ന്യൂസീലൻഡിന് അഞ്ചു വിക്കറ്റ് ജയം

റോസ് ടെ‌യ്‌ലറിന്റെ ബാറ്റിങ്.

വാംഗറി, ന്യൂസീലൻഡ് ∙ വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ന്യൂസീലൻഡിന് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ ഒൻപതിന് 248 റൺസെടുത്തു. ഇർവിൻ ലെവിസ്‍ (76), റോവ്മാൻ പവൽ (59) എന്നിവർ അർധശതകം നേടി. 16 മാസത്തിനുശേഷം വിൻഡീസിനു വേണ്ടി കളിക്കാനിറങ്ങിയ ഓപ്പണർ ക്രിസ് ഗെയ്ൽ 22 റൺസെടുത്തു. ഡഗ് ബ്രേസ്‍വെൽ 55ന് നാലും ടോഡ് ആസിൽ 33ന് മൂന്നും വിക്കറ്റെടുത്തു. 

ജോർജ് വർക്കർ (57), കോളിൻ മൺറോ (49), റോസ് ടെയ്‍ലർ (49 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ന്യൂസീലൻഡ് 46 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. സ്കോർ: വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഒൻപതിന് 248; ന്യൂസീലൻഡ് 46 ഓവറിൽ അഞ്ചിന് 249.