ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ രാജ്യത്തെ രണ്ട് നേതാക്കളുടെ നിലപാട് ശ്രദ്ധിച്ചാൽ മതി എന്ന് കളിയായി പറയാറുണ്ട്. ലോക് ജനശക്തി പാർട്ടി സ്ഥാപകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവുമാണ് ആ രണ്ടു പേർ. ഇതിൽ പാസ്വാന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും ശരിയായിരുന്നു. അങ്ങനെ ഏതു സർക്കാർ അധികാരത്തിൽ വന്നാലും പാസ്വാൻ ഒട്ടുമിക്കതിന്റെയും ഭാഗമായി. വലിയ കണക്കുകൾക്ക് പുറകേ പോകുന്ന തിരക്കിൽ നായിഡുവിന് പക്ഷേ ഇടക്കിടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാറുമുണ്ട്

ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ രാജ്യത്തെ രണ്ട് നേതാക്കളുടെ നിലപാട് ശ്രദ്ധിച്ചാൽ മതി എന്ന് കളിയായി പറയാറുണ്ട്. ലോക് ജനശക്തി പാർട്ടി സ്ഥാപകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവുമാണ് ആ രണ്ടു പേർ. ഇതിൽ പാസ്വാന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും ശരിയായിരുന്നു. അങ്ങനെ ഏതു സർക്കാർ അധികാരത്തിൽ വന്നാലും പാസ്വാൻ ഒട്ടുമിക്കതിന്റെയും ഭാഗമായി. വലിയ കണക്കുകൾക്ക് പുറകേ പോകുന്ന തിരക്കിൽ നായിഡുവിന് പക്ഷേ ഇടക്കിടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാറുമുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ രാജ്യത്തെ രണ്ട് നേതാക്കളുടെ നിലപാട് ശ്രദ്ധിച്ചാൽ മതി എന്ന് കളിയായി പറയാറുണ്ട്. ലോക് ജനശക്തി പാർട്ടി സ്ഥാപകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവുമാണ് ആ രണ്ടു പേർ. ഇതിൽ പാസ്വാന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും ശരിയായിരുന്നു. അങ്ങനെ ഏതു സർക്കാർ അധികാരത്തിൽ വന്നാലും പാസ്വാൻ ഒട്ടുമിക്കതിന്റെയും ഭാഗമായി. വലിയ കണക്കുകൾക്ക് പുറകേ പോകുന്ന തിരക്കിൽ നായിഡുവിന് പക്ഷേ ഇടക്കിടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാറുമുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ രാജ്യത്തെ രണ്ട് നേതാക്കളുടെ നിലപാട് ശ്രദ്ധിച്ചാൽ മതി എന്ന് കളിയായി പറയാറുണ്ട്. ലോക് ജനശക്തി പാർട്ടി സ്ഥാപകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവുമാണ് ആ രണ്ടു പേർ. ഇതിൽ പാസ്വാന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും ശരിയായിരുന്നു. അങ്ങനെ ഏതു സർക്കാർ അധികാരത്തിൽ വന്നാലും പാസ്വാൻ ഒട്ടുമിക്കതിന്റെയും ഭാഗമായി. വലിയ കണക്കുകൾക്ക് പുറകേ പോകുന്ന തിരക്കിൽ നായിഡുവിന് പക്ഷേ ഇടക്കിടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാറുമുണ്ട്.

അത്തരമൊന്നായിരുന്നു ഒന്നാം മോദി സർക്കാരിന്റെ അവസാന ഘട്ടത്തിൽ എൻഡിഎ മുന്നണി വിടാനും പ്രതിപക്ഷത്തെ ഒരുമിപ്പിച്ച് കിങ്‍മേക്കർ ആവാനുമുള്ള ശ്രമം. ഇത് അമ്പേ പരാജയപ്പെട്ടു എന്നു മാത്രമല്ല ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നായിഡുവിനെ നിലംപരിശാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പ് പോലും അവതാളത്തിലായി. മകന്റെ രാഷ്ട്രീയ ഭാവിയും ചോദ്യചിഹ്നമായി. പോരാത്തതിന് മോദി സർക്കാരിന് ആവശ്യമുള്ള ഘട്ടങ്ങളിലൊക്കെ ജഗൻ താങ്ങാവുകയും ചെയ്തു. ഫലത്തിൽ നായിഡു അപ്രസക്തനായി. 

ADVERTISEMENT

എന്നാൽ ആന്ധ്രയിലെ ചിത്രം ഓരോ ദിവസം കഴിയുന്തോറും മാറിവരുന്ന സാഹചര്യമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് നായിഡു അടുത്തിടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷം മുഴുവൻ ബഹിഷ്കരിച്ചപ്പോഴും നായിഡു പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടനത്തെ പിന്തുണയ്ക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്തു.

