Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 മൽസരത്തിൽ 18 സിക്സറുകൾ; വീര്യം ചോരാതെ സാക്ഷാൽ ക്രിസ് ഗെയ്‌ൽ!

chris-gayle

ധാക്ക ∙ വെടിക്കെട്ട് ബാറ്റിങ്ങിന്റെ തമ്പുരാൻ ക്രിസ് ഗെയിലിനു മുൻപിൽ വീണ്ടും ലോക റെക്കോർഡുകൾ നിലംപൊത്തി. ബംഗ്ലദേശ് പ്രീമിയർ ലീഗ് ട്വന്റി20 ഫൈനലിൽ 69 പന്തിൽ 146 റൺസെന്ന കൂറ്റൻ സ്കോർ നേടിയ ഗെയ്ൽ വീണ്ടും ലോക റെക്കോർഡുകൾ തകർത്തെറിഞ്ഞു. 18 സിക്സറുകൾ പറത്തിയ വിൻഡീസ് താരം ഒരു ഇന്നിങ്സിൽ‌ കൂടുതൽ സിക്സറുകളെന്ന തന്റെ തന്നെ ലോക റെക്കോർഡ് തിരുത്തി. നേരത്തേ ഗെയി‍ൽ 17 സിക്സറുകൾ നേടിയിരുന്നു.

രംഗ്പുർ റൈ‍ഡേഴ്സ് താരമായ ഗെയിൽ ധാക്ക ഡ‍ൈനാമേറ്റ്സിനെതിരെ 211.59 സ്ട്രൈക്ക് റേറ്റിലാണ് റൺസ് നേടിയത്. ഗെയിലിന്റെ മികവിൽ രംഗ്പുർ 20 ഓവറിൽ ഒരു വിക്കറ്റിന് 206 റൺസെടുത്തു. ഇരുപതാം സെഞ്ചുറി നേടിയ ഗെയിലിന്റെ പേരിലാണ് കൂടുതൽ ട്വന്റി20 സെഞ്ചുറികളുടെ ലോക റെക്കോർഡും. ട്വന്റി20യിൽ 11,000 റൺസെന്ന അപൂർവ നേട്ടവും ഗെയിൽ ഇന്നലെ പിന്നിട്ടു.