Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹിക പീഡന പരാതി; മുഹമ്മദ് ഷാമിക്കെതിരെ കേസെടുത്തു

Shami-Wife

കൊൽക്കത്ത ∙ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ടീം ഇന്ത്യ പേസർ മുഹമ്മദ് ഷാമിക്കും മറ്റു നാലു പേർക്കുമെതിരെ ജാദവ്പുർ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. മറ്റു നാലു പേരുടെ പേരു വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. ഹസിന്റെ ആരോപണം വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷാമി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.