തെലുഗു ചലച്ചിത്ര താരം പവൻ കല്യാണിന്റെ ജനസേന പാർട്ടി– ടിഡിപി–ബിജെപി സഖ്യമാണ് നായിഡു ലക്ഷ്യമിടുന്നത്. എന്നാൽ ജഗനെ മാറ്റി നിർത്തി നായിഡുവിനെ സ്വീകരിക്കാൻ മോദി-അമിത് ഷാമാർ തയാറാകുമോ? എന്തുകൊണ്ടായിരിക്കും അഞ്ചു വർഷത്തിനു ശേഷം നായിഡുവിനെ അടുപ്പിക്കുന്ന കാര്യത്തിൽ ബിജെപിയിൽ ചർച്ച നടക്കുന്നത്? തിരിച്ചുവരവിന് ശ്രമിക്കുന്ന ടിഡിപിയെ വീണ്ടും അപ്രസക്തരാക്കിക്കൊണ്ട് ജഗൻ ആന്ധ്ര തിരഞ്ഞെടുപ്പ് നേരത്തെയാക്കുമോ? നിരവധി ചോദ്യങ്ങളാണ് തെലുഗു നാട്ടിൽ നിന്ന് ഉയരുന്നത്.

ചന്ദ്രബാബു നായിഡു (Photo by Sajjad Hussain/AFP)

∙ അന്ന് മോദിക്കെതിരെ, ഇന്ന് കൂടിക്കാഴ്ച

വ്യക്തിപരമായിത്തന്നെ മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് നായിഡു 2018-ൽ എൻഡിഎ മുന്നണി വിട്ടത്. 2019-ൽ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. തുടർന്ന് നായിഡുവിനു മുന്നിൽ എൻഡ‍ിഎയുടെ വാതിലുകൾ പൂർണമായി അടയ്ക്കുകയാണെന്ന് ബിജെപി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെ നായിഡു അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് - “മോദി ഒരു ദീർഘദർശിയാണ്. അദ്ദേഹം രാജ്യത്തിന്റെ യശസുയർത്തിപ്പിടിക്കുന്നു. ഇന്ത്യയുടെ ശക്തി ലോകത്തിനു മുമ്പാകെ പ്രദർശിപ്പിക്കുന്നു. രാഷ്ട്രപുനർനിർമാണത്തിൽ മോദിക്കൊപ്പം അണിചേരാൻ ഞാനൊരുക്കമാണ്. അദ്ദേഹം രാജ്യത്തിന്റ വികസനത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നത്. ഞാൻ തെലുങ്കരുടെ ക്ഷേമത്തിനു വേണ്ടിയും”.

ADVERTISEMENT

താനൊരിക്കലും മോദിയുടെ നയങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും താൻ എൻഡിഎ വിട്ടതിനു കാരണം ആന്ധ്രയ്ക്ക് സ്പെഷ്യൽ ക്യാറ്റഗറി സ്റ്റാറ്റസ് പദവി ആവശ്യപ്പെട്ടുള്ള വിഷയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. “അന്ന് അതൊരു വൈകാരികമായ കാര്യമായിരുന്നു. അതല്ലാതെ ഞാൻ മോദിയുടെ നയങ്ങളെ എതിർത്തിട്ടില്ല” എന്നു പറഞ്ഞ നായിഡു താൻ എൻഡിഎയിലേക്ക് മടങ്ങിപ്പോകുമോ എന്ന കാര്യം തള്ളിക്കളയാൻ പറ്റില്ലെന്നും സൂചിപ്പിച്ചു. “കാലമാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പക്ഷേ ഞാൻ എല്ലായ്പ്പോഴും രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു” നായിഡു പറഞ്ഞു.

