സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.

സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

50 വർഷങ്ങൾക്കു മുൻപ് വിന്റൻ ഗ്രേ സെർഫ് എന്ന ശാസ്ത്രജ്ഞൻ കുറേ വാചകങ്ങൾ ടൈപ്പ് ചെയ്തു കൂട്ടി. മൂപ്പരുടെ പുതിയ കണ്ടുപിടുത്തത്തെ പുകഴ്ത്തുക, അതിന്റെ പ്രത്യേകതകൾ വിവരിക്കുക എന്നതൊക്കെയായിരുന്നു ഉദ്ദേശം. കണ്ടുപിടിത്തത്തിന്റെ പേര് അധികമാരും അറിഞ്ഞില്ല. എന്നാൽ അദ്ദേഹം സൂചിപ്പിച്ച ഒരു വാക്ക്, അത് ലോകത്തിനു ചുറ്റും ഒരു വല നെയ്തെടുത്തു. പലവട്ടം പല തരത്തിൽ അത് ലോകത്തെ മറിച്ചിട്ടു. സെർഫിന്റെ പ്രയോഗം കടമെടുത്ത് ലോകം അതിനെ വിളിച്ചു; ‘ഇന്റർനെറ്റ്’. പരസ്പരബന്ധിതങ്ങളായ അനേകം കംപ്യൂട്ടറുകളുടെയും കംപ്യൂട്ടർ ശൃംഖലകളുടെയും ശേഖരമാണ് ഇന്റർനെറ്റ് എന്ന് ലളിതമായി പറയാം. വി‍ജ്‍ഞാനത്തിന്റെ സൂപ്പർ ഹൈവേ എന്നൊക്കെയുള്ള പ്രയോഗങ്ങൾ തള്ള് എന്നുപറയാതെ അംഗീകരിക്കുകയുമാകാം. ഓരോ കാലഘട്ടത്തിലെയും കണ്ടെത്തലുകളും നവീകരണ പ്രവർത്തനങ്ങളും കൊണ്ടാണ് ഇന്റർനെറ്റ് ഇന്നത്തെ രൂപത്തിലെത്തിയത്. അതില്ലായിരുന്നെങ്കിൽ ഈ ആർട്ടിക്കിൾ എഴുതുകയോ നിങ്ങളിത് വായിക്കുകയോ ഒരുപക്ഷേ ചെയ്യുമായിരുന്നില്ല.

∙ എല്ലാത്തിനും കാരണം സ്പുട്നിക്

ADVERTISEMENT

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതസമരം കൊടുമ്പിരികൊണ്ട സമയത്ത് യുദ്ധം ഇപ്പോൾ പൊട്ടിപ്പുറപ്പെടും എന്ന പേടിയിലായിരുന്നു ലോക രാജ്യങ്ങൾ. അമേരിക്കയാകട്ടെ ബോംബ് ഇട്ടാലും തകർക്കാനാവാത്ത വിവര വിനിമയ സംവിധാനം ഉണ്ടാക്കാനുള്ള പരീക്ഷണങ്ങളിലും. 1957 ഒക്ടോബർ 4ന് 58 സെന്റിമീറ്റർ വ്യാസവും 83.6 കിലോ തൂക്കവും ഉണ്ടായിരുന്ന ഒരു ലോഹ ഗോളത്തെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്തേക്ക് പറഞ്ഞുവിട്ടു‌‌; സ്പുട്നിക് –1. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം.

ശാസ്ത്ര സാങ്കേതിക കരുത്തിൽ വീമ്പ് പറഞ്ഞിരുന്ന അമേരിക്ക മാത്രമല്ല സോവിയറ്റ് വിരുദ്ധ രാജ്യങ്ങളെല്ലാം ഞെട്ടി. ശീതയുദ്ധ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങളുടെ രാജ്യത്തേക്ക് എത്തിയേക്കാവുന്ന രഹസ്യായുധമായി പോലും ബഹിരാകാശത്ത് കറങ്ങി നടക്കുന്ന സ്പുട്നിക്കിനെ അവരിൽ പലരും കണ്ടു. സോവിയറ്റ് യൂണിയനാകട്ടെ വലിയ വിശദീകരണങ്ങൾക്കൊന്നും നിന്നതുമില്ല.

