടരുന്നതിനിടെ തന്നെ നാറ്റോയുടെ ശത്രുപക്ഷത്തുള്ള റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻകയ്യെടുത്തു.

തുർക്കി പ്രസിഡൻറ് റസിപ് തയ്യിപ് എർദൊഗൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നു ( File Photo by Vyacheslav PROKOFYEV / SPUTNIK / AFP)

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള അടുത്ത വ്യക്തിബന്ധം തുർക്കിയുടെ നേട്ടത്തിനായി ഉപയോഗിക്കാനും അദ്ദേഹത്തിനായി. റഷ്യയിൽ നിന്നു എസ്–400 അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനവും ആണവ റിയാക്ടറും അമേരിക്കയുടെ എതിർപ്പു മറികടന്നു തുർക്കിക്കായി അദ്ദേഹം വാങ്ങി. ഒരു നാറ്റോ രാഷ്ട്രം ചെയ്യുമെന്ന് ആരും സങ്കൽപിക്കുക പോലുമിടയില്ലാത്ത കാര്യം. ഇതിൽ പിണങ്ങിയ അമേരിക്ക തുർക്കിയുമായുള്ള അത്യാധുനിക യുദ്ധവിമാന കൈമാറ്റ കരാർ റദ്ദാക്കി.

അസർബെയ്ജാനിൽ താൽപര്യങ്ങളുള്ള തുർക്കി ഇതേസമയം തന്നെ, അർമീനിയയിലുള്ള റഷ്യയുടെ താൽപര്യങ്ങൾ കണക്കിലെടുക്കാതെ അസർബെയ്ജാൻ–അർമീനിയ സംഘർഷത്തിൽ പരസ്യമായി അസർബെയ്ജാനെ പിന്തുണയ്ക്കുകയും സൈനിക സഹായം ലഭ്യമാക്കുകയും ചെയ്തു. റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ മധ്യസ്ഥത നിന്ന് യുക്രെയ്നിൽ നിന്നുള്ള ധാന്യക്കയറ്റുമതി തടസ്സം കൂടാതെ നടക്കാൻ വേണ്ട ചരടുവലികൾ നടത്തിയതും തുർക്കിയായിരുന്നു.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റസിപ് തയ്യിപ് എർദൊഗാന്‍റെ ജയം ആഘോഷിക്കുന്ന അനുയായികൾ (Photo by Can EROK / AFP)

നാറ്റോ സഖ്യം റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം വകവയ്ക്കാതെ ആ രാജ്യവുമായി സാമ്പത്തിക, സൈനിക ഇടപാടുകൾ തുർക്കി നിർബാധം നടത്തിവരുകയും ചെയ്യുന്നു. കുർദ് വിഘടനവാദികൾക്ക് അഭയം നൽകുന്നുവെന്നാരോപിച്ച് സ്വീഡന്റെ നാറ്റോ പ്രവേശനത്തെ വീറ്റോ ചെയ്തിരിക്കുകയാണു തുർക്കി. ഫിൻലൻഡിന്റെ അപേക്ഷ അവസാന നിമിഷം വരെ എതിർത്ത ശേഷമാണു തുർക്കി വഴങ്ങിയതും ഒടുവിൽ ഫിൻലൻഡ് നാറ്റോ അംഗമായതും. സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി ആ രാജ്യത്തു നിന്നു പലായനം ചെയ്ത 30 ലക്ഷത്തിലേറെപ്പേർക്കാണു തുർക്കി സ്വന്തം രാജ്യത്ത് അഭയം നൽകിയിരിക്കുന്നത്.

അതിഭീമമായ അഭയാർഥിപ്രവാഹം യൂറോപ്പിലേക്കുണ്ടാകാതെ അവരെ സ്വന്തം അതിർത്തിക്കുള്ളിൽ തളച്ചിട്ട തുർക്കി ഇതിന്റെ പേരിൽ വലിയ സാമ്പത്തിക ആനുകൂല്യങ്ങളാണു യൂറോപ്യൻ യൂണിയനിൽ നിന്നു വാങ്ങിയെടുത്തത്. ഇത്തരം ദേശീയത കത്തി നിൽക്കുന്ന തീരുമാനങ്ങളും തന്ത്രങ്ങളും വാചകങ്ങളുമെല്ലാം എർദൊഗാന്റെ സ്ഥാനം ഭൂരിഭാഗം ജനമനസ്സുകളിൽ പതിയെ ഉറപ്പിക്കുകയായിരുന്നു.

എർദൊഗാൻ നേരിടുന്ന വെല്ലുവിളികൾ

44 ശതമാനത്തിലെത്തി നിൽക്കുന്ന വിലക്കയറ്റത്തോത് നിയന്ത്രിക്കുകയെന്നതായിരിക്കും പുതിയ അവസരത്തിൽ എർദൊഗാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തുർക്കി കറൻസിയായ ലിറ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും വിലക്കയറ്റാൽ വലയുകയാണ്. അൻപതിനായിരത്തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ഫെബ്രുവരിയിലെ ഭൂകമ്പം തകർത്ത ഭൂപ്രദേശങ്ങൾ പുനർനിർമിക്കുകയും ജനജീവിതം സാധാരണതലത്തിലേക്കു തിരിച്ചെത്തിക്കുകയും ചെയ്യുകയെന്ന വലിയ ചുമതലയും എർദൊഗാനു മുന്നിലുണ്ട്.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റസിപ് തയ്യിപ് എർദൊഗൻ അനുയായികളെ അഭിസംബോധന ചെയ്യുന്നു (Photo by Adem ALTAN / AFP)

എകെപി പാർട്ടിക്ക് തുർക്കി പാർലമെന്റിൽ ലഭിച്ച ഭൂരിപക്ഷം കൂടിയാകുമ്പോൾ എർദൊഗാനു തന്റെ നയങ്ങൾ നടപ്പാക്കിയെടുക്കുക എളുപ്പമാകും. പാർലമെന്റിലും തെരുവുകളിലും പ്രതിപക്ഷം വീണ്ടും എതിർപ്പുകളുയർത്തുമെങ്കിലും അടുത്തവർഷം നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചാലേ ഇപ്പോഴേറ്റ കനത്ത പരാജയത്തിൽ നിന്നവർക്കു പുറത്തുകടക്കാനാകൂ. 

എർദൊഗാന്റെ ജന്മദേശമായ കരിങ്കടൽ തീരത്തെ റൈസ് ഒരു ചെറിയ തുർക്കി പട്ടണമാണ്. പക്ഷേ, അവിടുത്തെ സർവകലാശാലയാണിപ്പോൾ ശ്രദ്ധാകേന്ദ്രം. 20,000 വിദ്യാർഥികൾ പഠിക്കുന്ന ആ സർവകലാശാലയുടെ പേര് റസിപ് തയ്യിപ് എർദൊഗാൻ യൂണിവേഴ്സിറ്റി എന്നാണ്. സൂചനകൾ വ്യക്തമാണ്. ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അമാനുഷികതലത്തിലേക്ക് ഉയർത്തപ്പെടുകയാണ് എർദൊഗാൻ. ആ പ്രശസ്തി സമീപകാലത്തു തന്നെ മുസ്തഫ കമാൽ അത്താത്തുർക്കിനെ തുർക്കി ചരിത്രത്തിൽ നിന്നു മായ്ച്ചു കളയുമോയെന്നാണു ലോകം ഉറ്റുനോക്കുന്നത്. 

English Summary: Erdogan Won the Turkish Election and Continues His Two-Decade Rule