പിറന്നാൾ ആശംസ: സേവാഗ് വോണിനെയും വെറുതെവിട്ടില്ല

പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമയെ ‘ബുർജ് ഖലീഫാജി’ എന്നുവിളിച്ച വിരേന്ദർ സേവാഗ് മുൻ ഓസീസ് താരം ഷെയ്ൻ വോണിനെയും വെറുതെ വിട്ടില്ല. 48–ാം പിറന്നാൾ ആഘോഷിച്ച ഷെയ്ൻവോണിന് ആശംസ നേർന്ന് സേവാഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് കയ്യിൽ പ്ലാസ്റ്റർ ഇട്ടുനിൽക്കുന്ന വോണിന്റെ ചിത്രം. കൂടെ ഇങ്ങനെ എഴുതി ‘നിങ്ങൾ പന്തെറിയാനെത്തുമ്പോൾ കൈകളിൽ ഇതുപോലെ പ്ലാസ്റ്റർ ഉണ്ടാകണമെന്നായിരുന്നു ബാറ്റ്സ്മാൻമാരുടെ ആഗ്രഹം.’