ഇതു പ്രഖ്യാപിച്ചു അധികം കഴിയും മുമ്പാണ് നായി‍ഡു പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. വൈകാതെ അമിത് ഷാ–നദ്ദമാരുമായി കൂടിക്കാഴ്ചയും നടത്തി. നായിഡു എൻഡിഎയുടെ വാതിലിൽ വീണ്ടും മുട്ടിത്തുടങ്ങി എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. കാരണം, ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയെ താഴെയിറക്കണമെങ്കിൽ നായിഡുവിന് മറ്റു കക്ഷികളുടെ പിന്തുണ കൂടിയേ കഴിയൂ. ജനസേന പാർട്ടി തലവൻ പവൻ കല്യാൺ അടുത്തിടെ നായിഡുവിനെ സന്ദർശിച്ചിരുന്നു. ജനസേന പാർട്ടിയും ബിജെപിയും ടിഡിപിയും ചേർന്ന സഖ്യത്തിന് വൈഎസ്ആര്‍പി കോൺഗ്രസിന്റെ ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് നായിഡു വിചാരിക്കുന്നത്.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി ടിഡിപി നിലംതൊടാത്ത വണ്ണം തകർച്ചയിലാണ്. ഇനിയും അധികാരത്തിൽ വന്നില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് ടിഡിപിക്ക് ഉണ്ടായേക്കില്ല എന്നതാണ് അദ്ദേഹത്തിന്റെ ഭയം. ആന്ധ്രയിൽ ബിജെപിക്ക് കാര്യമായ വേരോട്ടമില്ലെങ്കിലും കേന്ദ്ര പാർട്ടി എന്ന ‘ബാക്അപ്’ ഉണ്ടാകുമെന്ന് നായിഡുവിന് അറിയാം. ബിജെപിയെ സംബന്ധിച്ച് പക്ഷേ, തത്കാലം ആന്ധ്രയല്ല, തെലങ്കാനയാണ് മുഖ്യം. 

2001 നവംബറിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിനിടെ എ.കെ ആന്റണി, നരേന്ദ്ര മോദി, ദിഗ്‍വിജയ് സിങ് എന്നിവർക്കൊപ്പം നായിഡു (ഫയൽ ചിത്രം – ബി. ജയചന്ദ്രൻ ∙ മനോരമ)

∙ ബിജെപി നോട്ടം തെലങ്കാനയിലേക്ക്

ADVERTISEMENT

തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യെ അട്ടിമറിച്ച് ഭരണം പിടിച്ചേക്കുമെന്ന നിലയിലാണ് കുറച്ചുനാളായി ബിജെപി പ്രവർത്തിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബിജെപിക്ക് നിർണായക വളർച്ചയുമുണ്ടായിട്ടുണ്ട്. കോൺഗ്രസിനെ അപ്രസക്തമാക്കി സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ റോളിലേക്കും ബിജെപി കടന്നുകയറിയിരുന്നു. എന്നാൽ കർണാടക തിരഞ്ഞെടുപ്പ് വലിയ തിരിച്ചടിയാണ് തെലങ്കാനയിലും പാർട്ടിക്കുണ്ടാക്കിയത്. കോൺഗ്രസ് ആകട്ടെ വർധിതവീര്യത്തോടെ തിരിച്ചുവരവിനും ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് നായിഡുവിനെ കാണാൻ ബിജെപി കേന്ദ്ര നേതൃത്വം തയാറായതിന്റെ യഥാർഥ കാരണം വെളിവാകുന്നത്.

തെലങ്കാനയുടെ ഭാഗമായ ഹൈദരാബാദ്, രംഗ റെഡ്ഡി, ഖമ്മം, വാറങ്കൽ, മഹബൂബ് നഗർ തുടങ്ങി സീമാന്ധ്ര മേഖലയിൽ നിന്നുള്ളവർ താമസിക്കുന്നവർക്ക് ഇപ്പോഴും ടിഡിപിയോട് അടുപ്പമുണ്ടെന്നാണ് കരുതുന്നത്. ഈ വോട്ടുകൾ തെലങ്കാന തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മറിയുമോ എന്നതാണ് സംസ്ഥാനത്ത് ബിജെപി ഉറ്റുനോക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും സഖ്യകക്ഷി എന്ന നിലയിൽ നായിഡുവിന്റെ സഹായമുണ്ടെങ്കിൽ മുന്നോട്ടുപോക്ക് എളുപ്പമായിരിക്കും എന്നാണ് ബിജെപി കരുതുന്നത്. എന്നാൽ ബിജെപി തെലങ്കാന നേതൃത്വത്തിനാകട്ടെ, നായിഡുവിനെ അടുപ്പിക്കാൻ വലിയ താത്പര്യമില്ല. 2018 ൽ നായിഡുവിനൊപ്പം ചേർന്ന് മത്സരിച്ച കോൺഗ്രസിന്റെ വിധിയാകുമോ തങ്ങൾക്ക് എന്നാണ് അവരുടെ പേടി. 

