അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും.

അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും. ഒരു കിലോഗ്രാമിൽ 1000 യൂണിറ്റ് വൈദ്യുതി സംഭരിച്ചു വയ്ക്കും. ഒരു തുണ്ടെടുത്തു ശരീരത്തിൽ ഒട്ടിച്ചാൽ കെ‍ാതുകുകടിയിൽനിന്നു രക്ഷപ്പെടാം...! 

 

ADVERTISEMENT

നവയുഗ ശാസ്ത്രത്തിലെ താരമായ ഗ്രാഫീനിന്റെ ഗുണങ്ങളാണു മേൽവിവരിച്ചത്. വികസിത രാജ്യങ്ങൾ അരയും തലയും മുറുക്കിയാണു ഗ്രാഫീൻ ഗവേഷണം നടത്തുന്നത്. ചൈന, യുഎസ്, ബ്രസീൽ, ബ്രിട്ടൻ, ദക്ഷിണ കെ‍ാറിയ, റഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മുൻപന്തിയിലാണ്. ഇന്ത്യ പിറകിലാണ്. കേരളത്തിൽ ഗ്രാഫീൻ വികസനകേന്ദ്രം തുറക്കാനൊരുങ്ങുകയാണ്. ഗ്രാഫീനിന്റെ സാങ്കേതിക പ്രാധാന്യത്തെ ഉയർത്തിക്കാട്ടാനായി ലോകം ജൂൺ ആറിനു ലോക ഗ്രാഫീൻ ദിനം ആഘോഷിച്ചു. 

 

കാർബൺ പല രൂപഭേദങ്ങളിൽ കണ്ടുവരുന്ന ഒരു സാധാരണ മൂലകമാണ്. കൽക്കരി എന്നർഥം വരുന്ന കാർബോ എന്ന വാക്കിൽനിന്നാണു കാർബൺ എന്ന പേരുണ്ടായത്. ചിരട്ടക്കരിയും കൽക്കരിയും ലിഗ്‌നൈറ്റും ആന്ത്രസൈറ്റും ഗ്രാഫൈറ്റും വജ്രവും ഫുള്ളറിനും ഗ്രാഫീനുമെല്ലാം രസതന്ത്രജ്ഞന്റെ കണ്ണിൽ കാർബൺ മാത്രമാണ്. അതു താനല്ലയോ ഇതെന്നായിരിക്കും പ്രതികരണം. വെള്ളക്കടലാസിൽ എഴുതാനും വരയ്ക്കാനും ഉപയോഗിക്കുന്ന ലെഡ് പെൻസിലിലുള്ളതു ലെഡ്ഡും ഈയവുമെ‍ാന്നുമല്ല, ഗ്രാഫൈറ്റാണ്. 

Representative image

 

ADVERTISEMENT

ഇരുപതു കെ‍ാല്ലം മുൻപു രണ്ടു പ്രഫസർമാർ (ആൻഡ്രെ ഗീം, കോൺസ്റ്റന്റീൻ നോവോസിലോവ് എന്നിവർ) ഒരു ഗ്രാഫൈറ്റ് കട്ടയിൽ ടേപ്പ് പതിച്ച് കാർബൺ അണുക്കളുടെ ഒരു നേരിയ നിരയെ അടർത്തിയെടുത്തു. അതാണ് ആദ്യ ഗ്രാഫീൻ നിര. ആ സംഭാവനയ്ക്ക് ഇരുവർക്കും 2010ൽ ഫിസിക്സ് നൊബേൽ സമ്മാനം ലഭിച്ചു. 

 

അത്യപൂർവ ഗുണധർമങ്ങളുടെ സമാഗമമാണു ഗ്രാഫീനിൽ കാണുന്നത്. ഉദാഹരണത്തിന്, വൈദ്യുതഗുണം ശ്രദ്ധിക്കാം. തൂക്കവും ഭാരവും ഒന്നുമില്ലാത്ത ഭാവത്തിലാണു സെക്കൻഡിൽ 1000 കിലോമീറ്റർ വേഗത്തോടെ അവിഘ്നം വൈദ്യുതി കുതിച്ചോടുന്നത്.  മികച്ച ചാലകമായ ചെമ്പുകമ്പിയെ ബഹുദൂരം പിന്തള്ളുന്നു. ഊഷ്മാവിനെയും പ്രകാശരശ്മിയെയും ഒട്ടും തടസ്സമില്ലാതെ കടത്തിവിടുന്നു. 