വിന്റൻ ഗ്രേ സെർഫ് (Photo - www.heidelberg-laureate-forum.org)

അങ്ങനെ ലോകരാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങളെ സൂചിപ്പിക്കാൻ ‘സ്പുട്നിക് സംഘർഷം’ എന്നൊരു പ്രയോഗം പോലും അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവർ പൊതുവേദിയിൽ ഉപയോഗിച്ചു. ഈ പ്രയോഗം പിന്നീട് ‘സ്പുട്നിക് മൊമൻ‍ഡ്’ എന്നായി. വൻ തോൽവികളെ സൂചിപ്പിക്കാനായി എന്ന പ്രയോഗം അമേരിക്കയിലൊക്കെ ഉപയോഗിക്കാറുണ്ടത്രേ!

ആകെ ചമ്മിപ്പോയ അമേരിക്ക തങ്ങളുടെ മേധാവിത്വം എങ്ങനെയെങ്കിലും തിരികെപ്പിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ബഹിരാകാശ–ഗോളാന്തര ഗവേഷങ്ങൾക്കായി നാസ (National Aeoronautic and Space Administration), സുരക്ഷാരംഗത്തെ ശാസ്ത്ര പരീക്ഷണങ്ങൾക്കായി ഡാർപ (Defence Ddvanced Research Project Agency) എന്നീ സ്ഥാപനങ്ങൾ തുടങ്ങാൻ തീരുമാനമായി.

ADVERTISEMENT

അമേരിക്കൻ സേനയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവയിലെ കംപ്യൂട്ടറുകളെ കൂട്ടിച്ചേർത്ത് 1969ൽ ARPANET (Advanced Research Project Agency Network) എന്ന നെറ്റ്‍വർക്കിന് ഡാർപ രൂപം നൽകി.

പ്രതീകാത്മക ചിത്രം (skegbydave/iStock)

∙ ഇന്റർനെറ്റ് ജനിക്കുന്നു

യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസിൽ നിന്നും സ്റ്റാൻഫോർഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അർപാനെറ്റ് ഉപയോഗിച്ച് അയച്ച മെസേജാണ് ആദ്യ ഇന്റർനെറ്റ് സന്ദേശം എന്ന് കരുതപ്പെടുന്നു. Login എന്ന വാക്കിന്റെ Lo എന്നീ വാക്കുകൾ അയച്ചപ്പേഴേക്കും കംപ്യൂട്ടർ പ്രവർത്തനരഹിതമായി. എന്നാൽ ആ വർഷം അവസാനത്തോടെ മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെയും യൂണിവേഴ്സിറ്റികളുടെയും സഹായത്തോടെ പരീക്ഷണം ആവർത്തിക്കുകയും വിജയിക്കുകയും ചെയ്തു.

∙ ഡേറ്റയെ കഷ്ണമാക്കാം

ADVERTISEMENT

എന്നാൽ‌ ഈ നെറ്റ്‍വർക്ക് മോഡലിൽ സെൻട്രൽ കംപ്യൂട്ടറിൽ വരുന്ന പിഴവ് മുഴുവൻ നെറ്റ്‍വർക്കിനെയും ബാധിക്കുമായിരുന്നു. അതൊഴിവാക്കാനുള്ള ഗവേഷണത്തിനൊടുവിലാണ് ലിയോനാർഡ് ക്ലൈൻറോക്ക്, പാക്കറ്റ് സ്വിച്ചിങ് ടെക്നോളജി കണ്ടെത്തുന്നത്. 1960കളിൽ പോൾ ബാറൻ കണ്ടെത്തിയ മാതൃകകളെ ഡിജിറ്റൽ മെസേജിങ്ങിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. സുഹൃത്തായ ‍ഡോണൾഡ് ഡേവിസും ഒപ്പമുണ്ടായിരുന്നു. ഡേറ്റയെ പല കഷ്ണങ്ങളായി (പാക്കറ്റുകളായി) മുറിച്ച് പല സെർവറുകളിലേക്കോ നെറ്റ്‍വർക്കിലെ കംപ്യൂട്ടറുകളിലേക്കോ മാറ്റുന്ന രീതി. അതായത് ഒരു കംപ്യൂട്ടർ അടിച്ച് പോയാലും വലിയ കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് സാരം.