വൈഎസ് ജഗൻമോഹൻ റെഡ്ഡി, കെ. ചന്ദ്രശേഖർ റാവു എന്നിവർ 2019ൽ (File Photo by Handout / SAKSHI NEWS PAPER/AFP

മറ്റൊന്നാണ് കർണാടക തിരഞ്ഞെടുപ്പ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നു കരകയറാനുള്ള ബിജെപിയുടെ ശ്രമം. കർണാടക ഫലം തെലങ്കാനയിൽ വലിയ തോതിൽ പ്രതിഫലിക്കും എന്നതിന്റെ സൂചനയാണ് മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് വരാൻ നേതാക്കൾ മടിക്കുന്നു എന്നത്. അടുത്തിടെ ബിആർഎസ് പുറത്താക്കിയ മുതിർന്ന നേതാക്കൾ പൊങ്ങുലേറ്റി ശ്രീനിവാസ റെഡ്ഡിയേയും ജുപ്പള്ളി കൃഷ്ണ റാവുവിനെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടിരുന്നു. ബിആർഎസിൽ നിന്ന് പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസും‌ം ബിജെപിയും ഇരുവര്‍ക്കുമായി വലവിരിച്ചു എങ്കിലും കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്ന ഇരുവരും കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. ഇവർ വൈകാതെ ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വത്തെ കണ്ടതിനു ശേഷം ഈ മാസാവസാനത്തോടെ ഖമ്മത്ത് വച്ച് വലിയ റാലിയിൽ കോൺഗ്രസില്‍ ചേരാനാണ് ആലോചന. 

തെലങ്കാനയിൽ മറ്റു പാർട്ടികളിൽ നിന്ന് അസംതൃപ്തരായ നേതാക്കളെ കൊണ്ടുവരുമെന്ന ഉറപ്പും ഇവര്‍‌ നൽകിയിട്ടുണ്ട്. ഇരുവർക്കും സീറ്റുകൾക്ക് പുറമെ അനുയായികൾക്കും സീറ്റ് എന്നതാണ് വാഗ്ദാനം.

ബിആർഎസിൽ നിന്ന് പുറത്തുവന്ന് ബിജെപി നേതാവായ മാറിയ എടേല രാജേന്ദറും പാർട്ടി സംസ്ഥാന അധ്യക്ഷൻ‌ ബണ്ടി സഞ്‍ജയും തമ്മിലുള്ള ഗ്രൂപ്പ് പോരും ബിജെപിക്ക് വലിയ തലവേദനയാണ്. ശ്രീനിവാസ റെഡ്ഡിയേയും കൃഷ്ണ റാവുവിനേയും ബിജെപിയിൽ എത്തിക്കാനുള്ള ചുമതല രാജേന്ദറിനായിരുന്നെങ്കിലും അദ്ദേഹത്തിന് അത് സാധ്യമായിരുന്നില്ല. നായിഡു സഖ്യത്തിലൂടെ ഇവിടെ നേട്ടമുണ്ടാക്കാം എന്ന് ബിജെപി കരുതുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മാസത്തെ മൻ കി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടിഡിപി സ്ഥാപകൻ എൻടിആറിനെ അദ്ദേഹത്തിന്റെ ജന്മവാർഷിക സമയത്ത് അനുസ്മരിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു

∙ വീണ്ടു നായിഡു- പവൻ കല്യാൺ

ഏതാനും ആഴ്ചകൾക്കു മുമ്പാണ് നായിഡുവും പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രയിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ജനസേന. ഇരുവരുടേയും അടുത്തിടെയുണ്ടായ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ജഗൻ മോഹൻ റെഡ്ഡി ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കുമെന്നും വീണ്ടും സർക്കാരുണ്ടാക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഈ സാഹചര്യത്തിലാണ് നായിഡു-പവൻ കല്യാൺ കൂട്ടുകെട്ട് പ്രസക്തമാകുന്നത്. പ്രതിപക്ഷ വോട്ടുകൾ വിഭജിച്ച് പോകാതിരിക്കാൻ താൻ ആരുമായും സഖ്യത്തിലേർപ്പെടാൻ തയാറാണെന്ന് പവൻ കല്യാൺ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 

പവൻ കല്യാണിന്റെ സഹായത്തോടെ ടിഡിപിയെ തകർത്ത് ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമാവുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അടിത്തട്ടിൽ ടിഡിപിക്ക് ഇന്നും ശക്തമായ സാന്നിധ്യമുണ്ട്. ഇതുകൂടി മുന്നിൽക്കണ്ടാണോ നായിഡു ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞ് ബിജെപി സഹകരണം തേടുന്നത് എന്നു സംശയിക്കുന്നവരുമുണ്ട്. ഒരു തവണ കൂടി അധികാരം നഷ്ടമാവുകയും കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലില്ലാതെ അടുത്ത അഞ്ചു വർഷം കൂടി തുടരുക എളുപ്പമല്ലെന്നുമുള്ള തിരിച്ചറിവും പുതിയ കൂട്ടുകെട്ടിനും എൻഡിഎയിലേക്കുള്ള തിരിച്ചുപോക്കിനും പിന്നിലുണ്ട്. രണ്ടു തവണ എൻഡിഎ വിട്ട ചരിത്രമുണ്ട് നായിഡുവിന്. എങ്കിലും നായിഡു തിരികെ എത്തിയാൽ സ്വീകരിക്കാൻ തന്നെയായിരിക്കും ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുക.

