പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്‌റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com