‘എഐ ദൈവം’ രക്ഷിച്ചു, അന്ന് മെറ്റ മേധാവിയുടെ അക്കൗണ്ടിലെത്തിയത് 2.3 ലക്ഷം കോടി രൂപ; എല്ലാം തിരിച്ചുപിടിച്ച് സക്കർബർഗ്
Mail This Article
ഇതൊക്കെയാണ് സ്വപ്ന നേട്ടമെന്നു പറയുന്നത്. തകർന്ന് താഴോട്ടു പോയ സ്ഥാപനത്തെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കു തിരിച്ചുകൊണ്ടുവന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക, ലോകകോടീശ്വരൻമാരുടെ പട്ടികയിൽ വീണ്ടും പഴയ സ്ഥാനത്ത് ഇടംനേടുക, അതും കമ്പനി സ്ഥാപിച്ച അതേദിനത്തിൽ, 20–ാം വാർഷികം ആഘോഷിക്കുമ്പോൾ. അതെ, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിരിക്കുന്നു. 2022 സക്കർബർഗിന് ഇരുട്ടടിയുടെ വർഷമായിരുന്നെങ്കിൽ 2023–24 നേട്ടങ്ങളുടേതാണ്. കേവലം ഒരു വർഷത്തിനുള്ളിൽ 8400 കോടി ഡോളറാണ് സക്കർബർഗ് സ്വന്തം ആസ്തിയിലേക്ക് ചേർത്തത്. ഇത് റെക്കോർഡ് നേട്ടം കൂടിയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വൻ മുന്നേറ്റം. ഫെബ്രുവരി 2ന് വെള്ളിയാഴ്ച 24 മണിക്കൂറിനിടെ മെറ്റ മേധാവിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2800 കോടി ഡോളർ (ഏകദേശം 2.32 ലക്ഷം കോടി രൂപ) ആണ്. കണക്കുകൾ പരിശോധിച്ചാൽ 2023 ലെ ഓരോ മണിക്കൂറിലും സക്കർബർഗ് വാരിക്കൂട്ടിയത് 96 ലക്ഷം ഡോളർ, അതായത് ദിവസവും ഏകദേശം 23.06 കോടി ഡോളർ! എല്ലാം ‘നിർമിത ബുദ്ധി ദൈവത്തിന്റെ’ ഐശ്വര്യമെന്ന് പറയാം.