പവൻ കല്യാൺ (ഫയൽ ചിത്രം)

∙ സാധാരണ കുടുംബത്തിൽ നിന്ന് എൻടിആറിന്റെ പിൻഗാമി

നായിഡു 2014 ആവർത്തിക്കാൻ ശ്രമിക്കുകയാണോ എന്ന് സംശയിക്കുന്നവരുണ്ട്. കോൺഗ്രസ് പാർട്ടിയിൽ വിദ്യാർഥി നേതാവായി ജീവിതം തുടങ്ങി 28–ാം വയസിൽ എംഎൽഎയും മന്ത്രിയുമായ ആളാണ് നായിഡു. സിനിമാറ്റോഗ്രഫി വകുപ്പിന്റെ മന്ത്രിയായിരുന്ന കാലത്താണ് തെലുഗു സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർ സ്റ്റാർ എൻ.ടി രാമറാവു എന്ന എൻടിആറുമായി പരിചയത്തിലാകുന്നത്. ആ ബന്ധം വളർന്ന് എൻ.ടി.ആറിന്റെ രണ്ടാമത്തെ മകൾ ഭുവനേശ്വരിയെ വിവാഹം കഴിച്ചു. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച തനിക്ക് നന്ദമൂരി കുടുംബത്തിന്റെ പകിട്ടിനൊപ്പം നിലനിന്നുപോകാൻ സാധിക്കുമോ എന്ന് അക്കാലത്ത് നായിഡു സംശയിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ബന്ധം നന്നായി തന്നെ മുന്നോട്ടു പോയി. ഇവരുടെ മകൻ നാരാ ലോകേഷ് മുൻ മന്ത്രിയും എംഎൽയും നായിഡുവിന്റെ രാഷ്ട്രീയ പിൻഗാമിയുമാണ്. 

1982-ലാണ് എൻ.ടി.ആർ കോൺഗ്രസിനെ വെല്ലുവിളിച്ച് തെലുഗു ദേശം പാർട്ടി രൂപീകരിക്കുന്നത്. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് എൻടിആർ‌ ആന്ധ്ര പിടിച്ച് മുഖ്യമന്ത്രിയായി. 1984ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെ വധമുണ്ടാക്കിയ സഹതാപ തരംഗത്തിൽ കോൺഗ്രസ് വൻ വിജയം നേടിയപ്പോഴും ആന്ധ്ര ടിഡിപിക്കൊപ്പം നിന്നു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ നായിഡു കളം മാറ്റിച്ചവിട്ടി ടിഡിപിയിൽ ചേർന്നു. പിന്നീട് 1984ൽ എൻടിആറിനെതിരെ പാർട്ടിക്കുള്ളിൽ അട്ടിമറിയുണ്ടാവുകയും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അത് തിരിച്ചു പിടിക്കാനും എൻടിആറിന് അധികാരത്തിലേക്ക് തിരികെ എത്താനും കാരണമായത് നായിഡുവിന്റെ ശ്രമങ്ങൾ കൊണ്ടുകൂടിയാണെന്ന് അക്കാലത്തെ റിപ്പോർട്ടുകൾ പറയുന്നു.

1989 ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ എൻടിആർ പ്രതിപക്ഷ നേതാവാക്കിയത് നായിഡുവിനെയാണ്. അന്നാണ് നായിഡുവിലെ യഥാർഥ രാഷ്ട്രീയക്കാരൻ പുറത്തുവന്നത്. സഭയ്ക്ക് അകത്തും പുറത്തും അദ്ദേഹം ശ്രദ്ധേയനായി. തുടർന്ന് 1994-ലെ തിരഞ്ഞെടുപ്പിൽ എൻടിആറിന് ഭരണത്തിലേക്ക് തിരിച്ചു വരവ് സാധ്യമാക്കിയത് അതിനു മുമ്പ് നായിഡു നടത്തിയ പ്രവർത്തനങ്ങൾ കൂടിയായിരുന്നു. പാർട്ടി പൂർണമായും അപ്പോഴേക്കും നായിഡുവിന്റെ വരുതിയിലായിക്കഴിഞ്ഞിരുന്നു.

