മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് പ്രവാസ ലോകത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തയായിരുന്നു. സന്ദർശക വീസയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തൊഴിൽ വീസയിലും പ്രതിഫലിക്കുമോ എന്നതും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്മേൽ അധിക നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബഹ്റൈൻ പാർലമെന്റിൽ ഉയർന്ന ചർച്ചകളും, ഈ നിർദേശം ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളിയതും ആഴത്തിൽ വിശകലനം ചെയ്ത റിപ്പോർട്ടുകളായിരുന്നു അത്. ഇതിന് പുറമെ അയൽരാജ്യമായ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിശകലനം, നിർമിത ബുദ്ധിയുടെ ബലത്തിൽ നേട്ടങ്ങളുടെ നെറുകയിൽ തിരികെ എത്തിയ മെറ്റ മേധാവി മാർക്ക് സക്കർബർഗിനെ കുറിച്ചുള്ള വാർത്ത, ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ സ്വന്തമാക്കിയ കുംബ്ലെയുടെ നേട്ടത്തിന്റെ രജത ജൂബിലി ആഘോഷം എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് പ്രവാസ ലോകത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തകളായിരുന്നു. സന്ദർശക വീസയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തൊഴിൽ വീസയിലും പ്രതിഫലിക്കുമോ എന്നറിയാൻ ഒട്ടേറെപ്പേർ പ്രീമിയം സന്ദർശിച്ചു. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്മേൽ അധിക നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബഹ്റൈൻ പാർലമെന്റിൽ ഉയർന്ന ചർച്ചകളും, ഈ നിർദേശം ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളിയതും ആഴത്തിൽ വിശകലനം ചെയ്ത വാർത്തകൾ തേടിയും വായനക്കാരെത്തി . ഇതിന് പുറമെ അയൽരാജ്യമായ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിശകലനം, നിർമിത ബുദ്ധിയുടെ ബലത്തിൽ നേട്ടങ്ങളുടെ നെറുകയിൽ തിരികെ എത്തിയ മെറ്റ മേധാവി മാർക്ക് സക്കർബർഗിനെ കുറിച്ചുള്ള വാർത്ത, ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ സ്വന്തമാക്കിയ കുംബ്ലെയുടെ  നേട്ടത്തിന്റെ രജത ജൂബിലി ആഘോഷം എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ  വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.

മെറ്റാ മേധാവി മാർക്ക് സക്കർബർഗ് (Photo courtesy: zuck/facebook)

‘എഐ ദൈവം’ രക്ഷിച്ചു, അന്ന് മെറ്റ മേധാവിയുടെ അക്കൗണ്ടിലെത്തിയത് 2.3 ലക്ഷം കോടി രൂപ; എല്ലാം തിരിച്ചുപിടിച്ച് സക്കർബർഗ്

ADVERTISEMENT

സമൂഹമാധ്യമ ലോകത്തെ ഒന്നടങ്കം നിയന്ത്രിച്ചിരുന്ന ടെക് ഭീമന്‍. മെറ്റയുടെ തലപ്പത്ത് മാർക്ക് സക്കർബർഗിന് എളുപ്പമായിരുന്നില്ല കുറച്ചുകാലം. വരുമാനം ഇടിഞ്ഞു, നിയമക്കുരുക്കുകൾ മുറുകി. പക്ഷേ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിരിക്കുകയാണ് മെറ്റ മേധാവി.

ഒറ്റവർഷം കൊണ്ട് സമ്പാദ്യത്തിലേക്ക് എത്തിയിരിക്കുന്നത് ശതകോടികൾ! എന്താണ് സക്കർബർഗിന്റെ ആ പുതിയ വിപണന തന്ത്രം! ഉപയോക്താക്കളെ ‘വിറ്റാണോ’ അദ്ദേഹം കോടീശ്വരനായത്?  വിശദമായി വായിക്കാം...

(Representative image by suiwuya/iStock)
ADVERTISEMENT

ഒരൊറ്റ വീസയിൽ 6 ഗൾഫ് രാജ്യങ്ങളിലെത്താം: എങ്ങനെ, ആർക്കെല്ലാം കിട്ടും? പ്രവാസികൾക്കായി വരുമോ തൊഴിൽ വീസയും?

ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശനം എളുപ്പമാക്കുന്ന ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് 2023 നവംബർ ആദ്യവാരം ഒമാനിൽ നടന്ന ജിസിസി രാജ്യങ്ങളുടെ അഭ്യന്തര മന്ത്രിതല സമിതിയാണ് അംഗീകാരം നൽകിയത്. എന്താണ് ഏകീകൃത വീസ? എന്തെല്ലാമാണ് ഏകീകൃത വീസയുടെ നടപടികൾ? ഏതൊക്കെ രാജ്യങ്ങളിലേക്ക് ഈ വീസ ഉപയോഗിച്ചു യാത്ര ചെയ്യാനാകും? എന്നു മുതലാണ് ഏകീകൃത വീസ നൽകിത്തുടങ്ങുക? വിശദമായി വായിക്കാം...

ബഹ്റൈൻ കറൻസി (Image is only for Representative Purpose: File Photo/ Reuters)
ADVERTISEMENT

നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്മേൽ അധിക നികുതി: പ്രവാസികളെ ഞെട്ടിച്ച നിർദേശം: സംഭവിച്ചതെന്ത്?

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്കു തിരിച്ചെത്തിയത് 17 ലക്ഷം പ്രവാസികൾ; അതിൽ ഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർ. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്മേൽ അധികനികുതി ചുമത്തണമെന്ന നിർദേശം വരികയും അതു പെട്ടെന്നുതന്നെ പിൻവലിക്കേണ്ടി വരികയും ചെയ്ത സാഹചര്യം എന്തായിരുന്നു? അധിക നികുതി ഭീഷണി പൂർണമായും ഇല്ലാതായോ? വിശദമായി വായിക്കാം...

പാക്ക് പൊതു തിര‍ഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന ഇസ്‌ലാമാബാദിലെ കേന്ദ്രത്തിന് കാവൽ നിൽക്കുന്ന പൊലീസുകാരൻ (Photo by Farooq NAEEM / AFP)

ഭാര്യയുടെ അഴിമതി സൃഷ്ടിച്ച ‘ശത്രു’: കൊടി പോലും കാണാത്ത ജനം; സൈന്യം എല്ലാം തീരുമാനിച്ചു, ‌ കണ്ണിൽ പൊടിയിടാനൊരു പാക്ക് തിരഞ്ഞെടുപ്പ്?

പാക്കിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനവും വന്നുകഴിഞ്ഞു. നവാസ് ഷെരീഫ് അധികാരത്തിൽ തിരിച്ചുവരും എന്ന സൂചനകളാണ്ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത്. ഒരു കക്ഷിക്കും വ്യക്തമായ മേൽക്കൈ ലഭിക്കാത്ത തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത് വീണ്ടും സൈന്യമായിരിക്കുമോ? വിശദമായി വായിക്കാം...

അനിൽ കുംബ്ലെ (Photo by Dibyangshu SARKAR / AFP)

സൗഹൃദം പുതുക്കാനെത്തിയ പാക്കിസ്ഥാനെ എറി‍ഞ്ഞുവീഴ്ത്തിയ ‘മലയാളി’; കോലിയോട് പിണങ്ങി പടിയിറക്കം...

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏക്കാലത്തെയും മികച്ച കളിക്കാരിലും പരിശീലകരിലും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് കാസർകോ‍ട് കുമ്പള ‘സ്വദേശി’ അനിൽ കുംബ്ലെ. ഒരിക്കലും തിരുത്താനാകാത്ത ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിൽകുറിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം, 1999ൽ പാക്കിസ്ഥാനെതിരായ ന്യൂഡൽഹി ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടമാണ്. ഒരു ഇന്നിങ്സിലെ 10 വിക്കറ്റുകൾ സ്വന്തമാക്കിയ കുംബ്ലെയുടെ ആ നേട്ടത്തിന്റെ രജത ജൂബിലി ആഘോഷത്തിലാണ് ക്രിക്കറ്റ് ലോകം. വിശദമായി വായിക്കാം...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week Part 6