 

ADVERTISEMENT

ഉരുക്കിനെക്കാൾ 200 ഇരട്ടി ബലം ഗ്രാഫീനുണ്ട്. ഘനം നന്നെ കുറവ്. നനുനനുത്ത പാളിയായിട്ടാണല്ലോ ഗ്രാഫൈറ്റിൽനിന്ന് അടർത്തിയെടുത്തത്. സൂക്ഷ്മമായി അളന്നാൽ, പത്തു ലക്ഷം ഗ്രാഫീൻ പാളികളെ ഒന്നിനു മുകളിൽ മറ്റെ‍ാന്നായി അടുക്കിവച്ചാൽ മാത്രമേ ഒരു മില്ലിമീറ്റർ ഉയരം കിട്ടൂ. ഒരു ഗ്രാം ഗ്രാഫീൻ 7000 രൂപയ്ക്കാണ് വിറ്റുവരുന്നത്. യൂക്കാലിപ്റ്റസ് മരത്തിന്റെ തെ‍ാലിയിൽനിന്നു സംസ്കരിക്കാനുള്ള പുതിയ വിദ്യ പ്രയോഗത്തിലായാൽ ഒരു ഗ്രാമിന് 35 രൂപയേ വില വരൂ. 

 

ലിഥിയം അയേൺ ബാറ്ററി ഒരു കിലോഗ്രാമിൽ 180 യൂണിറ്റ് വൈദ്യുതി സംഭരിക്കുമ്പോൾ ഗ്രാഫീൻ ബാറ്ററി അതിന്റെ ആറിരട്ടി വൈദ്യുതി ശേഖരിക്കുന്നുണ്ട്. മാത്രമല്ല അതിവേഗം ചാർജ് ചെയ്യാവുന്നതുമാണ്. 

 

ബെർലിനിലെ മൃഗശാലയിൽ മകൾക്കൊപ്പം കഴിയുന്ന ഏഷ്യൻ ആന പാങ്ഫാ. (Photo by John MACDOUGALL / AFP)

സുപ്രസിദ്ധ സൈദ്ധാന്തിക ഭൗതികവി‍ജ്ഞാനിയായ റിച്ചഡ് ഫെയ്ൻമാൻ അണുക്കളുടെ സാമാന്യമായ താപീയ ചലനത്തിൽ(thermal motion) നിന്ന് ഊർജം ഉൽപാദിപ്പിക്കാൻ സാധ്യമല്ലെന്നു പറഞ്ഞിട്ടുണ്ട്. ഫിസിക്സിലെ ഒരു പ്രമാണ സത്യമായി ഇതു വാഴുകയായിരുന്നു. എന്നാൽ, അർകെൻസായിലെ ഒരു ഗവേഷകസംഘം ഗ്രാഫീൻ അണുക്കളുടെ താപീയ ചലനത്തെ മെരുക്കി ഊർജം സൃഷ്ടിച്ചു, ഊറ്റിയെടുത്തു. 

 

ഇലക്ട്രോണിക്സ് തെ‍ാട്ട് എയ്റോസ്പേസ് വരെയുള്ള സാങ്കേതിക സംവിധാനങ്ങളിൽ സാരമായ പരിവർത്തനങ്ങൾ ഗ്രാഫീൻ സാധ്യമാക്കും. ഈയിടെ ഹൃദയസ്പന്ദനനിരക്കിനെ നിലയ്ക്കുനിർത്താനുള്ള സംവിധാനത്തിൽ ഗ്രാഫീനിന്റെ വൈദ്യുതി, പ്രകാശ പ്രവാഹ ഗുണങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

 

∙ പഴം തൊലിപൊളിച്ച് തിന്നുന്ന ആന

 

നമ്മെപ്പോലെ വാഴപ്പഴം തീനികളാണ് ആനകളും. നാം പഴം തെ‍ാലികളഞ്ഞ് തിന്നുന്നു, ആന അതു കളയാതെ തിന്നുന്നു. പഴത്തെ‍ാലിയിൽ പ്രോട്ടീനും ഫാറ്റും കാർബോഹൈഡ്രേറ്റും പിന്നെ താഴ്ന്ന അളവിൽ ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, സോഡിയം, സിങ്ക്, ചെമ്പ്, പെ‍ാട്ടാസ്യം, മാംഗനീസ് എന്നിവയുമുണ്ട്. 

 