മമത ബാനർജി, എച്ച്.ഡി കുമാരസ്വാമി, പിണറായി വിജയൻ എന്നിവർക്കൊപ്പം ചന്ദ്രബാബു നായിഡു 2018ൽ (ഫയൽ ചിത്രം–പിടിഐ)

ലക്ഷ്മി പാർ‌വതി വരുന്നു, എൻഡിആർ പുറത്താവുന്നു, നായിഡു യുഗം

അക്കാലത്താണ് എൻടിആർ തന്നേക്കാൾ ഏറെ പ്രായം കുറഞ്ഞ ലക്ഷ്മി പാർവതിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. 1994-ൽ എൻടിആർ വീണ്ടും മുഖ്യമന്ത്രിയായതോടെ ഭരണത്തിലും പാർട്ടിയിലും ലക്ഷ്മി പാർവതിയുടെ ഇടപെടലും വർധിച്ചു. വിവാഹത്തെപ്രതി കുടുംബത്തിനുള്ളിൽത്തന്നെ അസ്വാരസ്യം പുകഞ്ഞിരുന്നു. 1995-ൽ എൻടിആർ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് നായിഡു തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത്. എൻടിആറിനെ മാറ്റി പാർട്ടി തലവനും മുഖ്യമന്ത്രിയുമായി.

എൻടിആറിന് പിന്നീടൊരിക്കലും തിരിച്ചു വരവുണ്ടായില്ല. അടുത്ത വർഷം അദ്ദേഹം അന്തരിച്ചു. പിതാവിനെ തടങ്കലിലിട്ട ഔറംഗസേബിനോടാണ് നായിഡുവിനെ അക്കാലത്ത് എൻടിആർ ഉപമിച്ചത്. അന്നു മുതൽ ലക്ഷ്മി പാർവതി നായിഡുവിന്റെ ബദ്ധശത്രുവാണ്. ഇന്നും എൻടിആറിനെ പിന്നിൽ നിന്നു കുത്തിയ ആൾ എന്ന പഴി നായിഡു കേൾക്കാറുണ്ട്. എന്നാൽ നന്ദമൂരി കുടുംബത്തിന്റെ ഉൾപ്പെടെ പിന്തുണയോടെയായിരുന്നു ഈ അട്ടിമറി എന്നും ഇല്ലെങ്കിൽ പാർട്ടിയും ഭരണവും കൈവിട്ടു പോകുന്ന അവസ്ഥയായിരുന്നു എന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

1999ലെ തിരഞ്ഞെടുപ്പിലും നായിഡു വിജയിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായാണ് അന്ന് മത്സരിച്ചത്. 2004 ൽ പക്ഷേ നായിഡുവിന് അടിതെറ്റി. ആന്ധ്രയെ ഇളക്കിമറിച്ച് കടന്നുവന്ന വൈ.എസ്.രാജശേഖര റെഡ്ഡി എന്ന അതികായനു മുന്നിൽ നായിഡു കീഴടങ്ങി. 2009ലും സമാനമായിരുന്നു സാഹചര്യം. ഇതിനിടെ പല നീക്കുപോക്കുകൾക്ക് നായിഡു ശ്രമിച്ചെങ്കിലും അതൊന്നും കരപറ്റിയില്ല. 2014 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നായിഡു വീണ്ടും കളം മാറ്റിച്ചവിട്ടാൻ തയാറായത്. ആ വർഷം രൂപീകരിച്ച ജനസേന പാർട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കിയ നായിഡു ഭരണത്തിൽ തിരികെ എത്തി. പിന്നാലെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നായിഡു എൻഡിഎ വിടുന്നത്.

ഫാറൂഖ് അബ്ദുള്ള, ഡി. രാജ, അന്തരിച്ച അഹമ്മദ് പട്ടേൽ, അശോക് ഗെഹ്ലോട്ട്, അഭിഷേക് സിങ്‍വി, ടി.കെ രംഗരാജൻ എന്നിവർക്കൊപ്പം ചന്ദ്രബാബു നായിഡു (ഫയൽ ചിത്രം– പിടിഐ)

സംസ്ഥാന വിഭജന സമയത്ത് ആന്ധ്രയ്ക്ക് വാഗ്ദാനം ചെയ്ത സ്പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് അനുവദിച്ചില്ല എന്ന പേരിലായിരുന്നു ഇതെങ്കിലും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കം തന്നെയായിരുന്നു ഇത്. പക്ഷേ അദ്ദേഹത്തിന് പിഴച്ചു. മോദി തരംഗത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തി. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനും കോൺഗ്രസ് പുറത്താക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് അധികാരം പിടിച്ചു. ആ നിയമസഭാ തിരഞ്ഞെടുപ്പിൽ 175 സീറ്റിൽ കേവലം 23 സീറ്റിലാണ് നായിഡുവിന് വിജയിക്കാനായത്. മകൻ ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടു. 

