മുഹമ്മദ് ഷമിയുടെ ഫോൺ സംഭാഷണം അന്വേഷിക്കുന്നു

ന്യൂഡൽഹി∙ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനിടെ ലഭ്യമായ അഴിമതി സൂചനകളെക്കുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിനോട് നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്നു ഷമി പണം സ്വീകരിച്ചുവെന്നു ടെലിഫോൺ സംഭാഷണത്തിലുണ്ട്. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കിൽ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാനാണു നിർദ്ദേശം.