ഒരു കംപ്യൂട്ടറിൽ നിന്നും ഡാറ്റ അയക്കുമ്പോൾ അതിന്റെ സഞ്ചാര പാത (റൂട്ടിങ്), പാക്കറ്റുകളായി മാറിയ ഡേറ്റയുടെ മേൽവിലാസം കണ്ടെത്തൽ എന്നിവയ്ക്കാണ് ഇന്റർനെറ്റ് പ്രോട്ടോക്കോൾ എന്ന ഐപി നിലകൊള്ളുന്നത്. പാക്കറ്റുകൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ വീണ്ടും ഒന്നിച്ചു ചേരണമല്ലോ. അവർ എങ്ങനെ വേർപിരിയുകയും ചേരുകയും ചെയ്യണമെന്നുള്ള നിർദേശങ്ങളാണ് ടിസിപി എന്ന ട്രാൻസ്ഫർ കൺട്രോൾ പ്രോട്ടോക്കോൾ (ടിസിപി) പറയുന്നത്. ഈ രണ്ട് പ്രോട്ടോക്കോളുകൾക്ക് ബോബ് കാഹ്നി എന്ന ശാസ്ത്രജ്ഞനൊപ്പം രൂപം കൊടുത്ത വിന്റൻ ഗ്രേ സെർഫ്, ടിസിപി പ്രോട്ടോക്കോളിന്റെ പ്രത്യേകതകൾ വിവരിക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചു. വിന്റൻ സെർഫ് അങ്ങനെ ഇന്റർനെറ്റിന്റെ പിതാവായി. പരസ്പരബന്ധിതം എന്ന അർഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചത്.

പ്രതീകാത്മക ചിത്രം (Henrik5000/iStock)

∙ ആവശ്യം കൂടി, ആവശ്യക്കാരും

പുതിയ പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് നെറ്റ്‍വർക്ക് മികച്ചതാക്കിയതോടെ ആവശ്യങ്ങളും വർധിച്ചു. കലിഫോർണിയ– ലോസ് ആഞ്ചലസ്, സ്റ്റാൻഫോർഡ്, കലിഫോർണിയ സാന്റാ ബാർബറ, യൂട്ടാ എന്നീ യൂണിവേഴ്സിറ്റികളിലെ നാലു കംപ്യൂട്ടറുകൾ മാത്രം ഉണ്ടായിരുന്ന നെറ്റ്‍വർക്കിലേക്ക് 1981 ആയപ്പോഴേക്കും 213 കംപ്യൂട്ടറുകൾ ചേർന്നു. സർക്കാർ–സർക്കാരിതര സേവനങ്ങൾ, സൈനികാവശ്യങ്ങൾ എന്നതിൽ നിന്നും വിദ്യാഭ്യാസം, ഭരണ നിർവഹണം തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിച്ചു. മിലിട്ടറി ആവശ്യങ്ങൾക്കായി മിൽനെറ്റ് (Milnet) എന്നൊരു പുതിയ ശൃഖല അർപാനെറ്റിനെ വിഭജിച്ചുകൊണ്ട് സ്ഥാപിച്ചു.

∙ അർപാനെറ്റിന്റെ പതനം

അർപാനെറ്റിന്റെ പതനം എന്നതിനേക്കാൾ ഇന്റർനെറ്റിന്റെ ഉദയം എന്ന് പറയുന്നതായിരിക്കും കൂടുതലെളുപ്പം. 1985ൽ ദി നാഷനൽ സയൻസ് ഫൗണ്ടേഷൻ ഒരു നെറ്റ്‍വർക്ക് (NSFNET) ആരംഭിച്ചു. അർപാനെറ്റിനെക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ എൻഎസ്എഫ് നെറ്റിനു കഴിഞ്ഞു. മാത്രവുമല്ല, സൂപ്പർ കംപ്യൂട്ടറുകളുടെ സഹായത്തോടെ എൻജിനീയറിങ്, അക്കാദമിക് റിസർച്ചുകൾക്കു മാത്രമേ ഇത് ഉപയോഗിച്ചുള്ളു. ഇപ്പോഴത്തെ ഒരു ശരാശരി കംപ്യൂട്ടറിന്റെ സ്പീഡായ 56,000 ബൈറ്റ്സ് പെർ സെക്കൻ‌ഡ് ആയിരുന്നു സൂപ്പർ കംപ്യൂട്ടറുകളുടെ പരമാവധി വേഗം. 1988 ആയപ്പോഴേക്കും രാജ്യത്തെ മറ്റു നെറ്റ്‍വർക്കുകൾ കൂടി ചേർന്നു. ഇതോടെ എൻഎസ്എഫ് നെറ്റിന്റെ വേഗത കുറഞ്ഞു. കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടന്നത് ഈ ഘട്ടത്തിലാണ്. 1.5 എംബി പെർ സെക്കന്‍ഡ് ആയി വേഗത ഉയർന്നു. കംപ്യൂട്ടറുകളുടെ എണ്ണം കൂടി. അതിനനുസരിച്ച് വേഗതയും കൂടി. സ്വകാര്യനിക്ഷേപം എത്തി. നെറ്റ്‍വർക്കിനെ സൂചിപ്പിച്ചുകൊണ്ട് ഇന്റർനെറ്റ് എന്ന പേര് വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.