ബർലിനിലെ മൃഗശാലയിൽ വ്യത്യസ്തയായ പാങ്ഫാ എന്നു ഒരു മുപ്പത്തിയാറുകാരി ആനയുണ്ട്. പാപ്പാന്മാർ പഴം തെ‍ാലി പൊളിക്കുന്നതു കണ്ടു പാങ്ഫാ തന്റെ തുമ്പിക്കയ്യെ അതു പഠിപ്പിച്ചു. ഈ വിവരം ഒരു പാപ്പാൻ ഹം ബോൾട്ട് സർവകലാശാലയിലെ മസ്തിഷ്കശാസ്ത്ര ഗവേഷക ലേന കോഫ്മാന്റെ ശ്രദ്ധയിൽപ്പെടുത്തി. അവർ നിരീക്ഷണം തുടങ്ങി. പാങ്ഫാ തനിക്കു കിട്ടിയ എല്ലാ പഴങ്ങളും തെ‍ാലി കളഞ്ഞല്ല തിന്നുന്നത്. പച്ചനിറത്തിലും മഞ്ഞനിറത്തിലുമുള്ള പഴമാണെങ്കിൽ തെ‍ാലി കളയാതെ തിന്നും. നല്ലവണ്ണം പഴുത്തു തെ‍ാലിയിൽ തവിട്ടു നിറത്തിലുള്ള പൊട്ടുകൾ ഉണ്ടെങ്കിൽ തെ‍ാലി കളഞ്ഞശേഷം മാത്രമേ തിന്നാറുള്ളൂ. ചുറ്റുവട്ടത്ത് മറ്റേതെങ്കിലും ആനകൾ ഉണ്ടെങ്കിലും തെ‍ാലി കളയാറില്ല. 

 

മൃഗശാലയിലെ മറ്റ് ആനകളെ‍‍ാന്നും ഇതു പഠിച്ചില്ല. പാങ്ഫായുടെ സ്വന്തം മകൾ പോലും ഈ വിദ്യ പഠിക്കാൻ തയാറായില്ല. തെ‍ാലി കളഞ്ഞ പഴം അമ്മ വാത്സല്യപൂർവം പല പ്രാവശ്യം കെ‍ാടുത്തിട്ടുപോലും സ്വീകരിച്ചില്ല. 

 

വാഴപ്പഴത്തിന്റെ തോലിൽ തവിട്ടു പാടുകൾ പ്രത്യക്ഷപ്പെടാൻ കാരണം എഥിലീൻ എന്ന വാതകമാണ്. പഴം പഴുക്കുമ്പോൾ ഇതിന്റെ അളവു കൂടുന്നു. അത് ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് തവിട്ടുനിറം നൽകുന്നു. 

 

ആനകളുടെ ബുദ്ധിവൈഭവത്തിനു പഴത്തെ‍ാലി നീക്കൽ ഉദാഹരണമായി കാണിക്കാറുണ്ട്. കൂറ്റൻ സാമൂഹികജീവിയായ ആനയ്ക്കു പല കൗശലങ്ങളുമുണ്ട്. പ്രശ്നപരിഹാരശേഷി, വൈകാരിക ബുദ്ധി, ശരീരബോധം എന്നിവ കൂടിയുണ്ടെന്നു മൃഗശാസ്ത്രജ്ഞർ കരുതുന്നു. 

 

∙ കൂട്ടം തെറ്റിയവർ മോശക്കാരല്ല 

 

പ്രശ്നപരിഹാരശേഷിയാണ് അതിജീവനത്തിന്റെ അന്തഃസത്ത എന്നാണു ജർമനിയിലെ ലൈപ്സിഗ് സർവകലാശാലയിലെ ഫെഡറിക്കാ അമിച്ചിയുടെ ഗവേഷണം തരുന്ന ഗുണപാഠം. ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ മൃഗശാലകളിലെ മാനുകളെയും ആടുകളെയും അമിച്ചി പഠനവിധേയമാക്കി. 16 കെ‍ാറ്റനാടുകൾ, 15 ചെമ്മരിയാടുകൾ, 13 കലമാനുകൾ, ഏഴു മാനുകൾ എന്നിങ്ങനെ 51 പരീക്ഷണമൃഗങ്ങളുടെ സംഘമുണ്ടാക്കി. 

 

തീറ്റ കെ‍ാടുക്കുന്നതിൽ വലിയെ‍ാരു മാറ്റം വരുത്തി. എല്ലാവർക്കും അടപ്പുള്ള ചുവന്ന ബക്കറ്റിലാക്കി തീറ്റ. അടപ്പു തുറന്നു ഭക്ഷണമെടുക്കുന്നതിനുള്ള സാമർഥ്യം നിരീക്ഷിച്ചു. കൂട്ടത്തിൽനിന്നു വിട്ടുമാറി ഒറ്റയ്ക്കു നീങ്ങുന്നവർക്കാണു പെട്ടെന്ന് അടപ്പു തുറന്നു തീറ്റയെടുക്കാനുള്ള കഴിവു കണ്ടത്. 

 

പുത്തൻ പ്രശ്നങ്ങൾ പരിഹരിക്കലും പരിചിത പ്രശ്നങ്ങൾക്കു പുത്തൻ പരിഹാരം കണ്ടെത്തലുമാണല്ലോ ബുദ്ധിശക്തി. കൂട്ടത്തിൽനിന്നു വിട്ടുനിൽക്കുന്നവരുടെ സവിശേഷ സ്വഭാവമായിരുന്നു അത്.

 

English Summary: Write up about Graphene