ആന്ധ്ര രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള എല്ലാ ശ്രമങ്ങളും നായിഡു നടത്തുന്നുണ്ട്. എന്നാൽ ജഗൻ മോഹൻ റെഡ്ഡിയുടെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടാക്കാൻ ഇതുപോര എന്ന തിരിച്ചറിവിലാണ് 2014 ഫോർമുല വീണ്ടും പരീക്ഷിക്കാൻ നായിഡു ഒരുങ്ങുന്നത്.

പി. ചിദംബരം, എം. കരുണാനിധി, ജി.കെ മൂപ്പനാർ, എച്ച്.ഡി ദേവഗൗഡ എന്നിവർക്കൊപ്പം ചന്ദ്രബാബു നായിഡു (ഫയൽ ചിത്രം ∙ മനോരമ)

∙ കുഴപ്പത്തിൽച്ചാടി രജനീകാന്തും

അടുത്തിടെ എൻടിആറിന്റെ 100-ാം ജന്മവാർഷിക ചടങ്ങ് സംഘടിപ്പിച്ചതിൽ പ്രധാനികളിലൊരാൾ നായിഡുവായിരുന്നു. എൻടിആറിന്റെ മകൻ ‘ബാലയ്യ‘ (ബാലകൃഷ്ണ) ഉൾപ്പെടെയുള്ളവരെ സാക്ഷി നിർത്തി ചടങ്ങിൽ സംസാരിച്ച മുഖ്യാതിഥി തമിഴ് സൂപ്പർ താരം രജനീകാന്തായിരുന്നു. എൻടിആറിന്റെ കടുത്ത ആരാധകനായിരുന്നു താനെന്ന് പറഞ്ഞ അദ്ദേഹം ചടങ്ങിൽ നായിഡുവിനെ പ്രകീർത്തിച്ചത് പിന്നീട് വലിയ വിവാദവുമായി. “നാലു മാസം മുമ്പാണ് ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചത്. അന്ന് അദ്ദേഹം 2047 വരെ ആന്ധ്രാ പ്രദേശ് എങ്ങനെ വികസിക്കണം എന്ന തന്റെ കാഴ്ചപ്പാട് പങ്കുവച്ചു. അദ്ദേഹത്തിന്റെ പദ്ധതിയനുസരിച്ച് കാര്യങ്ങൾ നടന്നാൽ ആന്ധ്ര രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി മാറും. ആന്ധ്രയെക്കുറിച്ച് 1990കളിൽ തന്നെ 2020-ലെ കാഴ്ചപ്പാടുണ്ടായിരുന്ന ആളാണ് അദ്ദേഹം. 1990-കളിൽ നായിഡു ഐ.ടി മേഖലയെക്കുറിച്ച് പറയുമ്പോൾ പലരും അതൊന്നും കേട്ടിട്ടു പോലുമില്ലായിരുന്നു. ആന്ധ്രയുടേയും ഹൈദരാബാദിന്റെയും വളർച്ചയിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ നല്ല സുഹൃത്ത് എന്ന നിലയിൽ ഞാൻ ദൈവത്തോട് പ്രാർഥിക്കുകയും ഒപ്പം ആന്ധ്രയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നടപ്പാക്കാൻ എൻടി രാമറാവുവിന്റെ ആത്മാവ് അനുഗ്രഹിക്കുകയും ചെയ്യട്ടെ“ എന്നായിരുന്നു രജനീകാന്തിന്റെ വാക്കുകൾ.