ടിം ബെർണേഴ്സ്–ലീ (Reuters)

∙ വെബ്ബാണ് യഥാർഥ ഇന്റർനെറ്റ്

ദ് മൈൻ ഓഫ് ഇൻഫർമേഷൻ‌ (വിവരങ്ങളുടെ ഖനി), ദ് ഇൻഫർമേഷൻ മെഷ് (വിവരങ്ങളുടെ വല) എന്നീ രണ്ട് പേരുകൾക്കൊപ്പം ടിം ബെർണേഴ്സ്–ലീ മറ്റൊരു പേര് കൂടി തന്റെ പുതിയ കണ്ടുപിടിത്തത്തിന് നൽകാനായി കണ്ടുവെച്ചിരുന്നു – വേൾഡ് വൈഡ് വെബ്. അച്ചടിവിദ്യക്ക് ശേഷം ലോകം കണ്ട ഏറ്റവും ശക്തമായ വിവര വിനിമയ സംവിധാനമായി ഇന്റർനെറ്റിനെ മാറ്റിയത് ‘www’ എന്ന വേൾഡ് വൈഡ് വെബാണ്. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ ഹൈപ്പർ ലിങ്കുകളുടെ സഹായത്തോടെ പരസ്പരം ബന്ധിപ്പിക്കാനും കണ്ടെത്താനും സഹായിക്കുന്ന പ്രോഗ്രാമാണ് വെബ്. ഇന്റർനെറ്റാണ് വെബ്, വെബാണ് ഇന്റർനെറ്റ് എന്ന ധാരണയിൽ ഇന്റർനെറ്റിന് പകരമായി വെബ് എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ അത് അത്ര ശരിയല്ല. വിവര കൈമാറ്റത്തിനുപയോഗിക്കുന്ന കംപ്യൂട്ടർ, നെറ്റ്‍വർക്ക് ഉപകരണങ്ങൾ എന്നിവയടങ്ങിയ ശൃംഖലയുടെ പേരാണ് ഇന്റർനെറ്റ്. എന്നാൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ചിത്രം, വീഡിയോ, അക്ഷരങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങളെ വേണ്ടയിടങ്ങളിൽ എത്തിക്കുക എന്നതാണ് വെബ് ചെയ്യുന്നത്.

∙ ‘വെബ് ഓഫ് ചെയ്യല്ലേ’

1980ൽ യൂറോപ്യൻ കണികാ പരീക്ഷണശാലയായ ‘സേണി’ൽ (cern) പ്രവർത്തിക്കുന്ന സമയത്താണ് കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന പ്രോഗ്രാമുകൾക്കു രൂപം നൽകുക എന്ന ആശയം ബെർണേഴ്സ്–ലീക്ക് കത്തുന്നത്. എന്നാൽ ഇതിനിടെ അദ്ദേഹം സേൺ വിട്ടു. വീണ്ടും കരാർ പുതുക്കി സേണിൽ തിരിച്ചെത്തിയ ടിം, ‘ഇൻഫർമേഷൻ മാനേജ്മെന്റ്: എ പ്രപ്പോസൽ’ എന്നു പേരൊക്കെയിട്ട് 1989 മാർച്ച് 12ന് തന്റെ കണ്ടെത്തലുകൾ രേഖയായി അവതരിപ്പിച്ചു. കംപ്യൂട്ടർ ഭാഷയായ ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് (HTML), ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP), യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ (URL) എന്നിവയൊക്കെ ആ രേഖയിലുണ്ടായിരുന്നു.