എന്നാൽ രജനീകാന്തിനെതിരെ ശക്തമായ വിമർശനമാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി നടത്തിയത്. മറ്റാരോ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുകയായിരുന്നു രജനീകാന്ത് എന്നും സംസ്ഥാനത്തെ എത്രത്തോളം പുറകോട്ടടുപ്പിച്ച നേതാവാണ് നായിഡു എന്ന് അദ്ദേഹം മനസിലാക്കണമായിരുന്നു എന്നും വിമർശനങ്ങൾ നീളുന്നു. എൻടിആറിനെ പിന്നിൽ നിന്നു കുത്തിയ ആളാണ് നായിഡു എന്നും അദ്ദേഹത്തിന്റെ വാർഷികം സംഘടിപ്പിക്കാൻ നായിഡുവിന് എന്താണ് അവകാശമെന്നുമുള്ള വിമർശനങ്ങളുമായി ലക്ഷ്മി പാർവതിയും രംഗത്തെത്തി. ഈ ചടങ്ങിൽ പക്ഷേ എൻടിആറിന്റെ മകളും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ബിജെപിയുടെ ജനറൽ സെക്രട്ടറിയുമായ ഡി. പുരന്ദരേശ്വരിയും എൻടിആറിന്റെ കൊച്ചുമകനും തെലുഗ് സൂപ്പർസ്റ്റാറുമായ ജൂനിയർ എൻടിആറും പങ്കെടുത്തില്ല. അടുത്തിടെ ഹൈദരാബാദിലെത്തിയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ജൂനിയർ എൻടിആർ സന്ദർശിച്ചിരുന്നു. ആർആർആറിന്റെ ഓസ്കാർ നേട്ടത്തിനു ശേഷം പ്രധാനമന്ത്രിയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

രജനീകാന്ത് (ഫയൽ ചിത്രം)

ജഗനായാലും നായിഡുവായാലും ബിജെപിക്ക് ഒരുപോലെ?

അതേ സമയം, ആന്ധ്രയെ സംബന്ധിച്ച് എന്താണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ മനസിൽ എന്നത് ഇപ്പോഴും അജ്‍ഞാതം. കാരണം, ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടായിരുന്നു നായിഡു എൻഡിഎ വിട്ടത് എങ്കിൽ അദ്ദേഹത്തിന് അനുവദിക്കാതിരുന്ന പല കാര്യങ്ങളും ഇന്ന് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന് നൽകുന്നു എന്നതാണ് ശ്രദ്ധേയം. 2014 ലെ ആന്ധ്ര വിഭജന സമയത്ത് റവന്യൂ വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്തുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ വന്നതായിരുന്നു നായിഡുവിനെ ചൊടിപ്പിച്ചത്. ഇത് രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാക്കുക കൂടി ചെയ്തതോടെയാണ് അദ്ദേഹം എൻഡിഎയ്ക്ക് പുറത്തു പോയത്. അതിനു ശേഷം ജഗൻ സർക്കാരും ഇത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

ഇക്കഴിഞ്ഞ മെയ് 23ന് കേന്ദ്ര സർക്കാർ 10,460 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. കടക്കെണിയിലായ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ സഹായമായി. ഇതിനു തൊട്ടു പിന്നാലെ മുഖ്യമന്ത്രി ജഗനും പാർട്ടി നേതാക്കളും പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ അഭിമാന പ്രശ്നമായ പോളാവരം പദ്ധതിയുടെ പൂർത്തീകരണത്തിനായി കഴിഞ്ഞ ദിവസം 12,911 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതാണ് മറ്റൊരു സംഭവവികാസം. വിവിധ ജില്ലകള്‍ക്ക് ഗുണകരമാകുന്ന വിധത്തിൽ ഗോദാവരി നദിയിൽ അണക്കെട്ട് ഉൾപ്പെടെയുള്ള ജലസേചന പദ്ധതിയാണ് പോളാവരം. പദ്ധതിയുടെ 79 ശതമാനം പൂർത്തിയായിക്കഴിഞ്ഞെന്നും ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ട 12,658 കുടുംബങ്ങളെ പുനരധിവസിപ്പിച്ചെന്നും പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം ആന്ധ്ര മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രതിപക്ഷ നേതാക്കൾ. (Photo: Twitter, @kharge)

തെലങ്കാനയിൽ ഈ വർഷമൊടുവിലും ആന്ധ്രയിൽ അടുത്ത വർഷവുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ കാര്യമായ ഭരണവിരുദ്ധ വികാരം ഇപ്പോഴും ജഗൻ സർക്കാരിനെതിരെ ആന്ധ്രയിൽ ഇല്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ആറു മാസം നേരത്തെയാക്കിയാലോ എന്ന് ജഗന്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആശീർവാദത്തോടെയാകും തീരുമാനം. അധികാരത്തിൽ വന്നതുമുതൽ ദേശീയ തലത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി മോദി സർക്കാരിനെ അനുകൂലിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നായിഡു ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉറപ്പിക്കുകയും ഒരിക്കൽ കൂടി എൻഡിഎയിലേക്ക് മടങ്ങുകയും ചെയ്യുമോ എന്നതാണ് ഇനി അറിയാനുള്ളത്. 

 

English Summary: Will Chandrababu Naidu able to win Andhra Pradesh? An analysis on his recent bonhomie with BJP