സേൺ റേ‍‍‍‍‍‍‍‍‍‍‍‌‌‍ഡിയോ–ഫ്രീക്വൻസി തലവൻ എറിക് മൊണ്ടേസിനോസ് സ്ഥാപനത്തിന്റെ ആസ്ഥാനത്ത് (Photo- Fabrice COFFRINI / AFP)

കുത്തിയിരുന്ന് ഇതൊക്കെ വായിച്ചു തീർത്ത അദ്ദേഹത്തിന്റെ ബോസ് മൈക്ക് സിൻഡാൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘Vague but Exciting’. മാത്രവുമല്ല ഒരു NeXT കംപ്യൂട്ടർ വാങ്ങാനുള്ള അനുമതിയും നൽകി. ബെർണേഴ്സ്–ലീ ഉപയോഗിച്ചിരുന്ന ആ കംപ്യൂട്ടറിന് മുകളിൽ ‘ഇത് ഓഫ് ചെയ്യരുത്, ഇതാണ് സെർവർ’ എന്ന് ചുവപ്പ് കളറിൽ എഴുതിവെച്ചിരുന്നു. CERNhttpd എന്ന ആ സെർവർ പിന്നീട് W3Chttpd എന്നറിയപ്പെട്ടു. ആ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്താൽ വെബ് ലോകം (അന്ന് ചെറുതായിരുന്നെങ്കിലും) മുഴുവൻ നിന്നു പോയേനെ.

1989–ൽ ബെർണേഴ്സ്–ലീ വെബ് കണ്ടെത്തിയെങ്കിലും നാലു വർഷം കൂടി കഴിഞ്ഞ് 1993 ഏപിൽ 30–നാണ് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് ഇത് പൊതുജനത്തിനായി ലഭ്യമാക്കുന്നത്. അതായത്, ലോകത്തെ മാറ്റിമറിച്ച www–ന് 30 വയസായി.

∙ ആദ്യ വെബ്സൈറ്റ്

info.cern.ch എന്നതാണ് ലോകത്തിലെ ആദ്യ വെബ്‍സൈറ്റിന്റെ അഡ്രസ്. ആദ്യ വെബ് പേജും ബെർണേഴ്സ്–ലീ നിർമിച്ചു. http://inf.cern.ch/hypertext/WWW/TheProject.html എന്ന പേജിൽ www പ്രൊജക്ടിന്റെ വിവരങ്ങളും ഹൈപ്പർ ടെക്സ്റ്റിനെക്കുറിച്ചുള്ള വിവരണവും എങ്ങനെ വെബ് സെർവർ നിർമിക്കാം എന്നുമാണ് ഉണ്ടായിരുന്നത്. ഒപ്പം, നിലവിലുള്ള മറ്റ് സെർവറുകളിലേക്കുള്ള ലിങ്കുകളും.

സേണിലേക്ക് വിദ്യാർഥികളെ ജോലിക്കെടുക്കുന്ന രീതി ഉണ്ടായിരുന്നു. അതുവഴി സേണിലെത്തിയ നിക്കോള പില്ലോവ് എന്ന വിദ്യാർഥിനി ‘ലൈൻ മോ‍ഡ് ബ്രൗസർ’ എന്നൊരു ബ്രൗസർ നിർമിച്ചു. ടിം ബെർണേഴ്സ്–ലീയുടെ ബ്രൗസർ NeXT കംപ്യൂട്ടറുകളിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത് എങ്കിൽ ഇത് എല്ലാ കംപ്യൂട്ടറുകളിലും പ്രവർത്തിക്കുന്നതായിരുന്നു. 1991ൽ ബെർണേഴ്സ്–‌ലീ വേൾഡ് വൈഡ് വെബിന്റെ സോഫ്റ്റ്‍വെയർ പുറത്തിറക്കി. അതിൽ ലൈൻ മോ‍ഡ് ബ്രൗസർ, വെബ് സെർവർ സോഫ്റ്റ‌്‍വെയർ, ഡവലപ്പേഴ്സിന് ആവശ്യമായിട്ടുള്ള ലൈബ്രറി എന്നിവ ഉണ്ടായിരുന്നു.

സേണിലെ സഹപ്രവർത്തകർക്കായാണ് സോഫ്റ്റ്‍െവയർ അവതരിപ്പിച്ചതെങ്കിലും സോഫ്റ്റ‌്‍വെയർ ലോകത്തുള്ള ആർക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് വൈകാതെ ബെർണേഴ്സ്–ലീ പ്രഖ്യാപിച്ചു. വെബിന്റെ വികസനം സ്വപ്നം കണ്ട അദ്ദേഹം സേണിലെ ജീവനക്കാരെ ഉപയോഗിച്ചു മാത്രം അത് സാധ്യമല്ല എന്നും തിരിച്ചറിഞ്ഞു. പിന്നീട് ലോകത്തുള്ള സോഫ്റ്റ്‍വെയർ ഡെവലപ്പർമാരെ കൂട്ടിച്ചേർത്ത് വേൾഡ് വൈഡ് വെബ് കൺസോർഷ്യം (w3c) എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം രൂപം നൽകുകയായിരുന്നു.

സേൺ ആസ്ഥാനത്തെ എൽഎച്ച്സി ടണലിനടുത്തു കൂടി കടന്നുപോകുന്ന ആൾ (Photo- VALENTIN FLAURAUD / AFP)

∙ പേറ്റന്റ് വേണ്ട

സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.

∙ വെല്ലുവിളി ഡ‌േറ്റാ ദുരുപയോഗവും ഹാക്കിങ്ങും

വേൾഡ് വൈഡ് വെബും ഇന്റർനെറ്റും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണകൂടങ്ങളുടെ കൂടി സഹായത്തോടെയുള്ള ഹാക്കിങ്, സൈബർ ആക്രമണം, പരസ്യാധിഷ്ഠിത വരുമാന രീതികൾ, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രസ്വഭാവമുള്ള– ധ്രുവീകരിക്കപ്പെട്ട ചർച്ചകൾ എന്നിവയാണെന്ന് പൊതുജനത്തിന് വെബ് തുറന്നു നൽകിയതിന്റെ 30–ാം വാർഷികത്തിൽ തുറന്ന കത്തിലൂടെ ബെർണേഴ്സ്–ലീ പറഞ്ഞിട്ടുണ്ട്. വെബ് ഒരു വശത്ത് അരികുവൽകരിക്കപ്പെട്ടവരുടെ ശബ്ദമായപ്പോൾ മറുവശത്ത് വിദ്വേഷവും വെറുപ്പും തട്ടിപ്പും വളരുകയായിരുന്നു. ഈ സാഹചര്യം മറികടക്കാൻ നിയമങ്ങളും കംപ്യൂട്ടർ മാതൃകകളും ഉണ്ടാക്കണം; ഇതിനായി സർക്കാരുകൾ, ജനം, കമ്പനികൾ എന്നിവയെ ചേർത്ത് പുതിയ വെബ് കരാർ ഉണ്ടാക്കുന്ന ശ്രമത്തിലായിരുന്നു അദ്ദേഹം.

പ്രതീകാത്മക ചിത്രം (Photo - Lionel Bonaventure /AFP)

∙ ഇന്ത്യ നമ്പർ വൺ

ഇന്റർനെറ്റ് വിലക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് ഡിജിറ്റൽ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ആക്സസ് നൗ എന്ന സംഘടന പറയുന്നത്. 2022ൽ ലോകത്താകമാനം 187 തവണ ഇന്റർനെറ്റ് നിഷേധിച്ചിരിക്കുന്നതിൽ 84ഉം ഇന്ത്യയിലാണ്. തുടർച്ചയായ 5–ാം പ്രാവശ്യമാണ് ഇന്ത്യ ഇതിൽ ഒന്നാമതെത്തുന്നത്. നെറ്റ് ന്യൂട്രാലിറ്റി, ഡിജിറ്റൽ ഡിവൈഡ്, ഡേറ്റാ സെക്യൂരിറ്റി എന്നിവയൊക്കെ കല്ലുകടികളായി തുടരുമ്പോഴും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും വെർച്വൽ റിയാലിറ്റിയും വെബ് 3.0യും മെറ്റാവേഴ്സും ഈ ലോകത്തെ മാറ്റിവരയ്ക്കുന്ന കാലത്തും മനുഷ്യനെ ഇന്നത്തെ മനുഷ്യനാക്കിക്കൊണ്ടിരിക്കുന്നതിലെ ജാലവിദ്യ ഇന്റർനെറ്റ് തുടരുക തന്നെ ചെയ്യും.

 

English Summary: 30 Years of World Wide Web and the Decision by Tim Berners-Lee that Changed the World